- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വരുണിന്റെ തിരക്കഥക്ക് സർക്കാരുമായി സാമ്യമുണ്ടെന്ന് അറിയിച്ച് റൈറ്റേഴ്സ് യൂണിയനും; മുരുകദോസിനെതിരെ ഹൈക്കോടതിയിൽ പരാതി എത്തിയതോടെ സർക്കാറിന്റെ റീലിസ് പ്രതിസന്ധിയിൽ; ഒരൊറ്റ കാര്യത്തിലേ സർക്കാരിന് സെങ്കോലുമായി സാമ്യമുള്ളൂവെന്ന് വ്യക്തമാക്കി മുരുകദോസും രംഗത്ത്
വിജയ്യുടെ ദീപാവലി റിലീസായി എത്താനുള്ള'സർക്കാർ' കോപ്പിയടി വിവാദത്തിൽ പെട്ടതോടെ ആശങ്കയിലായിരിക്കുകയാണ് വിജയ് ആരാധകർ. റിലീസിന് പത്ത് ദിനങ്ങൾ മാത്രം ശേഷിക്കെ തമിഴ് ചലച്ചിത്രലോകവും പ്രേക്ഷകരും ഏറ്റവും ചർച്ച ചെയ്യുന്ന വിഷയമായിരിക്കുകയാണ് ഇത്. സർക്കാരിന്റെ തിരക്കഥ മോഷ്ടിച്ചതാണെന്ന പരാതിയിൽ കഴമ്പുണ്ടെന്ന് റൈറ്റേഴ്സ് യൂണിയൻ കണ്ടെത്തിയതോടെ വീണ്ടും വിവാദത്തിൽ ആയിരിക്കുകയാണ്. സർക്കാരിനെതിരെ വരുൺ രാജേന്ദ്രൻ ആണ് പരാതി നൽകിയത്. ദീപാവലി റിലീസിനായി ഒരുങ്ങുന്ന സിനിമ താൻ 2006 ൽ എഴുത്തുകാരുടെ യൂണിയനിൽ റെജിസ്റ്റർ ചെയ്ത സെങ്കോൽ എന്ന സിനിമയുടെ കോപ്പിയാണ് എന്നാണ് വരുണിന്റെ ആരോപണം.ഇത് കാണിച്ച് മുരുകദാസിനെതിരെ വരുൺ രാജേന്ദ്രൻ തെന്നിന്ത്യൻ ചലച്ചിത്ര എഴുത്തുകാരുടെ സംഘടനയിൽ പരാതി നൽകിയത്. എന്നാൽ തന്റെ സർക്കാരിന്റെയും വരുണിന്റെ സെങ്കോലിന്റെയും സംഗ്രഹം മാത്രം വായിച്ച നോക്കിയാണ് അവർ ഈ സ്ഥിരീകരണത്തിലെത്തിയതെന്നതാണ് മറുപടിയായി മുരുകദോസ് വ്യക്തമാക്കുന്നത്.ഒരൊറ്റ കാര്യത്തിലേ സർക്കാരിന് സെങ്കോലുമായി സാമ്യമുള്ളൂ. അത് പൗരന്റെ
വിജയ്യുടെ ദീപാവലി റിലീസായി എത്താനുള്ള'സർക്കാർ' കോപ്പിയടി വിവാദത്തിൽ പെട്ടതോടെ ആശങ്കയിലായിരിക്കുകയാണ് വിജയ് ആരാധകർ. റിലീസിന് പത്ത് ദിനങ്ങൾ മാത്രം ശേഷിക്കെ തമിഴ് ചലച്ചിത്രലോകവും പ്രേക്ഷകരും ഏറ്റവും ചർച്ച ചെയ്യുന്ന വിഷയമായിരിക്കുകയാണ് ഇത്. സർക്കാരിന്റെ തിരക്കഥ മോഷ്ടിച്ചതാണെന്ന പരാതിയിൽ കഴമ്പുണ്ടെന്ന് റൈറ്റേഴ്സ് യൂണിയൻ കണ്ടെത്തിയതോടെ വീണ്ടും വിവാദത്തിൽ ആയിരിക്കുകയാണ്.
സർക്കാരിനെതിരെ വരുൺ രാജേന്ദ്രൻ ആണ് പരാതി നൽകിയത്. ദീപാവലി റിലീസിനായി ഒരുങ്ങുന്ന സിനിമ താൻ 2006 ൽ എഴുത്തുകാരുടെ യൂണിയനിൽ റെജിസ്റ്റർ ചെയ്ത സെങ്കോൽ എന്ന സിനിമയുടെ കോപ്പിയാണ് എന്നാണ് വരുണിന്റെ ആരോപണം.ഇത് കാണിച്ച് മുരുകദാസിനെതിരെ വരുൺ രാജേന്ദ്രൻ തെന്നിന്ത്യൻ ചലച്ചിത്ര എഴുത്തുകാരുടെ സംഘടനയിൽ പരാതി നൽകിയത്.
എന്നാൽ തന്റെ സർക്കാരിന്റെയും വരുണിന്റെ സെങ്കോലിന്റെയും സംഗ്രഹം മാത്രം വായിച്ച നോക്കിയാണ് അവർ ഈ സ്ഥിരീകരണത്തിലെത്തിയതെന്നതാണ് മറുപടിയായി മുരുകദോസ് വ്യക്തമാക്കുന്നത്.ഒരൊറ്റ കാര്യത്തിലേ സർക്കാരിന് സെങ്കോലുമായി സാമ്യമുള്ളൂ. അത് പൗരന്റെ വോട്ട് ദുർവിനിയോഗം ചെയ്യപ്പെടുന്നു എന്ന വിഷയത്തിലാണ്. ഈയൊരു കാര്യം വച്ച് സിനിമയുടെ മുഴുവൻ കഥയിലും സാമ്യം ആരോപിക്കാമോ? റൈറ്റേഴ്‌സ് അസോസിയേഷനിൽ ബഹുഭൂരിപക്ഷവും രണ്ട് സിനിമകളും വ്യത്യസ്മാണെന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. എന്നിരിക്കിൽ സംഘടനയുടെ പ്രസിഡന്റ് ഭാഗ്യരാജ് ഇത്തരത്തിൽ അഭിപ്രായപ്പെട്ടത് എന്നെ അത്ഭുതപ്പെടുത്തി. ഈ ആരോപണം എന്നെ വിഷാദത്തിലാക്കി. എന്റെ സഹായികളുമൊത്ത് ഞാൻ തന്നെ എഴുതി പൂർത്തിയാക്കിയതാണ് സർക്കാരിന്റെ തിരക്കഥ. രാവിലെ ഏഴ് മുതൽ രാത്രി ഒൻപത് വരെ പലപ്പോഴും ഇരുന്നെഴുതിയിട്ടുണ്ട്. വരുൺ എന്നയാളെ ഇതുവരെ കണ്ടിട്ടോ പരിചയപ്പെട്ടിട്ടോ ഇല്ല.'
അതേസമയം, വരുൺ അവകാശപ്പെട്ടതുപോലെ സെങ്കോലിന്റെ കഥ 2007ൽ തങ്ങളുടെ പക്കൽ രജിസ്റ്റർ ചെയ്തിരുന്നുവെന്നും അസോസിയേഷൻ പ്രസിഡന്റ് കെ.ഭാഗ്യരാജ് ഒപ്പിട്ട വാർത്താക്കുറിപ്പിൽ പറയുന്നു. ഇത് സംബന്ധിച്ച കേസ് മദ്രാസ് ഹൈക്കോടതി 30ന് പരിഗണിക്കും.