മിഴ് സിനിമാ ലോകത്ത് ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നവിജയ് സേതുപതിയും മാധവനും തകർത്തഭിനയിച്ച വിക്രം വേദ കോപ്പിയടി വിവാദത്തിൽ. ചിത്രത്തിലെ ബിജിഎം കോപ്പയടിയെന്ന് തെളിയിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയ വഴി വൈറലാകുന്നത്.

ട്രയിലർ പുറത്തിറങ്ങിയതു മുതൽ ചിലർ ഈ ബിജിഎം മോഷണമാണെന്ന് ആരോപിച്ചിരുന്നു. ഇപ്പോൾ ഈ വാദത്തിന് ബലമേകുന്ന വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്.ലാലേട്ടന്റെ 'മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു' എന്ന ചിത്രത്തിലെ ഈ രംഗത്തിലെ പശ്ചാത്തല സംഗീതവുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്നതാണ് വീഡിയോ.

വിജയ് സേതുപതി, മാധവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയാണ് വിക്രം വേദ.പുഷ്‌കർ, ഗായത്രി എന്നിവർ ചേർന്ന് സംവിധാനം ചെയ്ത സിനിമ ഇപ്പോഴും തിയേറ്ററുകളിൽ ഹൗസ് ഫുളായി ഓടുകയാണ്.