- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചിയിൽ വിക്രമിനൊപ്പം സിനിമാ പ്രൊമോഷനെത്തിയ തമന്നക്ക് നേരിടേണ്ടി വന്നത് മോശം അനുഭവം; അശ്ലീല കമന്റുകളും കൂകൂ വിളിയും തുടർന്നപ്പോൾ ആരാധകർക്ക് നേരെ പൊട്ടിത്തെറിച്ച് നടി; വീഡിയോ കാണാം
ഇന്നലെ കൊച്ചിയിൽ പുതുതായി റിലീസിനൊരുങ്ങുന്ന സ്‌കെച്ച് എന്ന ചിത്രത്തിന്റെ പ്രൊമോഷനായി വിക്രമിനൊപ്പമെത്തിയ നടി തമ്മന്നയ്ക്ക് കേരളത്തിലെ ആരാധകർ നല്കിയത് മോശം അനുഭവം.സിനിമയുടെ പ്രൊമഷനായി ഒബ്‌റോൺ മാളിൽ എത്തിയപ്പോഴാണ് തമന്നയ്ക്ക് മോശം അനുഭവം ഉണ്ടായത്. നടൻ വിക്രവും തമന്നയ്ക്ക് ഒപ്പം എത്തിയിരുന്നു. വിക്രമിനെയും തമന്നയെയും കാണാനായി ഒബ്‌റോൾ മാളിൽ വലിയൊരു ആരാധകകൂട്ടം തന്നെ ഉണ്ടായിരുന്നു. ആരാധകരെ നിയന്ത്രിക്കാൻ സുരക്ഷാ ജീവനക്കാർ ഒരുപാട് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ആരാധകരുടെ നടുവിൽ നിന്നിരുന്ന തമന്നയെ നോക്കി ചിലർ മോശം കമന്റുകൾ പറഞ്ഞു. പരിപാടി കഴിഞ്ഞ് മടങ്ങാൻ ലിഫ്റ്റിൽ കയറിയപ്പോഴും ആരാധകർ തമന്നയെ വെറുതെ വിട്ടില്ല. പിന്നാലെയെത്തി കമന്റുകൾ തുടർന്നു. ഇതോടെ നടി ഇവർക്ക് നേരെ പൊട്ടിത്തെറിക്കുകയായിരുന്നു. ലിഫ്റ്റിൽ കയറിയതിനുശേഷവും ആരാധകരുടെ ഭാഗത്തുനിന്നും മോശം പെരുമാറ്റം തുടർന്നതോടെ സകലനിയന്ത്രണവും വിട്ട തമന്ന പ്രകോപിതയായി. ഇതിനിടയിൽ ആരാധകരെ നിയന്ത്രിക്കാൻ വിക്രം ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല. ആരാധകർ അ
ഇന്നലെ കൊച്ചിയിൽ പുതുതായി റിലീസിനൊരുങ്ങുന്ന സ്‌കെച്ച് എന്ന ചിത്രത്തിന്റെ പ്രൊമോഷനായി വിക്രമിനൊപ്പമെത്തിയ നടി തമ്മന്നയ്ക്ക് കേരളത്തിലെ ആരാധകർ നല്കിയത് മോശം അനുഭവം.സിനിമയുടെ പ്രൊമഷനായി ഒബ്‌റോൺ മാളിൽ എത്തിയപ്പോഴാണ് തമന്നയ്ക്ക് മോശം അനുഭവം ഉണ്ടായത്. നടൻ വിക്രവും തമന്നയ്ക്ക് ഒപ്പം എത്തിയിരുന്നു.
വിക്രമിനെയും തമന്നയെയും കാണാനായി ഒബ്‌റോൾ മാളിൽ വലിയൊരു ആരാധകകൂട്ടം തന്നെ ഉണ്ടായിരുന്നു. ആരാധകരെ നിയന്ത്രിക്കാൻ സുരക്ഷാ ജീവനക്കാർ ഒരുപാട് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ആരാധകരുടെ നടുവിൽ നിന്നിരുന്ന തമന്നയെ നോക്കി ചിലർ മോശം കമന്റുകൾ പറഞ്ഞു. പരിപാടി കഴിഞ്ഞ് മടങ്ങാൻ ലിഫ്റ്റിൽ കയറിയപ്പോഴും ആരാധകർ തമന്നയെ വെറുതെ വിട്ടില്ല. പിന്നാലെയെത്തി കമന്റുകൾ തുടർന്നു. ഇതോടെ നടി ഇവർക്ക് നേരെ പൊട്ടിത്തെറിക്കുകയായിരുന്നു.
ലിഫ്റ്റിൽ കയറിയതിനുശേഷവും ആരാധകരുടെ ഭാഗത്തുനിന്നും മോശം പെരുമാറ്റം തുടർന്നതോടെ സകലനിയന്ത്രണവും വിട്ട തമന്ന പ്രകോപിതയായി. ഇതിനിടയിൽ ആരാധകരെ നിയന്ത്രിക്കാൻ വിക്രം ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല. ആരാധകർ അപ്പോഴും തമന്നയെ നോക്കി കൂകി വിളിച്ചും കമന്റുകൾ പറഞ്ഞും കൊണ്ടിരുന്നു. ലിഫ്റ്റ് അടയ്ക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ലിഫ്റ്റിലും നിറയെ ആരാധകർ തിങ്ങിനിറഞ്ഞിരുന്നു. ഇതാണ് തമന്നയെ ഒന്നുകൂടി പ്രകോപിതയാക്കിയത്.