- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉണ്ണികൃഷ്ണന്റെ വില്ലനിൽ മോഹൻലാലിന് മഞ്ജു നായികയാവും; 8കെ റെസലൂഷനിൽ പുറത്തിറങ്ങുന്ന ചിത്രത്തിന് റെഡ് ക്യാമറ ഹീലിയം 8കെ എന്ന ക്യാമറയും
കൊച്ചി: ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ സിനിമഒരുങ്ങുക സാങ്കേതികവിദ്യയുടെ പിൻബലത്തിൽ. 8കെ റെസലൂഷനിലാകും ചിത്രം പുറത്തിറങ്ങുക. മനോജ് പരമഹംസയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ആദ്യമായാണ് പൂർണമായും 8കെയിൽ ഒരു ഇന്ത്യൻ ചിത്രം എത്തുന്നത്. വില്ലൻ എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ റെഡ് ക്യാമറ ഹീലിയം 8കെ എന്ന ക്യാമറയാണ് ഉപയോഗിക്കുന്നത്. ത്രില്ലർ ശ്രേണിയിലുള്ള ചിത്രത്തിൽ വിഎഫ്എക്സിനും പ്രാധാന്യമുണ്ടെന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു. തെന്നിന്ത്യൻ സൂപ്പർ സംഘടന സംവിധായകനായ പീറ്റർ ഹെയിനാണ് വില്ലനിലും ആക്ഷൻ ഒരുക്കിയിരിക്കുന്നത്. പുലിമുരുഗന് ശേഷം ഇതേ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാകും ഇത്. മഞ്ജു വാരിയർ നായികയാകുന്ന ചിത്രത്തിൽ തമിഴ് താരം വിശാലും ഹാൻസിക മോട്വാനിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആദ്യമായാണ് ഇരുവരും മലയാള ചിത്രത്തിൽ അഭിനയിക്കുന്നത്. സർവീസിൽ നിന്നും വിരമിച്ച പൊലീസ് ഉദ്യോഗസ്തനായാണ് എത്തുന്നത്. മാടമ്പി, ഗ്രാന്റ്മാസ്റ്റർ, മിസ്റ്റർ ഫ്രോഡ് എന്നീ ചിത്രങ്ങളിലാണ് ഉണ്ണികൃഷ്ണൻ
കൊച്ചി: ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ സിനിമഒരുങ്ങുക സാങ്കേതികവിദ്യയുടെ പിൻബലത്തിൽ. 8കെ റെസലൂഷനിലാകും ചിത്രം പുറത്തിറങ്ങുക. മനോജ് പരമഹംസയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ആദ്യമായാണ് പൂർണമായും 8കെയിൽ ഒരു ഇന്ത്യൻ ചിത്രം എത്തുന്നത്. വില്ലൻ എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ റെഡ് ക്യാമറ ഹീലിയം 8കെ എന്ന ക്യാമറയാണ് ഉപയോഗിക്കുന്നത്.
ത്രില്ലർ ശ്രേണിയിലുള്ള ചിത്രത്തിൽ വിഎഫ്എക്സിനും പ്രാധാന്യമുണ്ടെന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു. തെന്നിന്ത്യൻ സൂപ്പർ സംഘടന സംവിധായകനായ പീറ്റർ ഹെയിനാണ് വില്ലനിലും ആക്ഷൻ ഒരുക്കിയിരിക്കുന്നത്. പുലിമുരുഗന് ശേഷം ഇതേ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാകും ഇത്. മഞ്ജു വാരിയർ നായികയാകുന്ന ചിത്രത്തിൽ തമിഴ് താരം വിശാലും ഹാൻസിക മോട്വാനിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആദ്യമായാണ് ഇരുവരും മലയാള ചിത്രത്തിൽ അഭിനയിക്കുന്നത്.
സർവീസിൽ നിന്നും വിരമിച്ച പൊലീസ് ഉദ്യോഗസ്തനായാണ് എത്തുന്നത്. മാടമ്പി, ഗ്രാന്റ്മാസ്റ്റർ, മിസ്റ്റർ ഫ്രോഡ് എന്നീ ചിത്രങ്ങളിലാണ് ഉണ്ണികൃഷ്ണൻ മോഹൻലാൽ കൂട്ടുകെട്ട് ഇതിന് മുൻപ് ഒന്നിച്ചത്. ചിത്രം മെയിൽ തീയേറ്ററുകളിൽ എത്തും.