- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മിച്ചഭൂമി തട്ടിപ്പ് വിവാദം: സിപിഐ വയനാട് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് വിജയൻ ചെറുകര വീണ്ടും; തീരുമാനം സിപിഐ ജില്ലാ കൗൺസിൽ യോഗത്തിന് പിന്നാലെ; ഭൂമി പതിച്ചു നൽകാൻ വിജയൻ ഇടനിലക്കാരനായി നിന്നുവെന്ന ചാനൽ വാർത്ത കെട്ടിച്ചമച്ചതെന്നും കാനം രാജേന്ദ്രൻ
കൽപ്പറ്റ : വിവാദ ചൂടിന് ശമനമുണ്ടായതിന് പിന്നാലെ വിജയൻ ചെറുകര വീണ്ടും സിപിഐ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക്. മിച്ചഭൂമി തട്ടിപ്പ് വിവാദത്തിന് പിന്നാലെ രാജിവെച്ച വിജയൻ ചെറുകരയെ വയനാട് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് തിരികെ കൊണ്ടുവരാൻ സിപിഐ ജില്ലാ കൗൺസിൽ യോഗത്തിൽ തീരുമാനം. യോഗത്തിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സംസ്ഥാന എക്‌സിക്യൂട്ടിവിന്റെ തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു. വയനാട്ടിലെ കുറുമ്പാലക്കോട്ടയിൽ മിച്ചഭൂമി പതിച്ചു നൽകാൻ ഇടനിലക്കാരനായി നിന്നുവെന്ന തരത്തിലുള്ള ഒളിക്യാമറ വാർത്ത 2018 ഏപ്രിൽ 2ന് ഒരു ന്യൂസ് ചാനൽ പുറത്തുവിട്ടതിനെത്തുടർന്നാണു വിജയൻ ജില്ലാ സെക്രട്ടറി സ്ഥാനം രാജിവച്ചത്. സംസ്ഥാന കൗൺസിൽ അംഗം കെ.രാജൻ എംഎൽഎയെ പകരം ചുമതല ഏൽപ്പിച്ചു. ചാനൽ വാർത്ത കെട്ടിച്ചമച്ചതാണെന്നും കുറ്റക്കാരനല്ലെന്നു പാർട്ടി അന്വേഷണ കമ്മിഷൻ കണ്ടെത്തിയതിനെ തുടർന്നാണു വിജയൻ ചെറുകരയെ തിരിച്ചെടുക്കാൻ തീരുമാനിച്ചതെന്നും കാനം രാജേന്ദ്രൻ ജില്ലാ കൗൺസിൽ യോഗത്തിൽ പറഞ്ഞു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായി ഇ.ജെ.ബാബു
കൽപ്പറ്റ : വിവാദ ചൂടിന് ശമനമുണ്ടായതിന് പിന്നാലെ വിജയൻ ചെറുകര വീണ്ടും സിപിഐ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക്. മിച്ചഭൂമി തട്ടിപ്പ് വിവാദത്തിന് പിന്നാലെ രാജിവെച്ച വിജയൻ ചെറുകരയെ വയനാട് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് തിരികെ കൊണ്ടുവരാൻ സിപിഐ ജില്ലാ കൗൺസിൽ യോഗത്തിൽ തീരുമാനം. യോഗത്തിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സംസ്ഥാന എക്‌സിക്യൂട്ടിവിന്റെ തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു.
വയനാട്ടിലെ കുറുമ്പാലക്കോട്ടയിൽ മിച്ചഭൂമി പതിച്ചു നൽകാൻ ഇടനിലക്കാരനായി നിന്നുവെന്ന തരത്തിലുള്ള ഒളിക്യാമറ വാർത്ത 2018 ഏപ്രിൽ 2ന് ഒരു ന്യൂസ് ചാനൽ പുറത്തുവിട്ടതിനെത്തുടർന്നാണു വിജയൻ ജില്ലാ സെക്രട്ടറി സ്ഥാനം രാജിവച്ചത്. സംസ്ഥാന കൗൺസിൽ അംഗം കെ.രാജൻ എംഎൽഎയെ പകരം ചുമതല ഏൽപ്പിച്ചു.
