- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്രാമീണ ടൂറിസം വ്യാപകമാക്കാൻ ഗ്രാമപഞ്ചായത്തുകൾ തോറും വില്ലേജ് ടൂറിസം ഡവലപ്‌മെന്റ് കമ്മിറ്റികൾ (വി.റ്റി.ഡി.സി) രൂപീകരിക്കും; പഞ്ചായത്ത് തലത്തിൽ ശിൽപ്പശാല സംഘടിപ്പിക്കും
കൊച്ചി: ഗ്രാമീണ ടൂറിസം വ്യാപകമാക്കാൻ ഗ്രാമപഞ്ചായത്തുകൾ തോറും വില്ലേജ് ടൂറിസം ഡവലപ്‌മെന്റ് കമ്മിറ്റികൾ (വി.റ്റി.ഡി.സി) രൂപീകരിക്കുമെന്ന് എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതികളാവും നാടപ്പിലാക്കുക, നിയമാനുസൃത ഹോം സ്റ്റേകൾ ഗ്രാമീണ മേഖലയിൽ പ്രോ ഝാഹിപ്പിക്കും, ഇതിനായി ഗ്രാമ പഞ്ചായത്ത് തലത്തിൽ ശിൽപശാലകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതാത് പ്രദേശത്തെ ജില്ലാ പഞ്ചായത്ത് അംഗങ്ങൾ പദ്ധതിയുടെ രക്ഷാധികാരികളായിരിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരും വിവിധ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാന്മാരും ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത് മെമ്പർമാരും സാങ്കേതിക വിദഗ്ദരും അടങ്ങുന്നതാണ് വി.റ്റി.ഡി. സി. പഞ്ചായത്ത് തല ടൂറിസം പദ്ധതികളുടെ പഠനവും നടത്തിപ്പും ചുമതലകൾ ഈ സമിതിക്കാവും. ഇതിനായി പഞ്ചായത്ത് തലത്തിൽ അടിയന്തിരമായി സമിതികൾ രൂപീകരിക്കും. പ്രസിഡന്റുമാർ ചെയർമാന്മാരും സെക്രട്ടറിമാർ കൺവീനർമാരും വാർഡ് മെമ്പർ സെക്രട്ടറിയും ആയിട്ടാണ് വി.റ്റി.ഡി.സി രൂപീകരിക്കുക.
ഗ്രാമീണ ടൂറിസം പദ്ധതികൾ കണ്ടെത്തി പ്രദേശികമായി രൂപപെടുത്താനും കാലതാമസം ഒഴിവാക്കി അതിവേഗം നടപ്പാക്കാനും വിറ്റിഡിസികൾ വഴി സാധ്യമാവുമെന്ന് പ്രസിഡന്റ് പറഞ്ഞു.