- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
ഏതെങ്കിലും ഒരു നേതാവ് അല്ല കീഴടങ്ങാത്ത ജനതയാണ് ഇത്തരം പ്രക്ഷോഭങ്ങളുടെ അനിവാര്യ ഘടകം; പുതിയൊരിന്ത്യയിതാ മാർച്ച് ചെയ്തു വരുന്നു... നമ്മൾ ഇനിയും കീഴടങ്ങാത്ത ജനതയാണ്... അതിനെ തീവ്രമാക്കുക; മഹാരാഷ്ട്രയിലെ കർഷകരുടെ ലോങ് മാർച്ച് കരിവള്ളൂർക്കാരനായ തന്നിലേക്ക് ചുരുക്കരുതെന്ന് ഓർമിപ്പിക്കുന്നു വിജൂ കൃഷ്ണൻ
മുംബൈ: മഹാരാഷ്ട്രയിൽ സിപിഎമ്മിന് പുതുകരുത്തു നൽകുന്ന ലോങ് മാർച്ചിന്റെ അമരക്കാരിൽ ഒരു മലയാളിയുമുണ്ട്. കമ്മ്യൂണിസ്റ്റ് സമര ചരിത്രത്തിൽ സുപ്രധാന സ്ഥാനമുള്ള കരിവള്ളൂരിൽ നിന്നുമാണ് ഈ നേതാവിന്റെ പിറവി. നാസിക്കിൽ നിന്നും 200 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് മാർച്ച് 12ന് ലോങ്ങ് മാർച്ച് മഹാരാഷ്ട്ര നിയമസഭ മന്ദിരത്തിലേക്കെത്തുന്ന പ്രക്ഷോഭത്തിലെ അമരക്കാരൻ കണ്ണൂർ കരിവള്ളൂർ സ്വദേശി വിജു കൃഷ്ണനാണ്.ഈ അവസരത്തിൽ സമരമുന്നേറ്റത്തെ തന്നിലേക്ക് ചുരുക്കരുതെന്ന് അഭ്യർത്ഥിക്കുകയാണ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വിജൂ കൃഷ്ണൻ. കർഷക സംഘത്തിന്റെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എന്ന നിലയിൽ മറ്റനേകം പോരാളികളായ സഖാക്കൾക്കൊപ്പം തനിക്കും ആ സമരത്തിന്റെ ഭാഗമാകാൻ സാധിച്ചിട്ടുണ്ട്.ഏതെങ്കിലും ഒരു നേതാവ് അല്ല, കീഴടങ്ങാത്ത ജനതയാണ് ഇത്തരം പ്രക്ഷോഭങ്ങളുടെ അനിവാര്യ ഘടകം. കർഷക സംഘം എടുത്ത തീരുമാനത്തോട് വെല്ലുവിളികൾ വകവെക്കാതെ ഐക്യദാർഢ്യം പ്രഖ്യാപിച്ച് തെരുവിലേക്കിറങ്ങിയ കർഷകലക്ഷങ്ങളാണ് ഈ സമരത്തിന്റെ കരുത്തെന്നും വിജൂ കൃഷ്ണൻ തന്റെ പോ
മുംബൈ: മഹാരാഷ്ട്രയിൽ സിപിഎമ്മിന് പുതുകരുത്തു നൽകുന്ന ലോങ് മാർച്ചിന്റെ അമരക്കാരിൽ ഒരു മലയാളിയുമുണ്ട്. കമ്മ്യൂണിസ്റ്റ് സമര ചരിത്രത്തിൽ സുപ്രധാന സ്ഥാനമുള്ള കരിവള്ളൂരിൽ നിന്നുമാണ് ഈ നേതാവിന്റെ പിറവി. നാസിക്കിൽ നിന്നും 200 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് മാർച്ച് 12ന് ലോങ്ങ് മാർച്ച് മഹാരാഷ്ട്ര നിയമസഭ മന്ദിരത്തിലേക്കെത്തുന്ന പ്രക്ഷോഭത്തിലെ അമരക്കാരൻ കണ്ണൂർ കരിവള്ളൂർ സ്വദേശി വിജു കൃഷ്ണനാണ്.ഈ അവസരത്തിൽ സമരമുന്നേറ്റത്തെ തന്നിലേക്ക് ചുരുക്കരുതെന്ന് അഭ്യർത്ഥിക്കുകയാണ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വിജൂ കൃഷ്ണൻ.
