- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
വിജി എസ് നായർ ഫൊക്കാന കൺവൻഷൻ വൈസ് ചെയർപേഴ്‌സൺ
ന്യൂജേഴ്സി: അമേരിക്കയിലെ സാമൂഹ്യ സാംസ്‌കാരിക സംഘടനകളിൽ സജീവ സാന്നിധ്യമായ വിജി എസ് നായരെ ഫൊക്കാന കൺവൻഷൻ വൈസ് ചെയർപേഴ്‌സൺ ആയി നിയമിച്ചതായി കൺവൻഷൻ ചെയർമാൻ മാധവൻ ബി നായർ അറിയിച്ചു. 2018 ജൂലൈ 5 മുതൽ 7 വരെ ഫിലഡൽഫിയയിൽ നടക്കുന്ന കൺവൻഷൻ വൻ വിജയമാക്കുന്നതിന്റെ ഭാഗമായി അമേരിക്കൻ മലയാളി സമൂഹത്തിൽ വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്നവരെ കൺവൻഷന്റെ ഭാഗമാക്കും. കൂടാതെ സമൂഹത്തിലെ പ്രഗത്ഭരായ വ്യക്തികളുടെ സേവനം ഫൊക്കാനയ്ക്കു ലഭ്യമാക്കുകയും ചെയ്യും എന്ന് അദ്ദ്‌ദേഹം പറഞ്ഞു. വിജി എസ് നായർ മിഡ് വെസ്റ്റ് മലയാളി അസോസിയേഷൻ ചെയർപേഴ്‌സൺ, മുൻ പ്രസിഡന്റ്, നായർ അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഷിക്കാഗോ ട്രഷറർ, കേരളാ ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ ഓഡിറ്റർ, കരുണാ ഫൗണ്ടേഷൻ ട്രസ്റ്റി എന്നീ നിലകളിൽ തന്റെ പ്രവർത്തന മികവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ്. അക്കൗണ്ടിങ് ബിസിനസ് നടത്തി വരുന്ന വിജി എസ് നായരുടെ സംഘടനാ രംഗത്തെ പ്രവർത്തന മികവ് ഫൊക്കാന കൺവൻഷനു മുതൽക്കൂട്ടാകും. വിജി നായർ ഏവരേയും നന്ദി അറിയിക്കുകയും, അതോടൊപ്പം ഫൊക്കാന കൺവൻഷനു ഏവ
ന്യൂജേഴ്സി: അമേരിക്കയിലെ സാമൂഹ്യ സാംസ്‌കാരിക സംഘടനകളിൽ സജീവ സാന്നിധ്യമായ വിജി എസ് നായരെ ഫൊക്കാന കൺവൻഷൻ വൈസ് ചെയർപേഴ്‌സൺ ആയി നിയമിച്ചതായി കൺവൻഷൻ ചെയർമാൻ മാധവൻ ബി നായർ അറിയിച്ചു.
2018 ജൂലൈ 5 മുതൽ 7 വരെ ഫിലഡൽഫിയയിൽ നടക്കുന്ന കൺവൻഷൻ വൻ വിജയമാക്കുന്നതിന്റെ ഭാഗമായി അമേരിക്കൻ മലയാളി സമൂഹത്തിൽ വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്നവരെ കൺവൻഷന്റെ ഭാഗമാക്കും. കൂടാതെ സമൂഹത്തിലെ പ്രഗത്ഭരായ വ്യക്തികളുടെ സേവനം ഫൊക്കാനയ്ക്കു ലഭ്യമാക്കുകയും ചെയ്യും എന്ന് അദ്ദ്‌ദേഹം പറഞ്ഞു.
വിജി എസ് നായർ മിഡ് വെസ്റ്റ് മലയാളി അസോസിയേഷൻ ചെയർപേഴ്‌സൺ, മുൻ പ്രസിഡന്റ്, നായർ അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഷിക്കാഗോ ട്രഷറർ, കേരളാ ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ ഓഡിറ്റർ, കരുണാ ഫൗണ്ടേഷൻ ട്രസ്റ്റി എന്നീ നിലകളിൽ തന്റെ പ്രവർത്തന മികവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ്.
അക്കൗണ്ടിങ് ബിസിനസ് നടത്തി വരുന്ന വിജി എസ് നായരുടെ സംഘടനാ രംഗത്തെ പ്രവർത്തന മികവ് ഫൊക്കാന കൺവൻഷനു മുതൽക്കൂട്ടാകും. വിജി നായർ ഏവരേയും നന്ദി അറിയിക്കുകയും, അതോടൊപ്പം ഫൊക്കാന കൺവൻഷനു ഏവരുടേയും ആത്മാർത്ഥമായ സഹകരണം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.