- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ പി എ മജീദ് അക്രമത്തെ ന്യായീകരിക്കുകയാണ്; ഡി വൈ എഫ് ഐ പ്രവർത്തകൻ അബ്ദുൾ റഹ്മാന്റെ കൊലപാതകത്തെ അപലപിച്ച് എ വിജയരാഘവൻ
തിരുവനന്തപുരം: ഡി വൈ എഫ് ഐ പ്രവർത്തകൻ അബ്ദുൾ റഹ്മാന്റെ കൊലപാതകത്തെ അപലപിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. തദ്ദേശ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന്റെ ശക്തി കേന്ദ്രങ്ങളിൽ ലീഗിന് തിരിച്ചടി ഉണ്ടായതിന് പിന്നാലെ അക്രമങ്ങൾ കെട്ടഴിച്ചു വിടുകയാണ്. കാഞ്ഞങ്ങാട് അബ്ദുൾ റഹ്മാന്റെ കൊലപാതകം അതിന്റെ തുടർച്ചയാണെന്നും വിജയരാഘവൻ മാധ്യമങ്ങളോട് പറഞ്ഞു.
ഏറ്റവും കൂടുതൽ ആക്രമിക്കപ്പെട്ടിട്ടുള്ള പ്രസ്ഥാനം ആണ് സി പി എം. പ്രതിപക്ഷം അക്രമികൾക്ക് പ്രോത്സാഹനവും പിന്തുണയും നൽകുന്നു. ആക്രമണങ്ങൾ അവസാനിപ്പിക്കണം. കേരള ജനത അക്രമ രാഷ്ട്രീയത്തെ പിന്തുണക്കില്ല. ലീഗ് നേതാവ് കെ പി എ മജീദ് അക്രമത്തെ ന്യായീകരിക്കുകയാണ് എന്നാണ് മനസിലാക്കേണ്ടതെന്നും വിജയരാഘവൻ പ്രതികരിച്ചു.
സി പി എമ്മിനെ തകർക്കുന്നതിനുള്ള എതിരാളികളുടെ ഗൂഢാലോചനയുടെ ഭാഗമെന്ന് അക്രമ പരമ്പരകൾ. കൊലക്കത്തി രാഷ്ട്രീയം നാടിന്റെ സമാധാനം തകർക്കുന്നതിന് വേണ്ടിയുള്ളതാണ്. അഞ്ച് മാസത്തിനിടെ ആറ് സി പി എം പ്രവർത്തകരെയാണ് കൊലപ്പെടുത്തിയത്. തുടങ്ങിവച്ച കോൺഗ്രസ് മൂന്ന് പേരെയും പിന്നാലെ സംഘപരിവാർ രണ്ട് പേരെയും കൊലപ്പെടുത്തി. ഇപ്പോൾ മുസ്ലിം ലീഗും കൊലപാതകം നടത്തിയിരിക്കുകയാണ്. കേരളത്തെ അക്രമികൾക്ക് വിട്ട് നൽകരുത്. രാഷ്ട്രീയ പാർട്ടികൾ അക്രമത്തെ പ്രോത്സാഹിപ്പിക്കരുതെന്നും വിജരാഘവൻ ആവശ്യപ്പെട്ടു.
കാഞ്ഞങ്ങാട് കൊലപാതകം നിർഭാഗ്യകരമാണെന്ന് മുസ്ലിം ലീഗ് നേതാവ് കെപിഎ മജീദ് പ്രതികരിച്ചത്. നിഷ്പക്ഷമായ അന്വേഷണമാണ് കേസിൽ വേണ്ടെതെന്നും കെപിഎ മജീദ് ആവശ്യപ്പെട്ടു. കൊലപാതകത്തിൽ പങ്കില്ലെന്നാണ് പ്രാദേശിക നേതൃത്വം അറിയിച്ചതെന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളെല്ലാം പറഞ്ഞ് തീർത്തിരുന്നുവെന്നുമാണ് വിശദീകരണം. പഴയകടപ്പുറത്ത് നിന്ന് ആളുകൾ വാഹനത്തിലെത്തി യൂത്ത് ലീഗ് പ്രവർത്തകനെ ആക്രമിക്കുകയായിരുന്നുവെന്നും. ഇതിന് പിന്നാലെ ആളുകൾ കൂടിയപ്പോഴുണ്ടായ സംഘർഷത്തിലാണ് അബ്ദുൾ റഹ്മാൻ കൊല്ലപ്പെട്ടതെന്നുമാണ് പ്രാദേശിക നേതൃത്വം അറിയച്ചതെന്ന് മജീദ് മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് നിക്ഷ്പക്ഷമായി അന്വേഷിച്ച് വസ്തുത പുറത്തുകൊണ്ട് വരണമെന്ന് ലീഗ് ആവശ്യപ്പെട്ടു.
മറുനാടന് ഡെസ്ക്