സൂപ്പർഹിറ്റായ 96 എന്ന ചിത്രത്തിന് ശേഷം മക്കൾ സെൽവൻ വിജയ് സേതുപതിയുടെ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് സീതാകാത്തി. എഴുപതുകാരനായാണ് വിജയ് സേതുപതി ചിത്രത്തിൽ എത്തുന്നത്. താരത്തിന്റെ വ്യത്യസ്ത വേഷപ്പകർച്ച നിറഞ്ഞ പോസ്റ്ററുകളും മേക്കിങ് വീഡിയോകളുമെല്ലാം നേരത്തെ തരംഗം സൃഷ്ടിച്ചിരുന്നു. ഇപ്പോളിതാ ചിത്രത്തിലെ ഒരു രംദം പറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. വിജയ് സേതുപതി നാടകത്തിൽ അഭിനയിക്കുന്ന രംഗമാണ് സ്‌നീക്ക് പീക്കിലൂടെ പുറത്തു വിട്ടത്.

ചിത്രം ഡിസംബർ 20ന് ആണ് റിലീസിനെത്തുന്നത്.ബാലാജി ധരണീധരൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഒരു നാടകകലാകാരന്റെ വേഷത്തിലാണ് വിജയ് എത്തുന്നത്. പ്രായാധിക്യമുള്ള കഥാപാത്രത്തെയാണ് താരം ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിനു വേണ്ടി വിജയ്യുടെ മേക്കപ്പ് ഡിസൈൻ നിർവ്വഹിച്ചിരിക്കുന്നത് ഓസ്‌കർ പുരസ്‌കാര ജേതാക്കളായ കെവിൻ ഹനേയ്, അലക്‌സ് നോബിൾ എന്നിവർ ചേർന്നാണ്.വ്യത്യസ്ത മേക്കോവറിലാണ് വിജയ് സേതുപതി ചിത്രത്തിലെത്തുന്നത്. മെയ്‌ക്കപ്പിനും ഏറെ പ്രാധാന്യമുള്ള ചിത്രമാണ്

ചിത്രത്തിൽ നായികയായി എത്തുന്നത് ദേശീയപുരസ്‌കാര ജേതാവ് അർച്ചനയാണ്. രമ്യ നമ്പീശൻ, ഗായത്രി, പാർവ്വതി നായർ, സംവിധായകൻ മഹേന്ദ്ര എന്നിവരും 'സീതാക്കാതി'യിലെ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

ഇനിയും പത്തോളം ചിത്രങ്ങളാണ് വിജയ് സേതുപതിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. വിജയ് ട്രാൻസ്ജെൻഡർ വേഷത്തിൽ എത്തുന്ന 'സൂപ്പർ ഡീലക്‌സ്', 'ഇടം പൊരുൾ യവൾ', മണിരത്നത്തിന്റെ പേരിടാത്ത ചിത്രം എന്നിവ. തമിഴിലും തെലുങ്കിലും മലയാളത്തിലും കന്നി അങ്കം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ് നടൻ. 'സൈ റാ നരസിംഹ റെഡ്ഡി' എന്ന തെലുങ്ക് ബിഗ് ബജറ്റ് സിനിമയിൽ ചിരഞ്ജീവിക്കൊപ്പം അദ്ദേഹം എത്തുന്നു. അഭിലാഷ് അപ്പുക്കുട്ടൻ സംവിധാനം ചെയുന്ന 'ജാലിയൻവാലാ ബാഗ്' ആണ് മലയാള ചിത്രം.