ഓക്ക്‌ലാൻഡ്: ഓക്ക്‌ലാൻഡിൽ മലയാളികൾ പുതുതായി അവതരിപ്പിച്ച 'വില്ല മെമോറിയ ' എന്ന നാടകം ഓക്ക്‌ലാൻഡിലെ മലയാളി സമൂഹം ഇരു കയ്യും നീട്ടി സ്വീകരിച്ചു. രണ്ടു മണിക്കൂർ ദൈർഘ്യമുള്ള നാടകം ആസ്വാദകർക്ക് വിദേശ നാടകം കണ്ട അനുഭവമാണ് സമ്മാനിച്ചത്. വൈശാഖ് ശ്രീകുമാർ സംവിധാനം നിർവഹിച്ച നാടകം പറയുന്നത് ഒരു ക്രൈം ത്രില്ലർ കഥയാണ്. അതുകൊണ്ടു തന്നെ നാടകത്തിന്റെ സസ്‌പെൻസ് പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിലാണ് എത്തിക്കുന്നത്.

എല്ലാ അഭിനേതാക്കളും മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. ഓഡിഷൻ നടത്തിയാണ് അഭിനേതാക്കളെ അണിയറ പ്രവർത്തകർ കണ്ടെത്തിയത്. ഇത് മികച്ച സ്റ്റേജ് പെർഫറോമെൻസിന് കാരണമായി. മികച്ച പ്രതികരണങ്ങളാണ് എല്ലാ അഭിനേതാക്കൾക്കും പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നതു. അധികം വൈകാതെ കൂടുതൽ ഷോകൾ സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ.

ഐവി ജോൺ, റോബിൻ കെ ബാബു, ജോബി സിറിയക്, ജോസഫ് ജോർജ്, ജാൻസി ടോമി, സോബി ബെർണാർഡ് തോമസ്, ശംഭു ശ്രീകുമാർ, റോജി വർഗീസ് എന്നിവരാണ് അഭിനേതാക്കൾ. സംഗീതം നൽകിയിരിക്കുന്നത് ആദിത്യ നായർ, നേഹ ജോസഫ് എന്നിവരാണ്. ജിമ്മി മാത്യ, സുനിൽ മേനോൻ എന്നിവർ പ്രൊഡക്ഷൻ മാനേജർമാരും ശ്യാം ദേവ് കമേഴ്‌സയൽ മാനേജരുമാണ്. ബിനു റാവുത്തറാണ് കോസ്റ്റിയൂ ഡിസൈനിംഗും മേക്കപ്പും. കൊറിയോഗ്രാഫി വിഷ്ണു അശോക്, സ്റ്റിൽസ് അൻവിൻ.