ചാനൽ വാർത്ത കെട്ടിച്ചമച്ചതാണെന്നും കുറ്റക്കാരനല്ലെന്നു പാർട്ടി അന്വേഷണ കമ്മിഷൻ കണ്ടെത്തിയതിനെ തുടർന്നാണു വിജയൻ ചെറുകരയെ തിരിച്ചെടുക്കാൻ തീരുമാനിച്ചതെന്നും കാനം രാജേന്ദ്രൻ ജില്ലാ കൗൺസിൽ യോഗത്തിൽ പറഞ്ഞു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായി ഇ.ജെ.ബാബു, സി.എസ്.സ്റ്റാൻലി എന്നിവരെയും എക്‌സിക്യുട്ടിവ് അംഗങ്ങളായി ജോണി മിറ്റത്തിലാനി, എം വിബാബു, ഗീവർഗീസ്, ഡോ. അമ്പി ചിറയിൽ എന്നിവരെയും തിരഞ്ഞെടുത്തു.
മിച്ചഭൂമി തട്ടിപ്പ് വിവാദം ഇങ്ങനെ
വയനാട് കോട്ടത്തറ വില്ലേജിലെ നാലര ഏക്കറോളം സർക്കാർ മിച്ചഭൂമി തരംമാറ്റി നൽകാൻ ഡപ്യൂട്ടി കളക്ടർ അടക്കം റവന്യൂ ഉദ്യോഗസ്ഥരും ഭരണകക്ഷി നേതാക്കളും നീക്കം നടത്തിയെന്നായിരുന്നു ആരോപണം. ഇതുമായി ബന്ധപ്പെട്ട ലാന്റ് അക്വിസിഷൻ ഡപ്യൂട്ടി കളക്ടർ ടി സോമനാഥനെ അന്വേഷണ വിധേയമായി സസ്പെന്റഡ് ചെയ്തിരുന്നു. സിപിഐ ജില്ലാ സെക്രട്ടറി വിജയൻ ചെറുകരയ്ക്ക് നേരെയും ആരോപണമുയർന്നത് ഏറെ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു.
ഒളി ക്യാമറാ ഓപ്പറേഷനിലൂടെ ഈ വർഷം ഏപ്രിലിൽ ഭൂമി തട്ടിപ്പിന്റെ വാർത്ത പുറത്തുവിട്ടത് ഒരു സ്വകാര്യ വാർത്താ ചാനലായിരുന്നു. ഭൂമി സംബന്ധിച്ച രേഖകൾ ആ സമയത്ത് തന്നെ അന്വേഷണ കമ്മീഷന് ജില്ലാ കലക്ടർ കൈമാറുകയുമുണ്ടായി.വിവാദത്തിൽ പെട്ട വയനാട് ഡപ്യൂട്ടി കളക്ടർ ടി സോമനാഥന്റെ മുൻ ഇടപാടുകളും പരിശോധിച്ചിരുന്നു. സോമനാഥൻ, സിപിഐ വയനാട് ജില്ലാ സെക്രട്ടറി വിജയൻ ചെറുകര, ഇടനിലക്കാരനായ പടിഞ്ഞാറത്തറ സ്വദേശി കുഞ്ഞുമുഹമ്മദ് എന്നിവരാണ് ചാനലിന്റെ ഒളിക്യാമറയിൽ പ്രത്യക്ഷപ്പെട്ടിരുന്നത്.
റിയൽ എസ്റ്റേറ്റ് ബിസിനസുകാർ എന്ന വ്യാജേനെ ചാനൽ പ്രവർത്തകർ തട്ടിപ്പ് സംഘത്തെ സമീപിച്ചപ്പോൾ നാലരയേക്കർ മിച്ചഭൂമി സ്വന്തമാക്കാൻ 20 ലക്ഷം രൂപ ഭൂമിവിലയായും 20 ലക്ഷം കൈക്കൂലിയായും നൽകിയാൽ മതിയെന്നായിരുന്നു സംഘം പറഞ്ഞത്. സിപിഐ സെക്രട്ടറി വിജയൻ ചെറുകര പറയുന്ന ദൃശ്യമാണ് ആദ്യം പുറത്തുവന്നത്. സംഭവം വിവാദമായതോടെ വയനാട്ടിലെ വിവിധ സംഘടനകൾ സമരവുമായി രംഗത്തെത്തിയിരുന്നു.