- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നാം ലിംഗക്കാരനായി വിക്രം; അമ്പരപ്പിക്കുന്ന ഇരട്ട ഗെറ്റപ്പിൽ വിക്രമെത്തുന്ന ഇരുമുഖന്റെ പുതിയ ട്രയിലറിനും വമ്പൻ വരവേല്പ്
വ്യത്യസ്തമായ കഥാപാത്രങ്ങൾ പരീക്ഷിക്കുന്ന കാര്യത്തിൽ ഇന്ത്യൻ സിനിമയിൽ തന്നെ മുൻ നിരയിലാലുള്ള ചിയാൻ വിക്രമിന്റെ പുതിയ ചിത്രം ഇരമുഖന്റെ ട്രയിലർ എത്തി. ചിത്രത്തിൽ വ്യത്യസ്തമായ രണ്ട് കഥാപാത്രമായിട്ടാണ് വിക്രം എത്തുന്നത്. ചിത്രത്തിന്റെ ട്രയിലർ പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ള്ൽ തന്നെ വൈറലായി മാറിയിരിക്കുകയാണ്. ഇതിനോടകം തന്നെ 13 ലക്ഷത്തോളം പേരാണ് ട്രയിലർ കണ്ടത്. നാകയനും വില്ലനും വിക്രം തന്നെയാണോ എന്ന സന്ദേഹം നൽകിക്കൊണ്ടാണ് 2 മിനിട്ട് 17 സെക്കന്റ് ദൈർഘ്യമുള്ള ട്രെയിലർ ഒരുക്കിയിരിക്കുന്നത്. വിക്രമിന്റെ ഇരട്ട ഗെറ്റപ്പ് പുറത്തുവിടുന്നതാണ് പുതിയ ട്രെയിലർ. റോ ഉദ്യോഗസ്ഥൻ അഖിലനെയും ലവ് എന്ന ട്രാൻസ്ജെൻഡർ കഥാപാത്രത്തെയുമാണ് വിക്രം അവതരിപ്പിക്കുന്നത്. സയൻസ് ഫിക്ഷൻ ത്രില്ലറെന്നാണ് സംവിധായകൻ ആനന്ദ് ശങ്കർ ഇരുമുഖനെ വിശേഷിപ്പിക്കുന്നത്.മലയാളിയായ ഷിബു തമീൻസ് ആണ് നിർമ്മാതാവ്. നയൻതാരയും നിത്യാ മേനോനും നായികമാർ. ഗ്ലാമർ മേക്കോവറിൽ നയൻസ് വീണ്ടുമെത്തുന്ന സിനിമയുമാണ് ഇരുമുഖൻ. ചെന്നൈ,ലഡാക്ക്, ബാങ്കോക്ക്,മലേഷ്യ എന്നിവിട
വ്യത്യസ്തമായ കഥാപാത്രങ്ങൾ പരീക്ഷിക്കുന്ന കാര്യത്തിൽ ഇന്ത്യൻ സിനിമയിൽ തന്നെ മുൻ നിരയിലാലുള്ള ചിയാൻ വിക്രമിന്റെ പുതിയ ചിത്രം ഇരമുഖന്റെ ട്രയിലർ എത്തി. ചിത്രത്തിൽ വ്യത്യസ്തമായ രണ്ട് കഥാപാത്രമായിട്ടാണ് വിക്രം എത്തുന്നത്. ചിത്രത്തിന്റെ ട്രയിലർ പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ള്ൽ തന്നെ വൈറലായി മാറിയിരിക്കുകയാണ്. ഇതിനോടകം തന്നെ 13 ലക്ഷത്തോളം പേരാണ് ട്രയിലർ കണ്ടത്.
നാകയനും വില്ലനും വിക്രം തന്നെയാണോ എന്ന സന്ദേഹം നൽകിക്കൊണ്ടാണ് 2 മിനിട്ട് 17 സെക്കന്റ് ദൈർഘ്യമുള്ള ട്രെയിലർ ഒരുക്കിയിരിക്കുന്നത്. വിക്രമിന്റെ ഇരട്ട ഗെറ്റപ്പ് പുറത്തുവിടുന്നതാണ് പുതിയ ട്രെയിലർ. റോ ഉദ്യോഗസ്ഥൻ അഖിലനെയും ലവ് എന്ന ട്രാൻസ്ജെൻഡർ കഥാപാത്രത്തെയുമാണ് വിക്രം അവതരിപ്പിക്കുന്നത്.
സയൻസ് ഫിക്ഷൻ ത്രില്ലറെന്നാണ് സംവിധായകൻ ആനന്ദ് ശങ്കർ ഇരുമുഖനെ വിശേഷിപ്പിക്കുന്നത്.മലയാളിയായ ഷിബു തമീൻസ് ആണ് നിർമ്മാതാവ്. നയൻതാരയും നിത്യാ മേനോനും നായികമാർ. ഗ്ലാമർ മേക്കോവറിൽ നയൻസ് വീണ്ടുമെത്തുന്ന സിനിമയുമാണ് ഇരുമുഖൻ. ചെന്നൈ,ലഡാക്ക്, ബാങ്കോക്ക്,മലേഷ്യ എന്നിവിടങ്ങളിലായി ചിത്രീകരിച്ച സിനിമയുടെ ഹൈലൈറ്റ് ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളാണ് എന്നറിയുന്നു.
ആർ ഡി രാജശേഖറാണ് ക്യാമറ. ഹാരിസ് ജയരാജ് ഈണമൊരുക്കിയ ഗാനങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഐ സാമ്പത്തികമായി വിജയം കണ്ടെങ്കിലും തുടർന്നെത്തിയ പത്ത് എൻട്രതുക്കുള്ളേ വൻ പരാജയമായിരുന്നു. സെപ്റ്റംബർ 9ന് ഇരുമുഖൻ തിയറ്ററുകളിലെത്തും.