തമിഴകത്തെ ശ്രദ്ധേയനായ സംവിധായകൻ ഗൗതം മേനോന്റെ പുതിയ സിനിമയായ ധ്രുവനക്ഷത്രത്തിൽ വിക്രം നായകനാകുന്നു. ഗൗതം മേനോൻ പുതിയ ചിത്രമായ ധ്രുവനക്ഷത്രം അൗൺസ് ചെയ്തതു മുതൽ ആരാധകർ ആകാംക്ഷയിലായിരുന്നു. സൂര്യ നായകനാകുമെന്ന വാർത്തയാണ് ആദ്യം പ്രചരിച്ചത്.

 

എന്നാൽ ചിത്രീകരണത്തിന് ദിവസങ്ങൾ ബാക്കിനിൽക്കെ ചിത്രം ഉപേക്ഷിച്ചു. തുർന്ന് ഈ പ്രോജക്ട് തന്നെ ഉപേക്ഷിച്ചെന്ന വാർത്തയാണ് പുറത്തുവന്നത്. എന്നാൽ പിന്നീടാണ് വിക്രമിനെ നായകനാക്കാൻ തീരുമാനിച്ചത്. ഇക്കാര്യം മണിരത്‌നം തന്നെ അറിയിച്ചത്.

നായികയുടെ കാര്യത്തിലും പല പേരുകളും പ്രചരിച്ചു. സായ് പല്ലവിയെയാണ് ആദ്യം നായികയായി നിശ്ചയിച്ചിരുന്നത്. എന്നാൽ ഇവർ പിന്നീട് പിന്മാറുകയായിരുന്നു. എന്നാൽ ഈ വിവാദങ്ങൾക്കും ഗോസിപ്പുകൾക്കുമിടെ കഴിഞ്ഞദിവസം വിക്രമിന്റെ പിറന്നാളിനോടനുബന്ധിച്ച് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.

വിക്രമിനുള്ള പിറന്നാൾ സമ്മാനമെന്ന നിലയിൽ തിങ്കളാഴ്ചയാണ് ട്രെയിലർ പുറത്തുവിട്ടത്. ട്വിറ്റർ പേജിൽ വിക്രത്തിന് ആശംസ നേർന്ന ഗൗതം മേനോൻ താരത്തെക്കുറിച്ച് ചെറിയൊരു വിവരണവും നടത്തിയിട്ടുണ്ട്. സംവിധായകന്റെ മനസ്സിലുള്ളത് അതേ പോലെ തന്നെ ക്യാമറയ്ക്ക് മുന്നിൽ പകർന്നാടുന്ന അഭിനയപ്രതിഭയാണ് വിക്രമെന്നും അദ്ദേഹത്തിനൊപ്പം ജോലി ചെയ്യുന്നത് ഏറെ ആശ്വാസത്തോടെയാണെന്നുമാണ് സംവിധായകൻ കുറിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയതിന് പിന്നാലെയാണ് കിടിലൻ ടീസറും പുറത്തിറക്കിയിട്ടുള്ളത്.ചിത്രത്തിന്റെ രചനയും സംവിധാനവും ഗൗതം മേനോൻ തന്നെയാണ് നിർവഹിക്കുന്നത്. ജോമോന്റെ സുവിശേഷങ്ങളിലൂടെ സുപരിചിതയായ ഐശ്വര്യ രാജേഷാണ് ചിത്രത്തിലെ നായിക. ജോൺ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്.