കൊച്ചി: തമിഴിന്റെ പ്രിയതാരം ചിയാൻ വിക്രം നായകനാവുന്ന സ്‌കെച്ച് മോഹൻലാലിന്റെ മാക്‌സ് ലാബ് പ്രദർശനത്തിനെത്തിക്കുന്നു. മോഹൻലാലിന്റെ ഉടമസ്ഥതയിലുള്ള മാക്‌സ് ലാബ് പൊങ്കൽ റിലീസായി ജനുവരി 12നാണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുക.

വിജയ്ചന്ദ്രരർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തമന്നയാണ് നായിക. സൂരി, രാധാരവി, വേല രാമമൂർത്തി, ഹരീഷ് പേരടി, ശ്രീപ്രിയങ്ക തുടങ്ങിയവരും ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നു.എസ്. തമൻ സംഗീതം ഒരുക്കുന്ന ചിത്രം വി ക്രിയേഷൻസാണ് നിർമ്മിക്കുന്നത്. എ. സുകുമാർ ക്യാമറയും റൂബെൻ എഡിറ്റിംഗും നിർവഹിക്കുന്നു.

നിലവിൽ സാമിയുടെ രണ്ടാം ഭാഗത്തിൽ അഭിനയിക്കുകയാണ് വിക്രം. ഗൗതം മേനോന്റെ ധ്രുവനച്ചത്തിരമാണ് വിക്രമിന്റേതായി ഉടൻ റിലീസിലാകാനുള്ള ചിത്രം.