കർഷക സംഘത്തിന്റെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എന്ന നിലയിൽ മറ്റനേകം പോരാളികളായ സഖാക്കൾക്കൊപ്പം തനിക്കും ആ സമരത്തിന്റെ ഭാഗമാകാൻ സാധിച്ചിട്ടുണ്ട്.ഏതെങ്കിലും ഒരു നേതാവ് അല്ല, കീഴടങ്ങാത്ത ജനതയാണ് ഇത്തരം പ്രക്ഷോഭങ്ങളുടെ അനിവാര്യ ഘടകം. കർഷക സംഘം എടുത്ത തീരുമാനത്തോട് വെല്ലുവിളികൾ വകവെക്കാതെ ഐക്യദാർഢ്യം പ്രഖ്യാപിച്ച് തെരുവിലേക്കിറങ്ങിയ കർഷകലക്ഷങ്ങളാണ് ഈ സമരത്തിന്റെ കരുത്തെന്നും വിജൂ കൃഷ്ണൻ തന്റെ പോസ്റ്റിൽ പറയുന്നു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
മഹാരാഷ്ട്രയിൽ നടന്നുവരുന്ന ഉജ്ജ്വലമായ കർഷക മുന്നേറ്റത്തെക്കുറിച്ച് വ്യാപകമായ ചർച്ചകൾ നടക്കുന്നത് സന്തോഷകരവും പ്രതീക്ഷാ നിർഭരവുമാണ്. മുഖ്യധാര മാധ്യമങ്ങൾ കോർപ്പറേറ്റ് താല്പര്യങ്ങളെ മാത്രം താലോലിക്കുന്ന കാലത്ത് നവമാധ്യമങ്ങളുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി സഖാക്കളും മറ്റ് ജനാധിപത്യ വിശ്വാസികളുമെല്ലാം നടത്തിയ വിപുലമായ ഈ പ്രചാരണം തീർച്ചയായും രാജ്യത്തെ പൊരുതുന്ന ജനതയ്ക്ക് പകരുന്ന ആവേശവും ആശ്വാസവും വളരെ വലുതാണ്. ഈ സമരത്തിന്റെ നേതൃത്വം എന്ന നിലയിൽ അഖിലേന്ത്യാ കർഷക സംഘവും സമരത്തിൽ അണിനിരക്കുന്ന ഓരോ കർഷകരും നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. ഈ പിന്തുണയെ അഭിവാദ്യം ചെയ്യുന്നു.
ഒരു കാര്യം കൂടി സൂചിപ്പിക്കാതിരിക്കാൻ വയ്യ. ചിലരെങ്കിലും ആയിരക്കണക്കിനാളുകൾ പങ്കു ചേർന്ന, നൂറുകണക്കിന് കിലോമീറ്ററുകൾ കാൽനടയായി സഞ്ചരിക്കുന്ന, മഹാരാഷ്ട്രയിലെ ഗ്രാമ-നഗരങ്ങളെ പ്രകമ്പനം കൊള്ളിച്ച് മുന്നേറുന്ന, ലോംഗ് മാർച്ചെന്ന സമാനതകളില്ലാത്തൊരു സമര മുന്നേറ്റത്തെ ഒരു വ്യക്തിയിലേക്ക് ചുരുക്കുന്നതായി ശ്രദ്ധയിൽ പെട്ടു. അത് സമരത്തിന്റെ യഥാർത്ഥ വൈപുല്യത്തെയും കരുത്തിനെയും ചെറുതാക്കി കാണുന്നതാണെന്ന് ഖേദത്തോടെ പറയട്ടെ. കർഷക സംഘത്തിന്റെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എന്ന നിലയിൽ മറ്റനേകം പോരാളികളായ സഖാക്കൾക്കൊപ്പം എനിക്കും ആ സമരത്തിന്റെ ഭാഗമാകാൻ സാധിച്ചിട്ടുണ്ട്.
