- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരസഹായമില്ലാതെ നടക്കാനാവില്ല; ഭാര്യയുടേയും സുഹൃത്തിന്റെയും കൈപിടിച്ച് വേച്ചുവേച്ച് നടക്കുന്ന വിജയകാന്തിനെ കണ്ട് ഞെട്ടി ആരാധകർ
ചെന്നൈ: ഒരു കാലത്ത് തമിഴ് സിനിമാ ലോകത്തെ സൂപ്പർ സ്റ്റാറുകളിലൊരാളായിരുന്നു വിജയകാന്ത്. രജനീകാന്തും കമൽഹാസിനും കഴിഞ്ഞാൽ തമിഴ് സിനിമാ ലോകത്തെ ആവേശമായിരുന്നു വിജയകാന്ത്. ആക്ഷനും പ്രണയവും നൃത്തവുമെല്ലാം ചേർത്ത് തന്റെ സ്വത സിദ്ധമായ ശൈലിയിലൂടെ രജനിക്കും കമലിനുമൊപ്പം പ്രേക്ഷകരെ തിയേറ്ററിലേക്ക് എത്തിക്കാൻ വിജയകാന്തിന് കഴിഞ്ഞിരുന്നു. എന്നാൽ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ വിജയകാന്തിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ് തമിഴ് സിനിമാ ലോകം. കരുണാനിധിയുടെ സ്മൃതി മണ്ഡപത്തിലേക്ക് പുഷ്പങ്ങൾ അർപ്പിക്കാൻ എത്തിയത് തങ്ങളുടെ പ്രിയതാരം തന്നെയാണെന്ന് വിശ്വസിക്കാനാകാത്ത അവസ്ഥയിലാണ് ആരാധകർ. ഭാര്യയുടെയും സുഹൃത്തിന്റെ കൈപിടിച്ച് വേച്ചുവേച്ചാണ് താരം മറീനാ ബീച്ചിലെ കലൈഞ്ജറുടെ സ്മൃതി മണ്ഡപത്തിലെത്തിയത്. അസുഖ ബാധിതനായതിനെ തുടർന്ന് അടുത്തിടെ വിജയകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ചെന്നൈ: ഒരു കാലത്ത് തമിഴ് സിനിമാ ലോകത്തെ സൂപ്പർ സ്റ്റാറുകളിലൊരാളായിരുന്നു വിജയകാന്ത്. രജനീകാന്തും കമൽഹാസിനും കഴിഞ്ഞാൽ തമിഴ് സിനിമാ ലോകത്തെ ആവേശമായിരുന്നു വിജയകാന്ത്. ആക്ഷനും പ്രണയവും നൃത്തവുമെല്ലാം ചേർത്ത് തന്റെ സ്വത സിദ്ധമായ ശൈലിയിലൂടെ രജനിക്കും കമലിനുമൊപ്പം പ്രേക്ഷകരെ തിയേറ്ററിലേക്ക് എത്തിക്കാൻ വിജയകാന്തിന് കഴിഞ്ഞിരുന്നു.
എന്നാൽ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ വിജയകാന്തിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ് തമിഴ് സിനിമാ ലോകം. കരുണാനിധിയുടെ സ്മൃതി മണ്ഡപത്തിലേക്ക് പുഷ്പങ്ങൾ അർപ്പിക്കാൻ എത്തിയത് തങ്ങളുടെ പ്രിയതാരം തന്നെയാണെന്ന് വിശ്വസിക്കാനാകാത്ത അവസ്ഥയിലാണ് ആരാധകർ.
ഭാര്യയുടെയും സുഹൃത്തിന്റെ കൈപിടിച്ച് വേച്ചുവേച്ചാണ് താരം മറീനാ ബീച്ചിലെ കലൈഞ്ജറുടെ സ്മൃതി മണ്ഡപത്തിലെത്തിയത്. അസുഖ ബാധിതനായതിനെ തുടർന്ന് അടുത്തിടെ വിജയകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.