കൊച്ചി: വികടകുമാരനുമായി റോമൻസ് ടീം വരുന്നു. ബിജുമേനോനും കുഞ്ചാക്കോ ബോബനും പ്രധാന വേഷത്തിലെത്തി വൻ വിജയം നേടിയ റോമൻസിനു ശേഷം ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് വികടകുമാരൻ. ചിത്രത്തിന്റെ ട്രൈലർ പുറത്തിറങ്ങി. നടൻ മമ്മൂട്ടിയുടെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ട്രൈലർ പുറത്തിറക്കിയത്.

ചാന്ദ്വി ക്രിയേഷൻസിന്റെ ബാനറിൽ അരുൺ ഘോഷ്, ബിജോയ് ചന്ദ്രൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് വൈ.വി രാജേഷാണ്. കോമഡി എന്റർടൈനറായ വികടകുമാരനിൽ വിഷ്ണു ഉണ്ണികൃഷ്ണനും ധർമ്മജൻ ബോൾഗാട്ടിയുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. മാനസ രാധാകൃഷണനാണ് നായിക. സലീംകുമാർ, ഇന്ദ്രൻസ്, ബൈജു മഹേഷ്, സുനിൽ സുഖദ, ഷാജു ശ്രീധർ, സീമാ ജി നായർ, ഗീതാനന്ദ്, ജിനു എബ്രഹാം തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു

ബികെ ഹരിനാരായണന്റെ വരികൾക്ക് രാഹുൽ രാജാണ് സംഗീതം നൽകിയിരിക്കുന്നത്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റർ ദീപു.