വ്യത്യസ്ത വിഭാഗം ജനങ്ങളെ സംഘടിപ്പിച്ച് കർഷക വിരുദ്ധവും, സർവ്വോപരി അങ്ങേയറ്റം ജന വിരുദ്ധവുമായ ബിജെപി സർക്കാരിനെതിരെ രാജ്യമെമ്പാടും ഏറ്റവും വിപുലമായ പ്രക്ഷോഭങ്ങൾ ഉയർത്തിക്കൊണ്ട് വരണമെന്ന് ഞങ്ങൾ കൂട്ടായെടുത്ത തീരുമാനത്തിന്റെ തുടർച്ചയായാണ് ഇത്തരം സമരങ്ങൾ നടക്കുന്നതും. അത് ഒരു വ്യക്തിയുടെ തീരുമാനമോ സംഘാടനമോ അല്ല. ഒരു സംഘടനയുടെ ഇച്ഛാശക്തിയും ആസൂത്രണവുമാണ്. അത് നടപ്പിലാക്കാൻ സംഘടന ഏൽപിച്ച ഉത്തരവാദിത്തങ്ങൾ കഴിവിന്റെ പരമാവധിയിൽ ചെയ്യുക മാത്രമാണ് ഞങ്ങൾ ഓരോരുത്തരും ചെയ്യുന്നത്.
ഏതെങ്കിലും ഒരു നേതാവ് അല്ല, കീഴടങ്ങാത്ത ജനതയാണ് ഇത്തരം പ്രക്ഷോഭങ്ങളുടെ അനിവാര്യ ഘടകം. കർഷക സംഘം എടുത്ത തീരുമാനത്തോട് വെല്ലുവിളികൾ വകവെക്കാതെ ഐക്യദാർഢ്യം പ്രഖ്യാപിച്ച് തെരുവിലേക്കിറങ്ങിയ കർഷകലക്ഷങ്ങളാണ് ഈ സമരത്തിന്റെ കരുത്ത്. മഹാരാഷ്ട്രയിലെ കർഷക സംഘമാണ് ലോംഗ് മാർച്ചിന്റെ സംഘാടനത്തിൽ നേതൃപരമായ പങ്ക് വഹിക്കുന്നത്. മുൻപ് രാജസ്ഥാനിലും ഹരിയാനയിലും കർണാടകയിലും ഒഡീഷയിലും ബീഹാറിലുമുൾപ്പടെ സമരങ്ങൾ നടന്നിട്ടുണ്ട്. വരും നാളുകളിൽ കൂടുതൽ സംസ്ഥാനങ്ങളിലേക്ക് സമരം വ്യാപിപ്പിക്കാനാണ് കർഷകസംഘം തീരുമാനമെടുത്തിരിക്കുന്നതും. വ്യക്തിപരവും ഒറ്റപ്പെട്ടതുമായ ശേഷികളല്ല, ഏറ്റവും മൂർച്ചയുള്ള ജനപക്ഷ രാഷ്ട്രീയ ബോധ്യമാണ് ഞങ്ങളെ നയിക്കുന്നത്. സംഘടനയാണ് ആയുധം, നിശ്ചയദാർഢ്യമുള്ള പൊരുതുന്ന ജനതയാണ് കരുത്ത്. അതിനെയാണ് ഉയർത്തിക്കാട്ടേണ്ടത്. അതു മാത്രമാണ് ആഘോഷിക്കപ്പെടേണ്ടത്. പുതിയൊരിന്ത്യയിതാ മാർച്ച് ചെയ്തു വരുന്നു... നമ്മൾ ഇനിയും കീഴടങ്ങാത്ത ജനതയാണ്... അതിനെ തീവ്രമാക്കുക..അഭിവാദ്യങ്ങൾ