വിജയ് സേതുപതിയെയും നയൻതാരയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വിഘ്നേശ് ശിവ സംവിധാനം ചെയ്ത നാനും റൗഡിതാൻ എന്ന ചിത്രം ബ്ലോക്‌ബസ്റ്റർ ഹിറ്റായിരുന്നു. വമ്പൻ ഹിറ്റായ നൗനും റൗഡിതാന് ശേഷം വിഘ്‌നേശ് ശിവ നയൻസിനെയും വിജയ് സേതുപതിയെയും നായികനായകന്മാരാക്കി പുതിയ ചിത്രങ്ങൾ അണിയറയിൽ പ്ലാൻ ചെയ്തിരുന്നു.എന്നാൽ ഈ ചിത്രങ്ങളിൽ നിന്നും വിജയ് സേതുപതി പിന്മാറിയെന്നാണ് വാർത്ത.

കരാറൊപ്പിട്ട രണ്ടു ചിത്രങ്ങളിൽ നിന്നാണ് അടുത്തിടെ വിജയ് സേതുപതി പിന്മാറിയത്. രണ്ട് ചിത്രങ്ങളിലും നായിക നയൻസാണെന്നറിഞ്ഞതും വിജയ് ഒഴിവാകുകയായിരുന്നുവെന്നാണ് സൂചന. നാനും റൗഡി താൻ എന്ന ചിത്രം ഷൂട്ടിങിനിടയിൽ ആണ് വിഘ്‌നേശ് ശിവയും നയൻസും തമ്മിൽ പ്രണയത്തിലായി. ഇതു കാരണം ഷൂട്ടിങ് തന്നെ നീണ്ടുപോയി. ഒടുവിൽ നായകനായ വിജയിന് നിർമ്മാതാവ് ധനുഷുമായി ഉടക്കേണ്ട അവസ്ഥ വരെ വന്നുവെന്നും ഇനി ഇതുപോലെയുള്ള പ്രശ്‌നങ്ങൾ ഉണ്ടാവാതിരിക്കാനാണ് പിന്മാറിയതെന്നുമാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ചിരഞ്ജീവിയുടെ തെലുങ്ക് ചിത്രത്തിൽ നിന്നും വിജയ് സേതുപതി ആണ് നായകൻ. ഇതിൽ നായിക നയൻതാര തന്നെയാണ്. അമിതാഭ് ബച്ചനും ചിത്രത്തിൽ അതിഥി താരമായെത്തുന്നുണ്ട്. നിലവിൽ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് വിജയ് സേതുപതി. തന്യ രവീന്ദ്രനൊപ്പമുള്ള കറുപ്പൻ, ഗൗതം കാർത്തിക്കിനൊപ്പം ഒരു നല്ല നാൾ പാത്ത് സൊൽറേൻ, തൃഷയ്ക്കൊപ്പം 96, ഗായത്രിക്കൊപ്പം പുരിയാത പുതിർ, വിഷ്ണു വിശാലിനൊപ്പം ഇടം പൊരുൽ യവൾ തുടങ്ങിയ ചിത്രങ്ങൾ വിജയ് സേതുപതിയുടേതായി അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.