- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ചെയ്യില്ലാന്ന് പറഞ്ഞാൽ ചെയ്യില്ല'; പഞ്ചായത്ത് പ്രസിഡന്റിനും പുല്ലവില; ചെമ്പനോട സംഭവത്തിലും പാഠം പഠിക്കാതെ സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യിക്കാനെത്തിയ യുവാവിനെ മടക്കി അയച്ച് കൃഷി ഓഫീസർ; ഫേസ്ബുക്കിലിട്ട വീഡിയോ ചർച്ചയാക്കി സൈബർലോകം
പാലക്കാട്: ചെമ്പനോട വില്ലേജിൽ ഉദ്യോഗസ്ഥരുടെ അഹന്തയിൽ മനംമടുത്ത് ഒരു കുടുംബനാഥൻ ആത്മഹത്യ ചെയ്തതിനുശേഷവും പാഠം പഠിക്കാതെ ഉദ്യോഗസ്ഥർ. ഇതിന് ഉത്തമ ഉദാഹരണമായി മാറുകയാണ് സഹോദരിയുടെ സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാൻ വിസമ്മതിച്ച പാലക്കാട് കുളിക്കല്ലൂരിലെ കൃഷി ഓഫിസർ. സഹോദരിയുടെ വിദ്യാഭ്യാസ ആവശ്യത്തിനുള്ള സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാൻ വിസമ്മതിച്ച കൃഷി ഓഫീസറുടെ വീഡിയോ അഭിജിത്ത് ആണ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാൻ ഇന്നലെ കുളിക്കല്ലുർ കൃഷി ഓഫിസിൽ എത്തിയത്. എന്നാൽ ഒരു പണിയുമില്ലാതെ വെറുതെ ഇരുന്ന കൃഷി ഓഫീസർ അഭിജിത്തിനോട് വൈകിട്ട് മൂന്ന് മണിക്ക് എത്താൻ ആവശ്യപ്പെടുകയായിരുന്നു. അത്യാവശ്യം ബോധ്യപ്പെടുത്താൻ ശ്രമിച്ചിട്ടും കൃഷി ഓഫീസർ ഒപ്പിടാൻ തയാറാകാത്തതും വീഡിയോയിൽ വ്യക്തമാണ്. മൂന്ന് മണി കഴിഞ്ഞ് വാ അല്ലെങ്കിൽ തന്നെ ഇവിടെ ഒന്നും നടക്കുന്നില്ലെന്നാണ് കൃഷി ഓഫീസറുടെ മറുപടി. ഒരു ഒപ്പിടുന്ന കാര്യമല്ലെയുള്ളുവെന്ന് എന്ന് അഭിജിത്ത് ചോദിക്കുമ്പോൾ ദേഷ്യത്തോടെ 'ചെയ്യില്ലായെന്നു
പാലക്കാട്: ചെമ്പനോട വില്ലേജിൽ ഉദ്യോഗസ്ഥരുടെ അഹന്തയിൽ മനംമടുത്ത് ഒരു കുടുംബനാഥൻ ആത്മഹത്യ ചെയ്തതിനുശേഷവും പാഠം പഠിക്കാതെ ഉദ്യോഗസ്ഥർ. ഇതിന് ഉത്തമ ഉദാഹരണമായി മാറുകയാണ് സഹോദരിയുടെ സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാൻ വിസമ്മതിച്ച പാലക്കാട് കുളിക്കല്ലൂരിലെ കൃഷി ഓഫിസർ. സഹോദരിയുടെ വിദ്യാഭ്യാസ ആവശ്യത്തിനുള്ള സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാൻ വിസമ്മതിച്ച കൃഷി ഓഫീസറുടെ വീഡിയോ അഭിജിത്ത് ആണ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്.
സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാൻ ഇന്നലെ കുളിക്കല്ലുർ കൃഷി ഓഫിസിൽ എത്തിയത്. എന്നാൽ ഒരു പണിയുമില്ലാതെ വെറുതെ ഇരുന്ന കൃഷി ഓഫീസർ അഭിജിത്തിനോട് വൈകിട്ട് മൂന്ന് മണിക്ക് എത്താൻ ആവശ്യപ്പെടുകയായിരുന്നു. അത്യാവശ്യം ബോധ്യപ്പെടുത്താൻ ശ്രമിച്ചിട്ടും കൃഷി ഓഫീസർ ഒപ്പിടാൻ തയാറാകാത്തതും വീഡിയോയിൽ വ്യക്തമാണ്. മൂന്ന് മണി കഴിഞ്ഞ് വാ അല്ലെങ്കിൽ തന്നെ ഇവിടെ ഒന്നും നടക്കുന്നില്ലെന്നാണ് കൃഷി ഓഫീസറുടെ മറുപടി.
ഒരു ഒപ്പിടുന്ന കാര്യമല്ലെയുള്ളുവെന്ന് എന്ന് അഭിജിത്ത് ചോദിക്കുമ്പോൾ ദേഷ്യത്തോടെ 'ചെയ്യില്ലായെന്നു പറഞ്ഞാൽ ചെയ്യില്ലായെന്ന്' കൃഷി ഓഫിസർ പറയുന്നു. എന്നാൽ മൂന്ന് മണിക്ക് ശേഷമേ അറ്റസ്റ്റു ചെയ്യൂവെന്നത് വെള്ള പേപ്പറിൽ എഴുതി തരാൻ ആവശ്യപ്പെട്ടെങ്കിലും അവ്ര്# അതിനു തയാറായില്ല. ഒടുവിൽ സഹികെട്ട് ഇങ്ങനെയൊരു നിയമമുണ്ടോയെന്ന് അഭിജിത്ത് ചോദിക്കുമ്പോൾ ഇവിടെ ഇങ്ങനെയാണെന്നായിരുന്നു കൃഷി ഓഫീസറുടെ മറുപടി. ഇതിനിടെ അഭിജിത്ത് പഞ്ചായത്ത് പ്രസിഡണ്ടിനെ കൂട്ടിക്കൊണ്ടു വന്നെങ്കിലും ഒപ്പിടില്ലെന്ന വാശിയിലായിരുന്നു കൃഷി ഓഫീസർ.
ഇതിനിടെ അഭിജിത്ത് സുഹൃത്തുക്കൾ വഴി പട്ടാമ്പി എ.ഡി.ഒയെ ബന്ധപ്പെടുകയും, എ.ഡി.ഒയുടെ നിർദ്ദേശത്തെത്തുടർന്ന് കൃഷി ഓഫിസർ സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യുകയുമായിരുന്നു. ഉദ്യോഗസ്ഥയുടെ അഹങ്കാരം വ്യക്തമാക്കുന്ന വീഡിയോ ഇതിനകം ഫേസ്‌ബുക്കിൽ ചർച്ചയായിട്ടുണ്ട്.