- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടാമൂഴത്തിലൂടെ മോഹൻലാലിലെ ഭീമൻ കഥാപാത്രത്തെ കാണാൻ ആഗ്രഹിച്ചിരുന്ന ആരാധകർക്ക് നിരാശ വേണ്ട; വിക്രം നായകനാകുന്ന മഹാവീർ കർണ്ണനിൽ ഭീമനായെത്തുക മോഹൻലാലെന്ന് സൂചന; ആർ എസ് വിമൽ നടനുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന് റിപ്പോർട്ട്
രണ്ടാമൂഴം എന്ന ചിത്രം പ്രഖ്യാപിച്ചപ്പോൾ ആരാധകർ മോഹൻലാലിലൂടെ ചരിത്രകഥാപാത്രത്തെ കണാൻ കാത്തിരിക്കുകയായിരുന്നു. എന്നാൽ പിന്നീട് പ്രതിക്ഷകൾ എല്ലാം തെറ്റിച്ചുകൊണ്ട് ചിത്രത്തിൽ നിന്നും എം ടി പിന്മാറിയതോടെ രണ്ടാമൂഴം അനിശ്ചിതത്തിലായി. ഇതോടെ മോഹൻലാൽ ആരാധകരും നിരാശയിലായിരുന്നു. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട് അനുസരിച്ച് ആർ എസ് വിമൽ സംവിധാനം ചെയ്യുന്ന മഹാവീർ കർണനിലൂടെ മോഹൻലാൽ ഭീമനായി എത്തിയേക്കും എന്നാണ് സൂചന. വിക്രം നായകനായെത്തുന്ന ചിത്രത്തിൽ ഭീമനായെത്തുന്നത് മോഹൻലാലായിരിക്കുമെന്ന് റിപ്പോർട്ട്. മഹാവീർ കർണ്ണ ജനുവരിയിൽ ഷൂട്ടിങ് ആരംഭിക്കാനിരിക്കുന്നതിനിടയിലാണ് ഇത്തരമൊരു വാർത്ത പുറത്തു വന്നിരിക്കുന്നത്. 300 കോടിയിലധികം ബജറ്റിൽ ഒരുങ്ങുന്ന സിനിമക്കായുള്ള ഭീമൻ സെറ്റ് വർക്കുകൾ ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയിൽ നടന്നു കൊണ്ടിരിക്കുകയാണ്. അടുത്തിടെ മോഹൻലാലുമായുള്ള ചർച്ചകൾക്ക് ആർ.എസ് വിമൽ തിരുവനന്തപുരത്ത് എത്തിയതെന്നും പറയപ്പെടുന്നു. അതേസമയം വിക്രമിനെ കൂടാതെ ഇന്ത്യൻ സിനിമയിലെ മുൻനിരതാരങ്ങളും സിനിമയിൽ
രണ്ടാമൂഴം എന്ന ചിത്രം പ്രഖ്യാപിച്ചപ്പോൾ ആരാധകർ മോഹൻലാലിലൂടെ ചരിത്രകഥാപാത്രത്തെ കണാൻ കാത്തിരിക്കുകയായിരുന്നു. എന്നാൽ പിന്നീട് പ്രതിക്ഷകൾ എല്ലാം തെറ്റിച്ചുകൊണ്ട് ചിത്രത്തിൽ നിന്നും എം ടി പിന്മാറിയതോടെ രണ്ടാമൂഴം അനിശ്ചിതത്തിലായി. ഇതോടെ മോഹൻലാൽ ആരാധകരും നിരാശയിലായിരുന്നു. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട് അനുസരിച്ച് ആർ എസ് വിമൽ സംവിധാനം ചെയ്യുന്ന മഹാവീർ കർണനിലൂടെ മോഹൻലാൽ ഭീമനായി എത്തിയേക്കും എന്നാണ് സൂചന.
വിക്രം നായകനായെത്തുന്ന ചിത്രത്തിൽ ഭീമനായെത്തുന്നത് മോഹൻലാലായിരിക്കുമെന്ന് റിപ്പോർട്ട്. മഹാവീർ കർണ്ണ ജനുവരിയിൽ ഷൂട്ടിങ് ആരംഭിക്കാനിരിക്കുന്നതിനിടയിലാണ് ഇത്തരമൊരു വാർത്ത പുറത്തു വന്നിരിക്കുന്നത്. 300 കോടിയിലധികം ബജറ്റിൽ ഒരുങ്ങുന്ന സിനിമക്കായുള്ള ഭീമൻ സെറ്റ് വർക്കുകൾ ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയിൽ നടന്നു കൊണ്ടിരിക്കുകയാണ്.
അടുത്തിടെ മോഹൻലാലുമായുള്ള ചർച്ചകൾക്ക് ആർ.എസ് വിമൽ തിരുവനന്തപുരത്ത് എത്തിയതെന്നും പറയപ്പെടുന്നു. അതേസമയം വിക്രമിനെ കൂടാതെ ഇന്ത്യൻ സിനിമയിലെ മുൻനിരതാരങ്ങളും സിനിമയിൽ അണിനിരക്കുന്നതായി വാർത്തയുണ്ട്. എന്നാൽ ഇതാരൊക്കെയാണെന്നതിനെ പറ്റി സ്ഥിരീകരണമൊന്നും വന്നിട്ടില്ല.
അതേസമയം ഹോളിവുഡിലെ ഒരു സൂപ്പർതാരം ഭീമനായി അഭിനയിക്കും എന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. 300 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്, ലോകസിനിമയിലെ ഏറ്റവും മുന്തിയ വിഷ്വൽ എഫക്ട് വിദഗ്ധരെ തന്നെ സിനിമയ്ക്കായി സമീപിക്കും. ഹൈദരാബാദ്, ജയ്പൂർ, കാനഡയിലെ നയാഗ്ര വെള്ളച്ചാട്ടം ഇവയൊക്കെയാണ് മഹാവീർ കർണ്ണന്റെ പ്രധാന ലൊക്കേഷനുകൾ.