മുംബൈ: മനപ്പൂർവ്വം വിവാദങ്ങൾ സൃഷ്ടിക്കാൻ മിടുക്കനാണ് ബോളിവുഡ് സംവിധായകൻ വിക്രം ഭട്ട്. പുതിയ സിനിമയുടെ പ്രചരണം ശ്രദ്ധ നേടാനും വിക്രം ഭട്ട് പുതുതന്ത്രം പുറത്തെടുത്തു. മുൻ മിസ് യൂണിവേഴ്‌സും നടിയുമായ സുസ്മിത സെന്നുമായി തനിക്ക് വിവാഹേതര ബന്ധമുണ്ടായിരുന്നെന്നാണ് വിക്രം ഭട്ട് പറഞ്ഞത്. പക്വതയില്ലാത്ത പ്രായത്തിലായിരുന്നു ആ ബന്ധമെന്നും വിക്രംഭട്ട് പറഞ്ഞു. പുതിയ ചിത്രമായ ലൗ ഗെയിംസിന്റെ പ്രചരണ പരിപാടിയിൽ പങ്കെടുക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ചിത്രത്തിലെ നായികയായ പത്രലേഖയെ ധൈര്യമില്ലാത്തവളെന്ന് വിളിച്ച വിക്രം ഭട്ട് പ്രചാരണത്തിന്റെ സമയത്ത് പത്രലേഖ സഹകരിച്ചില്ലെന്നും കുറ്റപ്പെടുത്തി. ലൗ ഗെയിംസ് പോലെയുള്ള ഒരു ബോൾഡ് ചിത്രത്തിനായി ഇന്ത്യയിലെ പ്രേക്ഷകർ കാത്തിരിക്കുകയാണെന്ന് വിക്രംഭട്ട് പറഞ്ഞു.

വിക്രംഭട്ട് തന്നെ എഴുതി സംവിധാനം ചെയ്തിരിക്കുന്ന ഇറോട്ടിക് ത്രില്ലറായ ലവ് ഗെയിംസ് മൂന്നു പേരുടെ ലൈംഗികജീവിതവും അത് ബന്ധങ്ങളിൽ ഉണ്ടാക്കുന്ന വിള്ളലുകളുമാണ് പറയുന്നത്. സെക്‌സ് ഗെയിമുകൾക്കായി പങ്കാളികളെ വച്ചുമാറുന്ന പോഷ് പാർട്ടികൾ നടക്കുന്ന അപ്പർ ക്ലാസിനെ കുറിച്ചും സിനിമ പറയുന്നു. മഹേഷ്, മുകേഷ് ഭട്ടുമാർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഗൗരവ് അറോറയും പത്രലേഖയും താര അലീഷാ ബെറിയുമാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.