ചെന്നൈ: മക്കൾ സെൽവൻ വിജയ് സേതുപതി പ്രധാന വേഷത്തിലെത്തുന്ന ഒരു നല്ല നാൾ പാത്ത് സൊൽറേനിലെ ഗാനം പുറത്തിറങ്ങി. ജസ്റ്റിൻ പ്രഭാകരൻ സംഗീതം നിർവഹിച്ച ഗാനത്തിന് നാല് പേർ ചേർന്നാണ് ശബ്ദം നൽകിയിരിക്കുന്നത്.

നവാഗതനായ ആറുമുഖകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗൗതം കാർത്തിക്, രമേശ് തിലക്, വിജി ചന്ദ്രശേഖർ, എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡോൺ അശോകനാണ് ചിത്രത്തിലെ സംഘട്ടനരംഗങ്ങൾ ചെയ്തിരിക്കുന്നത്. ഗണേശ് കാളിമുത്തു, രമേഷ് കാളിമുത്തു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.