- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോമൻസിന് ശേഷം മുഴുനീള ഹാസ്യ ചിത്രവുമായി ബോബൻ സാമുവൽ എത്തുന്നു; വികടകുമാരന്റെ ഓഡിയോ റിലീസ് വിനീത് ശ്രീനിവാസൻ നിർവഹിച്ചു; വിഷ്ണു ഉണ്ണികൃഷ്ണനും ധർമ്മജൻ ബോൾഗാട്ടിയും പ്രധാന വേഷത്തിൽ
കൊച്ചി: റോമൻസിനു ശേഷം ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് വികടകുമാരൻ. ചിത്രത്തിന്റെ ഓഡിയോ റിലീസ് നടനും സംവിധായകനുമായ വിനീതി ശ്രീനിവാസ് നിർവഹിച്ചു. കോമഡി എന്റർടൈനറായ വികടകുമാരനിൽ വിഷ്ണു ഉണ്ണികൃഷ്ണനും ധർമ്മജൻ ബോൾഗാട്ടിയുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. വികടകുമാരന്റെ ഓഡിയോ റിലീസും ചാന്ദ് വി ക്രീയേഷന്റെ ഉടമസ്ഥതയിലുള്ള പുതിയ ഭക്ഷണശാലയായ ഗഡീസ് ഊട്ടുപുരയുടെ ഉദ്ഘാടനവും വിനീത് ശ്രീനിവാസൻ നിർവഹിച്ചു. ചടങ്ങിൽ സംഗീത സംവിധായകൻ രാഹുൽ രാജ്, ഗാനരചയിതാവ് ഹരിനാരായണൻ ഗായിക അഖില ആനന്ദ് വിഷ്ണു ഉണ്ണികൃഷണൻ, സംവിധായകൻ ബോബൻ സാമുവൽ, നിർമ്മാതാവ് അരുൺഘോഷ്, ഛായഗ്രാഹകൻ അജയ് ഡേവിഡ് കാച്ചപ്പള്ളി, തിരക്കഥാ കൃത്ത് വൈവി രാജേഷ്, അഭിനേതക്കളായ ജിനു എബ്രഹാം മേഘ മാത്യൂ, ജയരാജ് വാരിയർ, മുൻ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ എന്നിവരും പങ്കെടുത്തു. സലീംകുമാർ, ഇന്ദ്രൻസ്, ബൈജു മഹേഷ്, സുനിൽ സുഖദ, ഷാജു ശ്രീധർ, സീമാ ജി നായർ, ഗീതാനന്ദ്, ജിനു എബ്രഹാം തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. ബികെ ഹരിനാരായണന്റെ വരികൾക്ക് രാഹുൽ രാജാണ് സംഗീത
കൊച്ചി: റോമൻസിനു ശേഷം ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് വികടകുമാരൻ. ചിത്രത്തിന്റെ ഓഡിയോ റിലീസ് നടനും സംവിധായകനുമായ വിനീതി ശ്രീനിവാസ് നിർവഹിച്ചു. കോമഡി എന്റർടൈനറായ വികടകുമാരനിൽ വിഷ്ണു ഉണ്ണികൃഷ്ണനും ധർമ്മജൻ ബോൾഗാട്ടിയുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
വികടകുമാരന്റെ ഓഡിയോ റിലീസും ചാന്ദ് വി ക്രീയേഷന്റെ ഉടമസ്ഥതയിലുള്ള പുതിയ ഭക്ഷണശാലയായ ഗഡീസ് ഊട്ടുപുരയുടെ ഉദ്ഘാടനവും വിനീത് ശ്രീനിവാസൻ നിർവഹിച്ചു. ചടങ്ങിൽ സംഗീത സംവിധായകൻ രാഹുൽ രാജ്, ഗാനരചയിതാവ് ഹരിനാരായണൻ ഗായിക അഖില ആനന്ദ് വിഷ്ണു ഉണ്ണികൃഷണൻ, സംവിധായകൻ ബോബൻ സാമുവൽ, നിർമ്മാതാവ് അരുൺഘോഷ്, ഛായഗ്രാഹകൻ അജയ് ഡേവിഡ് കാച്ചപ്പള്ളി, തിരക്കഥാ കൃത്ത് വൈവി രാജേഷ്, അഭിനേതക്കളായ ജിനു എബ്രഹാം മേഘ മാത്യൂ, ജയരാജ് വാരിയർ, മുൻ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ എന്നിവരും പങ്കെടുത്തു.
സലീംകുമാർ, ഇന്ദ്രൻസ്, ബൈജു മഹേഷ്, സുനിൽ സുഖദ, ഷാജു ശ്രീധർ, സീമാ ജി നായർ, ഗീതാനന്ദ്, ജിനു എബ്രഹാം തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. ബികെ ഹരിനാരായണന്റെ വരികൾക്ക് രാഹുൽ രാജാണ് സംഗീതം നൽകിയിരിക്കുന്നത്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റർ ദീപു.