ചെന്നൈ: തമിഴ്‌നടൻ വിജയ്‌യുടെ തെരഞ്ഞെടുപ്പ് ദിനത്തിലെ സൈക്കിൾ യാത്രയിൽ പ്രതികരണവുമായി പിതാവ് എസ്.എ.ചന്ദ്രശേഖർ. രാഷ്ട്രീയ സന്ദേശം നൽകാനാണ് വിജയ് സൈക്കിൾ യാത്ര നടത്തിയതെന്ന് പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു.

സമത്വം എന്ന ആശയം പ്രചരിപ്പിക്കുകയായിരുന്നു സൈക്കിൾ യാത്രയുടെ ലക്ഷ്യം. വിജയ്‌യെ എം.ജി.ആറുമായി താരതമ്യം ചെയ്യുമ്പോൾ സന്തോഷമുണ്ടെന്നും പിതാവ് പ്രതികരിച്ചു.

സാധാരണക്കാരിൽ ഒരാളായി വോട്ട് ചെയ്യാനാണ് സൈക്കിളിൽ പോളിങ് ബൂത്തിലെത്തിയത്. വോട്ട് ചെയ്യുമ്പോൾ തമിഴരിൽ ഒരാളായി എത്താനാണ് വിജയ് ആഗ്രഹിക്കുന്നതെന്നും അതിനാലാണ് സൈക്കിളിൽ വന്നതെന്നും എസ്.എ ചന്ദ്രശേഖർ പറഞ്ഞു.