- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്റെ സ്കൂട്ടറാ അൽപം പഴയതാ...! ആസിഫ് അലിയുടെ 'വിജയ് സൂപ്പറും പൗർണമിയും' ചിത്രത്തിന്റെ ടീസറെത്തി; ജിസ് ജോയ്-ആസിഫ് അലി കൂട്ടുകെട്ടിലെത്തുന്ന മൂന്നാമത്തെ ചിത്രം
ബൈസിക്കൾ തീവ്‌സ്, സൺഡേ ഹോളിഡേ എന്നീ ചിത്രങ്ങൾക്ക് ശേഷം ജിസ് ജോയ്-ആസിഫ് അലി കൂട്ടുകെട്ടിലെത്തുന്ന മൂന്നാമത്തെ ചിത്രം 'വിജയ് സൂപ്പറും പൗർണമിയും' എന്ന ചിത്രത്തിന്റെ ടീസർ എത്തി. ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ജിസ് ജോയിടെ മുൻ സിനിമകളെ പോലെ ഫീൽ ഗുഡ് മൂവി ഗണത്തിൽപ്പെടുത്താവുന്നതായിരുക്കുമെന്നാണ് ടീസർ നൽകുന്ന സൂചന. ബൈസൈക്കിൾ തീവ്‌സ് ആയിരുന്നു ജിസ് ജോയിയുടെ പ്രഥമ ചിത്രം. തെലുങ്ക് താരം അല്ലു അർജ്ജുൻ മലയാളം സംസാരിക്കുന്നത് ജിസ് ജോയിയുടെ ശബ്ദത്തിലൂടെയാണ്.അജു വർഗീസ്, ബാലു വർഗീസ്, രൺജി പണിക്കർ, സിദ്ദിഖ്, ദേവൻ, ശ്രീകാന്ത് മുരളി, ശാന്തി കൃഷ്ണ, കെ.പി.എ.സി.ലളിത എന്നിവരാണ് മറ്റു താരങ്ങൾ. ന്യൂ സൂര്യ ഫിലിംസിന്റെ ബാനറിൽ എ.കെ.സുനിൽ ആണ് ചിത്രത്തിന്റെ നിർമ്മാണം. വരത്തനുശേഷം ഐശ്വര്യ അഭിനയിക്കുന്ന ചിത്രമാണ് 'വിജയ് സൂപ്പറും പൗർണമിയും'. മംമ്ത മോഹൻദാസിനെയാണ് ആദ്യം നായികയായി തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് ഐശ്വര്യയ്ക്ക് നറുക്ക് വീഴുകയായിരുന്നു.
ബൈസിക്കൾ തീവ്‌സ്, സൺഡേ ഹോളിഡേ എന്നീ ചിത്രങ്ങൾക്ക് ശേഷം ജിസ് ജോയ്-ആസിഫ് അലി കൂട്ടുകെട്ടിലെത്തുന്ന മൂന്നാമത്തെ ചിത്രം 'വിജയ് സൂപ്പറും പൗർണമിയും' എന്ന ചിത്രത്തിന്റെ ടീസർ എത്തി. ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ജിസ് ജോയിടെ മുൻ സിനിമകളെ പോലെ ഫീൽ ഗുഡ് മൂവി ഗണത്തിൽപ്പെടുത്താവുന്നതായിരുക്കുമെന്നാണ് ടീസർ നൽകുന്ന സൂചന.
ബൈസൈക്കിൾ തീവ്‌സ് ആയിരുന്നു ജിസ് ജോയിയുടെ പ്രഥമ ചിത്രം. തെലുങ്ക് താരം അല്ലു അർജ്ജുൻ മലയാളം സംസാരിക്കുന്നത് ജിസ് ജോയിയുടെ ശബ്ദത്തിലൂടെയാണ്.അജു വർഗീസ്, ബാലു വർഗീസ്, രൺജി പണിക്കർ, സിദ്ദിഖ്, ദേവൻ, ശ്രീകാന്ത് മുരളി, ശാന്തി കൃഷ്ണ, കെ.പി.എ.സി.ലളിത എന്നിവരാണ് മറ്റു താരങ്ങൾ. ന്യൂ സൂര്യ ഫിലിംസിന്റെ ബാനറിൽ എ.കെ.സുനിൽ ആണ് ചിത്രത്തിന്റെ നിർമ്മാണം.
വരത്തനുശേഷം ഐശ്വര്യ അഭിനയിക്കുന്ന ചിത്രമാണ് 'വിജയ് സൂപ്പറും പൗർണമിയും'. മംമ്ത മോഹൻദാസിനെയാണ് ആദ്യം നായികയായി തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് ഐശ്വര്യയ്ക്ക് നറുക്ക് വീഴുകയായിരുന്നു.