- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈഫ് മിഷൻ അഴിമതിയുമായി ബന്ധപ്പെട്ട തുടരന്വേഷണത്തിൽ വാട്സ്ആപ്പ് സന്ദേശങ്ങൾ അനിവാര്യം; ശിവശങ്കറുടേയും സ്വപ്നയുടേയും സിഎക്കാരന്റേയും ചാറ്റുകൾ ആവശ്യപ്പെട്ട് വിജിലൻസും കോടതിയിൽ; അടുത്ത ഘട്ടത്തിലേക്ക് അന്വേഷണം നീട്ടാൻ തെളിവുകൾ അനിവാര്യമെന്ന് വിജിലൻസ്
കൊച്ചി: വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയിൽ അന്വേഷണത്തിൽ വാട്സ്ആപ്പ് ചാറ്റുകളുടെ പകർപ്പ് തേടി വിജിലൻസ് കോടതിയിൽ. എം.ശിവശങ്കർ,സ്വപ്ന സുരേഷ് ചാർട്ടേർഡ് അക്കൗണ്ടന്റ് വേണുഗോപാൽ എന്നിവരുടെ സന്ദേശങ്ങൾ പരിശോധിക്കാനാണ് വിജിലൻസിന്റെ നീക്കം.
വാട്സ്ആപ്പ് സന്ദേശങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് വിജിലൻസ് കോടതിയെ സമീപിച്ചു. കഴിഞ്ഞയാഴ്ചയാണ് വിജിലൻസ് എൻ.ഐ.എ കോടതിയിൽ അപേക്ഷ നൽകിയത്. ലൈഫ് മിഷൻ അഴിമതിയുമായി ബന്ധപ്പെട്ട തുടരന്വേഷണത്തിൽ വാട്സ്ആപ്പ് സന്ദേശങ്ങൾ അനിവാര്യമെന്നാണ് വിജിലൻസ് നിലപാട്.
വാട്സ്ആപ്പ് സന്ദേശങ്ങൾ ലഭിച്ച ശേഷം മാത്രമായിരിക്കും ലൈഫ് മിഷനുമായി ബന്ധപ്പെട്ട അടുത്ത ഘട്ട അന്വേഷണം ആരംഭിക്കുകയുള്ളു.
Next Story