- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിനോദയാത്രക്കിടെ കാട്ടുകൊമ്പന് മുന്നിൽ അകപ്പെട്ട് വിജയ് യേശുദാസും സംഘവും; ശ്വാസമടക്കിപ്പിടിച്ച് മാത്രം കാണാൻ കഴിയുന്ന വീഡിയോ കാണാം
വിനോദയാത്രക്കിടെ ഒറ്റയാന് മുന്നിൽ അകപ്പെട്ട് വിജയ് യേശുദാസും സുഹൃത്തുക്കളും. പാലക്കാട് നെല്ലിയാമ്പതി യാത്രക്കിടെയാണ് സംഘം കാട്ടുകൊമ്പനു മുന്നിൽ പെട്ടത്.ഇതിന്റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ജീവിതത്തിൽ ഇതുപോലെയൊരു അവസ്ഥ ഉണ്ടായിട്ടില്ലെന്നും വന്യമൃഗങ്ങളുടെ മുന്നിലകപ്പെടുമ്പോൾ അവയെ പ്രകോപിതരാക്കാതിരുന്നാൽ മതിയെന്നും പറഞ്ഞാണ് വിഡിയോ അവസാനിക്കുന്നത്. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.
ആനയെ ദൂരെ നിന്നു കണ്ട സംഘം അവിടെത്തന്നെ വാഹനം നിർത്തിയിടുകയായിരുന്നു. വിജയ് യേശുദാസാണ് വാഹനം ഓടിച്ചിരുന്നത്. ആനയെ പ്രകോപിപ്പിക്കരുതെന്നും വാഹനത്തിനുള്ളിൽ അനങ്ങാതിരുന്നാൽ മതിയെന്നും ഇവർ പറയുന്നത് വിഡിയോയിൽ വ്യക്തമാണ്. കാട്ടിലൂടെയുള്ള യാത്രയിൽ വന്യമൃഗങ്ങളെ കണ്ടാൽ പുറത്തിറങ്ങാനോ ഫോട്ടോയെടുക്കാനോ ശ്രമിക്കരുതെന്നും വാഹനം മൃഗങ്ങളെ പ്രകോപിപ്പിക്കാത്ത നിലയിൽ നിർത്തിയിടണമെന്നുമാണ് വനം വകുപ്പിന്റെ മുന്നറിയിപ്പ്.
വഴി മുടക്കിയ വാഹനത്തിനു നേരെയെത്തിയ കാട്ടാന രണ്ട് തവണ പിന്തിരിഞ്ഞു പോകുന്നതും പിന്നെ അൽപസമയം അവിടെ നിന്ന ശേഷം വാഹനത്തിനു സമീപത്തുകൂടി കടന്നു പോകുന്നതും കാണാം.
മറുനാടന് മലയാളി ബ്യൂറോ