- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിലീസിന് മുമ്പേ പണം വാരി റെക്കോഡിട്ട് വില്ലൻ; സാറ്റലൈറ്റ് റൈറ്റിൽ റെക്കോഡിട്ട ചിത്രത്തിന്റെ ഹിന്ദി ഡബ്ബിങ് അവകാശവും വിറ്റത് കോടികൾക്ക്; മോഹൻലാൽ ചിത്രം ഹിന്ദി പറയുന്നത് മൂന്ന് കോടിക്ക്; ചിത്രം ഇതുവരെ നേടിയത് 10 കോടിയോളം
റിലീസിന് മുമ്പ് തന്നെ റെക്കോർഡുകൾ തകർത്തു മുന്നേറുകയാണ് മോഹൻലാൽ ബി ഉണ്ണികൃഷൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന വില്ലൻ. സാങ്കേതികതയിൽ പുത്തൻ പരീക്ഷണ ങ്ങളുമായി എത്തുന്ന ചിത്രം ഈ മാസം 27ന് തിയേറ്ററിലെത്താനിരിക്കെ ഇതുവരെ കോടികളാണ് സ്വന്തമാക്കിയിരിക്കുന്നത്. സൂര്യ ടിവി സാറ്റലൈറ്റ് അവകാശം ഏഴു കോടിരൂപ നല്കി സ്വന്തമാക്കിയതിന് പിന്നാലെ ഇപ്പോൾ ഹിന്ദി ഡബ്ബിങ് അവകാശവും കോടികൾക്കാണ് വിറ്റുപോയത്. മൂന്ന് കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ ഹിന്ദി ഡബ്ബിങ് റൈറ്റ്‌സ് വിറ്റു പോയിരിക്കുന്നത്. ഇതുവരെ ഒരു മലയാള ചിത്രത്തിന്റെയും ഹിന്ദി ഡബ്ബിങ് റൈറ്റ്‌സിന് ഒരു കോടി രൂപ പോലും ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് വില്ലൻ പുതിയ റെക്കോർഡ് നേടിയിരിക്കുന്നത്. ഇതോടെ വില്ലന്റെ പ്രീ-റിലീസ് കച്ചവടം പത്തര കോടി രൂപയായി ഉയർന്നതായാണ് റിപ്പോർട്ട്. 15 കോടി രൂപയുടെ പ്രീ-റിലീസ് കച്ചവടം നടത്തിയ പുലിമുരുകനുശേഷം മലയാളത്തിൽ ഏറ്റവും വലിയ പ്രീ-റിലീസ് ലാഭം നേടിയ ചിത്രമായി മാറിയിരിക്കുകയാണ് വില്ലൻ. 50 ലക്ഷം രൂപയ്ക്കാണ് ഈ ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് ജം
റിലീസിന് മുമ്പ് തന്നെ റെക്കോർഡുകൾ തകർത്തു മുന്നേറുകയാണ് മോഹൻലാൽ ബി ഉണ്ണികൃഷൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന വില്ലൻ. സാങ്കേതികതയിൽ പുത്തൻ പരീക്ഷണ ങ്ങളുമായി എത്തുന്ന ചിത്രം ഈ മാസം 27ന് തിയേറ്ററിലെത്താനിരിക്കെ ഇതുവരെ കോടികളാണ് സ്വന്തമാക്കിയിരിക്കുന്നത്. സൂര്യ ടിവി സാറ്റലൈറ്റ് അവകാശം ഏഴു കോടിരൂപ നല്കി സ്വന്തമാക്കിയതിന് പിന്നാലെ ഇപ്പോൾ ഹിന്ദി ഡബ്ബിങ് അവകാശവും കോടികൾക്കാണ് വിറ്റുപോയത്.
മൂന്ന് കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ ഹിന്ദി ഡബ്ബിങ് റൈറ്റ്‌സ് വിറ്റു പോയിരിക്കുന്നത്. ഇതുവരെ ഒരു മലയാള ചിത്രത്തിന്റെയും ഹിന്ദി ഡബ്ബിങ് റൈറ്റ്‌സിന് ഒരു കോടി രൂപ പോലും ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് വില്ലൻ പുതിയ റെക്കോർഡ് നേടിയിരിക്കുന്നത്.
ഇതോടെ വില്ലന്റെ പ്രീ-റിലീസ് കച്ചവടം പത്തര കോടി രൂപയായി ഉയർന്നതായാണ് റിപ്പോർട്ട്. 15 കോടി രൂപയുടെ പ്രീ-റിലീസ് കച്ചവടം നടത്തിയ പുലിമുരുകനുശേഷം മലയാളത്തിൽ ഏറ്റവും വലിയ പ്രീ-റിലീസ് ലാഭം നേടിയ ചിത്രമായി മാറിയിരിക്കുകയാണ് വില്ലൻ.
50 ലക്ഷം രൂപയ്ക്കാണ് ഈ ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് ജംഗലീ മ്യൂസിക് സ്വന്തമാക്കിയത്. ബി ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിച്ച ഈ ക്രൈം ത്രില്ലറിൽ മോഹൻലാലിനൊപ്പം വിശാൽ, മഞ്ജു വാര്യർ, ഹൻസിക, രാശി ഖന്ന, ശ്രീകാന്ത്, സിദ്ദിഖ്, രഞ്ജി പണിക്കർ, ചെമ്പൻ വിനോദ്, അജു വർഗീസ് എന്നിവരും വേഷമിടുന്നുണ്ട്. റോക്ക്ലൈൻ വെങ്കടേഷ് ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
8കെ റെസല്യൂഷനിലാണ് വില്ലൻ ചിത്രീകരിക്കുക. 8കെ റെസല്യൂഷനിൽ ചിത്രീകരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ചിത്രം കൂടിയാണ് വില്ലൻ. റെഡിന്റെ വെപ്പൺ സീരിസിലുള്ള ഹെലിയം 8കെ ക്യാമറയാണ് ചിത്രത്തിൽ ഉപയോഗിക്കുന്നത്. സാങ്കേതികതകൾക്കും വിഎഫ്എക്‌സിനും സ്‌പെഷ്യൽ ഇഫക്ടിനും ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ബഡ്ജറ്റ് 25-30 കോടിയാണ്. പോളണ്ട് ആസ്ഥാനമായ കമ്പനിയാണ് വി.എഫ്.എക്‌സ് കൈകാര്യം ചെയ്യുന്നത്. പുറത്തുനിന്നുള്ളവരാണ് സാങ്കേതിക പ്രവർത്തകർ. രണ്ടു മണിക്കൂർ പതിനേഴു മിനിറ്റ് ദൈർഖ്യമുള്ള വില്ലന് ക്ലീൻ യു സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഒക്ടോബര് 27 വില്ലൻ പ്രദർശനത്തിനെത്തും