- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇതാണ് മക്കൾ സെൽവൻ; നീറ്റ് വിഷയത്തിൽ ആത്മഹത്യ ചെയ്ത അനിതയുടെ ഗ്രാമത്തിലെ സ്‌കൂളുകൾക്ക് 50 ലക്ഷം രൂപ ധനസഹായം; സ്വന്ത അഭിപ്രായം തുറന്ന് പറയുന്ന സാമൂഹ്യ വിഷയങ്ങളിൽ ഇടപെടുന്ന വിജയ് സേതുപതിയെ കണ്ട് മലയാളത്തിലെ സൂപ്പർ താരങ്ങൾ പഠിക്കണമെന്ന് സോഷ്യൽ മീഡിയ
ചെന്നൈ: കഷ്ടപ്പെട്ട് കയറി വന്നവൻ തന്റെ കഷ്ടപ്പാട് മറക്കാതിരുന്ന് കഷ്ടപ്പെടുന്നവരെ സഹായിക്കുമ്പോൾ മാത്രമേ ഒരു നല്ല മനുഷ്യൻ ആണ് എന്ന മറ്റുള്ളവർ പറയൂ. തമിഴ് നാട്ടിലും കേരളത്തിലും വലിയ താര രാജാക്കന്മാരുണ്ടെങ്കിലും ഇതിൽ ചിലർ മാത്രമാണ് സാമൂഹ്യ വിഷയങ്ങളിൽ ഇടപെടുന്നത്. അത്തരത്തിൽ സ്വന്തം നിലപാടുകൾ വ്യക്തമാക്കുകയും സാമൂഹ്യ സേവനങ്ങളിൽ ഇടപെടുകയും ചെയ്യുന്ന ചുരുക്കം താരങ്ങളിൽ മുന്നിൽ നിൽക്കുന്ന ആളാണ് നമ്മുടെ വിജയ് സേതുപതി. ഇപ്പോഴിതാ നീറ്റ് വിഷയത്തിൽ ആത്മഹത്യ ചെയ്ത അനിതയുടെ ഗ്രാമത്തിലെ സ്‌കൂളുകൾക്ക് 50 ലക്ഷം രൂപ ധനസഹായം നൽകിയിരിക്കുകയാണ് മക്കൾ സെൽവൻ. അനിൽ ഫുഡ് പ്രൊഡക്ഷൻസ് എന്ന കമ്പനിയുടെ പരസ്യത്തിൽ അഭിനയിച്ചത് ലഭിച്ച 50 ലക്ഷം രൂപയാണ് താരം സ്‌കൂളുകളിലേക്ക് സംഭാവന നൽകിയത്. ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന സ്‌കൂളുൾക്ക് വേണ്ടിയും, അംഗൺവാടികളിലേക്ക് വേണ്ടിയും, പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടിയും അദ്ദേഹം സർക്കാരിലേക്ക് പണം നൽകി. 774 അംഗനവാടികൾക്ക് 38,70000രൂപയും,21 അന്ധവിദ്യാലയങ്ങൾക്ക
ചെന്നൈ: കഷ്ടപ്പെട്ട് കയറി വന്നവൻ തന്റെ കഷ്ടപ്പാട് മറക്കാതിരുന്ന് കഷ്ടപ്പെടുന്നവരെ സഹായിക്കുമ്പോൾ മാത്രമേ ഒരു നല്ല മനുഷ്യൻ ആണ് എന്ന മറ്റുള്ളവർ പറയൂ. തമിഴ് നാട്ടിലും കേരളത്തിലും വലിയ താര രാജാക്കന്മാരുണ്ടെങ്കിലും ഇതിൽ ചിലർ മാത്രമാണ് സാമൂഹ്യ വിഷയങ്ങളിൽ ഇടപെടുന്നത്. അത്തരത്തിൽ സ്വന്തം നിലപാടുകൾ വ്യക്തമാക്കുകയും സാമൂഹ്യ സേവനങ്ങളിൽ ഇടപെടുകയും ചെയ്യുന്ന ചുരുക്കം താരങ്ങളിൽ മുന്നിൽ നിൽക്കുന്ന ആളാണ് നമ്മുടെ വിജയ് സേതുപതി. ഇപ്പോഴിതാ നീറ്റ് വിഷയത്തിൽ ആത്മഹത്യ ചെയ്ത അനിതയുടെ ഗ്രാമത്തിലെ സ്‌കൂളുകൾക്ക് 50 ലക്ഷം രൂപ ധനസഹായം നൽകിയിരിക്കുകയാണ് മക്കൾ സെൽവൻ.
അനിൽ ഫുഡ് പ്രൊഡക്ഷൻസ് എന്ന കമ്പനിയുടെ പരസ്യത്തിൽ അഭിനയിച്ചത് ലഭിച്ച 50 ലക്ഷം രൂപയാണ് താരം സ്‌കൂളുകളിലേക്ക് സംഭാവന നൽകിയത്. ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന സ്‌കൂളുൾക്ക് വേണ്ടിയും, അംഗൺവാടികളിലേക്ക് വേണ്ടിയും, പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടിയും അദ്ദേഹം സർക്കാരിലേക്ക് പണം നൽകി.
774 അംഗനവാടികൾക്ക് 38,70000രൂപയും,21 അന്ധവിദ്യാലയങ്ങൾക്ക് 10,50000രൂപയും വികസന പ്രവർത്തനങ്ങൾക്കായി നീക്കി വെക്കും. ഇത് കൂടാതെ സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഹെലൻ കെല്ലർ എന്ന അന്ധവിദ്യാലയത്തിന് 50,000 രൂപയും നൽകും. ഇത് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങൾ വലിയ പ്രചോദനമാകും. മാത്രമല്ല കൂടുതൽ താരങ്ങൾ ഇത് കണ്ട വന്നാലും വലിയ ഒരു മാറ്റം സൃഷ്ടിക്കാൻ സാധിക്കും.
വളരെ അപൂർവ്വമായി മാത്രം പരസ്യചിത്രങ്ങളിൽ കണ്ടുവരുന്ന ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് വിജയ് സേതുപതി. സാമൂഹ്യ-രാഷ്ട്രീയ പ്രശ്‌നങ്ങളിൽ തന്റെ നിലപാടുകൾ തുറന്നുപറയാൻ ആർജ്ജവം കാണിക്കാറുള്ള അദ്ദേഹം അടുത്തിടെ മെർസൽ വിവാദത്തിൽ വിമർശനവുമായി രംഗത്തെത്തിയിരുന്നു.