- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരാറൊപ്പിട്ട ശേഷമാണ് ഇത് മലയാളത്തിൽ പൃഥ്വിരാജിനെ വെച്ച് ചെയ്യാനിരുന്ന ചിത്രമാണെന്ന് അറിയുന്നത്; സിനിമയ്ക്ക് മുമ്പുള്ള കഥകൾ അറിഞ്ഞപ്പോൾ പ്രിഥ്വിയെ വിളിച്ച് സംസാരിച്ചു; കർണനെക്കുറിച്ച് വെളിപ്പെടുത്തലുമായി വിക്രം
കൊച്ചി: പൃഥ്വിരാജിനെ വെച്ച് ചെയ്യാനിരുന്ന ചിത്രമാണ് കർണൻ എന്നത് താൻ അറിഞ്ഞത് അഭിനയിക്കാൻ കരാറൊപ്പിട്ട ശേഷമാണെന്ന് വിക്രം. പൃഥ്വി തന്റെ അടുത്ത സുഹൃത്താണ്. ഈ സിനിമയ്ക്ക് മുമ്ബുള്ള കഥകൾ അറിഞ്ഞപ്പോൾ പൃഥ്വിയെ വിളിച്ച് സംസാരിച്ചു. ഇപ്പോൾ വലിയ ബജറ്റിൽ ഹിന്ദിയിലാണ് ചിത്രം ചെയ്യുന്നത്. മലയാളത്തിൽ ആ സിനിമ ചെയ്യാൻ ബജറ്റ് പ്രശ്‌നമാകുമെന്നും തനിക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്നു പൃഥ്വി പറഞ്ഞുവെന്നും വിക്രം പറയുന്നു. രണ്ടുമാസമായി ഇതു സംബന്ധിച്ച ചർച്ചകളിൽ ഭാഗമായിട്ട്. തമിഴിൽ നേരത്തേ ഒരു കർണൻ വന്നിട്ടുള്ളതു കൊണ്ട് താൽപ്പര്യമില്ലായിരുന്നു. എന്നാൽ തിരക്കഥ കേട്ടപ്പോൾ അതിന്റെ വ്യത്യസ്തത ബോധ്യപ്പെട്ടു. ആർ എസ് വിമൽ കഴിവുള്ള സംവിധായകനാണെന്നും മൊയ്തീൻ തനിക്ക് ഇഷ്ടപ്പെട്ട സിനിമയാണെന്നും വിക്രം കൂട്ടിച്ചേർത്തു.
കൊച്ചി: പൃഥ്വിരാജിനെ വെച്ച് ചെയ്യാനിരുന്ന ചിത്രമാണ് കർണൻ എന്നത് താൻ അറിഞ്ഞത് അഭിനയിക്കാൻ കരാറൊപ്പിട്ട ശേഷമാണെന്ന് വിക്രം. പൃഥ്വി തന്റെ അടുത്ത സുഹൃത്താണ്. ഈ സിനിമയ്ക്ക് മുമ്ബുള്ള കഥകൾ അറിഞ്ഞപ്പോൾ പൃഥ്വിയെ വിളിച്ച് സംസാരിച്ചു. ഇപ്പോൾ വലിയ ബജറ്റിൽ ഹിന്ദിയിലാണ് ചിത്രം ചെയ്യുന്നത്. മലയാളത്തിൽ ആ സിനിമ ചെയ്യാൻ ബജറ്റ് പ്രശ്‌നമാകുമെന്നും തനിക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്നു പൃഥ്വി പറഞ്ഞുവെന്നും വിക്രം പറയുന്നു.
രണ്ടുമാസമായി ഇതു സംബന്ധിച്ച ചർച്ചകളിൽ ഭാഗമായിട്ട്. തമിഴിൽ നേരത്തേ ഒരു കർണൻ വന്നിട്ടുള്ളതു കൊണ്ട് താൽപ്പര്യമില്ലായിരുന്നു. എന്നാൽ തിരക്കഥ കേട്ടപ്പോൾ അതിന്റെ വ്യത്യസ്തത ബോധ്യപ്പെട്ടു. ആർ എസ് വിമൽ കഴിവുള്ള സംവിധായകനാണെന്നും മൊയ്തീൻ തനിക്ക് ഇഷ്ടപ്പെട്ട സിനിമയാണെന്നും വിക്രം കൂട്ടിച്ചേർത്തു.
Next Story