- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശിൽപ്പയായി വിജയ് സേതുപതിയുടെ സൂപ്പർ ഡാൻസ്; സൂപ്പർ ഡീലക്സിന്റെ ചിത്രീകരണവേളയിലെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ; സേതുപതിയുടെ നൃത്തം നീല സാരിയും പിങ്ക് ബ്ലൗസുമണിഞ്ഞ് അതി മനോഹരിയായി; വീഡിയോ പുറത്തു വിട്ടതും മക്കൾസെൽവൻ തന്നെ
ചെന്നൈ; വിജയ് സേതുപതി ട്രാൻസ്ജെണ്ടറായി അഭിനയിക്കുന്ന സൂപ്പർ ഡീലക്സിന്റെ ചിത്രീകരണ വേളയിലെ ഒരു സൂപ്പർ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ചിത്രത്തിൽ ശിൽപ എന്ന കഥാപാത്രത്തത്തെ അവതരിപ്പിക്കുന്ന വിജയ് സംവിധായകന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് നൃത്തച്ചുവടുകൾ വെക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ദൃശ്യങ്ങൾ പുറത്തു വന്ന് നിമിഷങ്ങൾക്കകം തരംഗമാവുകയായിരുന്നു. നീല സാരിയും പിങ്ക് ബ്ലൗസുമണിഞ്ഞ് അതി സുന്ദരിയായാണ് വിജയ് നൃത്തം വെക്കുന്നത്. ശിൽപ സംവിധായകൻ ത്യാഗരാജൻ കുമാരരാജയോടൊപ്പമുള്ള ആദ്യ ദിവസം എന്ന തലക്കെട്ടോടെയാണ് വിജയ് സേതുപതി താൻ നൃത്തം ചെയ്യുന്ന വീഡിയോ ഷെയർ ചെയ്തത്. സൂപ്പർ ഡീലക്സിൽ ട്രാൻസ് ജെൻഡർ കഥാപാത്രത്തെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്. അനീതി കഥൈകൾ എന്നായിരുന്നു ചിത്രത്തിന്റെ ആദ്യ നാമം. പിന്നീട് സൂപ്പർ ഡിലക്‌സ് എന്ന് പേര് മാറ്റുകയായിരുന്നു. രമ്യ കൃഷ്ണൻ, സാമന്ത അക്കിനേനി, മിഷ്‌കിൻ, ഭഗവതി പെരുമാൾ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. വേലൈക്കാരന് ശേഷം ഫഹദ് അഭിനയിക്ക
ചെന്നൈ; വിജയ് സേതുപതി ട്രാൻസ്ജെണ്ടറായി അഭിനയിക്കുന്ന സൂപ്പർ ഡീലക്സിന്റെ ചിത്രീകരണ വേളയിലെ ഒരു സൂപ്പർ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ചിത്രത്തിൽ ശിൽപ എന്ന കഥാപാത്രത്തത്തെ അവതരിപ്പിക്കുന്ന വിജയ് സംവിധായകന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് നൃത്തച്ചുവടുകൾ വെക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ദൃശ്യങ്ങൾ പുറത്തു വന്ന് നിമിഷങ്ങൾക്കകം തരംഗമാവുകയായിരുന്നു.
നീല സാരിയും പിങ്ക് ബ്ലൗസുമണിഞ്ഞ് അതി സുന്ദരിയായാണ് വിജയ് നൃത്തം വെക്കുന്നത്. ശിൽപ സംവിധായകൻ ത്യാഗരാജൻ കുമാരരാജയോടൊപ്പമുള്ള ആദ്യ ദിവസം എന്ന തലക്കെട്ടോടെയാണ് വിജയ് സേതുപതി താൻ നൃത്തം ചെയ്യുന്ന വീഡിയോ ഷെയർ ചെയ്തത്.
സൂപ്പർ ഡീലക്സിൽ ട്രാൻസ് ജെൻഡർ കഥാപാത്രത്തെയാണ് വിജയ് സേതുപതി
അവതരിപ്പിക്കുന്നത്. അനീതി കഥൈകൾ എന്നായിരുന്നു ചിത്രത്തിന്റെ ആദ്യ നാമം. പിന്നീട് സൂപ്പർ ഡിലക്‌സ് എന്ന് പേര് മാറ്റുകയായിരുന്നു. രമ്യ കൃഷ്ണൻ, സാമന്ത അക്കിനേനി, മിഷ്‌കിൻ, ഭഗവതി പെരുമാൾ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
വേലൈക്കാരന് ശേഷം ഫഹദ് അഭിനയിക്കുന്ന തമിഴ്ചിത്രമാണ് സൂപ്പർ ഡീലക്‌സ്. അമൽ നീരദ് സംവിധാനം ചെയ്ത വരത്തനാണ് അവസാനമായി തിയേറ്ററിൽ എത്തിയ ഫഹദ് ചിത്രം.സി. പ്രേം കുമാർ ഒരുക്കിയ 96 ആണ് വിജയ് സേതുപതിയുടെ ഏറ്റവും പുതിയ ചിത്രം. തൃഷയാണ് ചിത്രത്തിലെ നായിക. മികച്ച വിജയം നേടി 96 തിയേറ്ററുകളിൽ മുന്നേറുകയാണ്. കേരളത്തിൽ നിന്ന് ചിത്രം 19 ദിവസം കൊണ്ട് നേടിയത് 8കോടിയോളം രൂപയാണ്.