വിക്രമിന്റെ സിനിമാജീവിതത്തിലെ നാഴികകല്ലാകുമെന്ന് കരുതുന്ന ശങ്കർ ചിത്രം ഐ റീലീസ് ആകും മുമ്പ് തന്നെ ചിത്രത്തിന്റെ ട്രയിലർ കണ്ട് വിക്രമിന്റെ പ്രകടനം ഇഷ്ടപെട്ട പ്രമുഖ ഹോളിവുഡ് ഡയറക്ടറുടെ അടുത്ത ചിത്രത്തിലേക്ക് വിക്രമിന് ക്ഷണമെന്ന് റിപ്പോർട്ട്. ദീപാവലി റിലീസിനൊരുങ്ങുന്ന ശങ്കറിന്റെ ഐ എന്ന തമിഴ്ചിത്രത്തിലെ പ്രകടനമാണ് വിക്രമിന് ഹോളിവുഡിലേക്ക് വഴിതുറന്നതെന്നാണ് സൂചന.

ഹോളിവുഡിനെ വെല്ലുന്ന പ്രകടനമാണ് ഐയിൽ വിക്രമിന്റേതെന്നാണ് റിപ്പോർട്ടുകൾ. ഐയിലെ ചില സംഘട്ടനരംഗങ്ങൾ ഒരുക്കിയ സ്റ്റണ്ട് മാസ്റ്റർ യുവാൻ യു പിങ്ങാണ് വിക്രമിന് അവസരം ലഭിക്കുന്ന ഹോളിവുഡ് ചിത്രത്തിലെയും സ്റ്റണ്ട് മാസ്റ്റർ. കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.