- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സിംഹവും കടുവയും പുലിയും വേട്ടക്കിറങ്ങുന്നു'; ഒരുമണിക്കൂറിനുള്ളിൽ ഒന്നര മില്യൺ കടന്ന് ട്രെയിലർ; വിക്രത്തിനായുള്ള കട്ടവെയ്റ്റിംഗിൽ സിനിമാ ലോകം
ചെന്നൈ: തെന്നിന്ത്യൻ സൂപ്പർതാരനിര ഒന്നിക്കുന്ന വിക്രം സിനിമയുടെ ട്രെയിലർ പുറത്ത്. 'സിംഹവും കടുവയും പുലിയും വേട്ടക്കിറങ്ങുന്നു' എന്ന ബാക്ക്ഗ്രൗണ്ട് ശബ്ദത്തിലൂടെയാണ് ട്രെയിലറിലൂടെ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നത്. കമൽ ഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരാണ് ട്രെയിലറിൽ നിറഞ്ഞുനിൽക്കുന്നത്.
കമൽ ഹാസനൊപ്പം ഫഹദ് ഫാസിലും വിജയ് സേതുപതിയുമെത്തുന്ന ലോകേഷ് കനകരാജ് ചിത്രം വിക്രത്തിനായുള്ള കട്ടവെയ്റ്റിംഗിലാണ് സിനിമാ ലോകം.കാളിദാസ് ജയറാം, നരേൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിൽ എത്തുന്നുണ്ട്. ക്ലൈമാക്‌സിൽ ഒരു കാമിയോ റോളിൽ സൂര്യയുമെത്തിയേക്കും റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
സോണി മ്യൂസിക്ക് സൗത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രയിലർ പുറത്തിറക്കിയത്. ഒരു മണിക്കൂറിനകം
1.5 മില്യൺ പ്രേക്ഷകരാണ് ട്രെയിലർ കണ്ടത്. ട്രെയിലറിന് മികച്ച അഭിപ്രായമാണ് പ്രേക്ഷകർ കമന്റുകളായി നൽകുന്നത്.
കഴിഞ്ഞ ദിവസം പുറത്ത് വന്ന പാതാള പാതാള എന്ന ഗാനവും മണിക്കൂറുകൾക്കകം ലക്ഷക്കണക്കിന് പേരാണ് കണ്ടത്. ചിത്രത്തിൽ സൂര്യയുമെത്തിയേക്കും എന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് സോണി മ്യൂസിക് നേരത്തെ സ്വന്തമാക്കിയിരുന്നു. വൻ തുകയ്ക്കാണ് കമൽഹാസൻ ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് സോണി മ്യൂസിക് സ്വന്തമാക്കിയത്.
അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. രത്നകുമാറും ലോകേഷ് കനകരാജും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമൽഹാസൻ തന്നെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.