- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഹൻലാൽ വിജയ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു; സൂപ്പർ താരങ്ങൾ വീണ്ടുമെത്തുക ജനതാ ഗാരേജിന്റെ തമിഴ് റീമേക്കിൽ
ജില്ലയ്ക്ക് ശേഷം മോഹൻലാലും തമിഴ് ഇളയദളപതി വിജയും വീണ്ടും ഒന്നിക്കുന്നതായി റിപ്പോർട്ട്. തെലുങ്കിൽ 100 കോടിക്ക് മീതെ കളക്ഷൻ കടന്ന ജനതാ ഗാരേജിന്റെ തമിഴ് റീമേക്കിലാണ് ഇരുവരും വീണ്ടും അഭിനയിക്കുക എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. കൊരട്ടാല ശിവ സംവിധാനം ചെയ്ത ചിത്രത്തിൽ ജുനിയർ എൻടിആർ അഭിനയിച്ച കഥാപാത്രത്തെയാണ് തമിഴിൽ ചെയ്യുന്നത് വിജയ് അവതരിപ്പിക്കുന്നത്.മോഹൻലാലിന്റെ 'സത്യം' എന്ന കഥാപാത്രം ചെയ്യാൻ മറ്റാരെയും കണ്ടെത്താൻ സാധിക്കാത്തതിനാലാണ് അദ്ദേഹത്തെ വീണ്ടും തമിഴിൽ എത്തിക്കുന്നതാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംവിധായകൻ കൊരട്ടാല ശിവ തന്നെ ആയിരിക്കുമൊ എന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. മലയാളത്തിലും തെലുങ്കിലും ഒരേ സമയം ചിത്രം റിലീസ് ചെയ്തിരുന്നു. മോഹൻലാലിന്റെ പ്രകടനത്തിന് വൻ വരവേൽപ്പാണ് തെലുങ്കിൽ ലഭിച്ചത്. മലയാളി താരം ഉണ്ണി മുകുന്ദനും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. അടുത്ത വർഷം പകുതിയോടെ ചിത്രം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
ജില്ലയ്ക്ക് ശേഷം മോഹൻലാലും തമിഴ് ഇളയദളപതി വിജയും വീണ്ടും ഒന്നിക്കുന്നതായി റിപ്പോർട്ട്. തെലുങ്കിൽ 100 കോടിക്ക് മീതെ കളക്ഷൻ കടന്ന ജനതാ ഗാരേജിന്റെ തമിഴ് റീമേക്കിലാണ് ഇരുവരും വീണ്ടും അഭിനയിക്കുക എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
കൊരട്ടാല ശിവ സംവിധാനം ചെയ്ത ചിത്രത്തിൽ ജുനിയർ എൻടിആർ അഭിനയിച്ച കഥാപാത്രത്തെയാണ് തമിഴിൽ ചെയ്യുന്നത് വിജയ് അവതരിപ്പിക്കുന്നത്.മോഹൻലാലിന്റെ 'സത്യം' എന്ന കഥാപാത്രം ചെയ്യാൻ മറ്റാരെയും കണ്ടെത്താൻ സാധിക്കാത്തതിനാലാണ് അദ്ദേഹത്തെ വീണ്ടും തമിഴിൽ എത്തിക്കുന്നതാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംവിധായകൻ കൊരട്ടാല ശിവ തന്നെ ആയിരിക്കുമൊ എന്ന കാര്യത്തിലും തീരുമാനമായിട്ടില്ല.
മലയാളത്തിലും തെലുങ്കിലും ഒരേ സമയം ചിത്രം റിലീസ് ചെയ്തിരുന്നു. മോഹൻലാലിന്റെ പ്രകടനത്തിന് വൻ വരവേൽപ്പാണ് തെലുങ്കിൽ ലഭിച്ചത്. മലയാളി താരം ഉണ്ണി മുകുന്ദനും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. അടുത്ത വർഷം പകുതിയോടെ ചിത്രം
ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.