- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിജയ് സൂപ്പറും പൗർണമിയും എന്ന ആസിഫ് ചിത്രം പറയുന്നത് യഥാർത്ഥ ജീവിത കഥ; കോമഡിയിൽ നിറഞ്ഞ ചിത്രത്തിന്റെ ട്രെയിലർ ട്രെന്റിങിൽ ലിസ്റ്റിൽ
ജിസ് ജോയി - ആസിഫ് അലി കൂട്ട് കെട്ടിലൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം വിജയ് സൂപ്പറും പൗർണമിയുടെയും ട്രെയ്ലർ യുട്യൂബ് ട്രെന്റിങ് ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത്. ഒരു യഥാർത്ഥ കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്ലറിൽ പറയുന്നത്. എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന ഒരു ഫാമിലി കോമഡി എന്റെർറ്റൈനെർ ആയിരിക്കും ഈ ചിത്രം എന്ന സൂചനയാണ് ട്രെയ്ലർ നൽകുന്നത്. ന്യൂ സൂര്യ ഫിലിമ്സിന്റെ ബാനറിൽ എ കെ സുനിൽ നിർമ്മിക്കുന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി ആണ് നായികാ വേഷത്തിൽ എത്തുന്നത്. ആസിഫ് അലിയും- ജിസ് ജോയ് കൂട്ടുകെട്ടിന്റെ മൂന്നാമത് ചിത്രമാണിത്. ഇതിന് മുമ്പിറങ്ങിയ ബൈസിക്കിൾ തീവ്സും സൺഡേ ഹോളിഡേയും മികച്ച വിജയമാണ് നേടിയത്. അതിനാൽ തന്നെ ഇരുവരും ഒന്നിക്കുന്ന മൂന്നാം ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും ജിസ് ജോയ് ആണ്. ആസിഫ് അലി, ഐശ്വര്യ ലക്ഷ്മി എന്നിവരെ കൂടാതെ ബാലു വർഗീസ്, ജോസഫ് അന്നംക്കുട്ടി , രഞ്ജി പണിക്കർ, സിദ്ദിഖ് , അജു വർഗീസ്, അല
ജിസ് ജോയി - ആസിഫ് അലി കൂട്ട് കെട്ടിലൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം വിജയ് സൂപ്പറും പൗർണമിയുടെയും ട്രെയ്ലർ യുട്യൂബ് ട്രെന്റിങ് ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത്. ഒരു യഥാർത്ഥ കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്ലറിൽ പറയുന്നത്.
എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന ഒരു ഫാമിലി കോമഡി എന്റെർറ്റൈനെർ ആയിരിക്കും ഈ ചിത്രം എന്ന സൂചനയാണ് ട്രെയ്ലർ നൽകുന്നത്. ന്യൂ സൂര്യ ഫിലിമ്സിന്റെ ബാനറിൽ എ കെ സുനിൽ നിർമ്മിക്കുന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി ആണ് നായികാ വേഷത്തിൽ എത്തുന്നത്.
ആസിഫ് അലിയും- ജിസ് ജോയ് കൂട്ടുകെട്ടിന്റെ മൂന്നാമത് ചിത്രമാണിത്. ഇതിന് മുമ്പിറങ്ങിയ ബൈസിക്കിൾ തീവ്സും സൺഡേ ഹോളിഡേയും മികച്ച വിജയമാണ് നേടിയത്. അതിനാൽ തന്നെ ഇരുവരും ഒന്നിക്കുന്ന മൂന്നാം ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും ജിസ് ജോയ് ആണ്.
ആസിഫ് അലി, ഐശ്വര്യ ലക്ഷ്മി എന്നിവരെ കൂടാതെ ബാലു വർഗീസ്, ജോസഫ് അന്നംക്കുട്ടി , രഞ്ജി പണിക്കർ, സിദ്ദിഖ് , അജു വർഗീസ്, അലെൻസിയർ, ശാന്തി കൃഷ്ണ തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ട്. രെണഡിവയാണ് ചിത്രത്തിന് ഛായാഗ്രഹണം ഒരുക്കിയിരിക്കുന്നത്. പ്രിൻസ് ജോർജ് സംഗീതവും രതീഷ് രാജ് ചിത്ര സംയോജനവും നിർവഹിച്ചിരിക്കുന്നു.