ബി ഉണ്ണിക്കൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന വില്ലന്റെ മോഷൻ ടീസർ പുറത്തിറങ്ങി. ടീസർ പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ ലക്ഷക്കണക്കിന് ആളുകൾ ആണ് ടീസർ കണ്ടത്.മോഹൻലാൽ തന്നെയാണ് ആദ്യം തന്റെ ഫേസ്‌ബുക്ക് പേജിൽ ടീസർ പോസ്റ്റ് ചെയ്തത്. പോസ്റ്റ് ചെയ്ത് മൂന്ന് മണിക്കൂറുകൾക്കുള്ളിൽ ഒന്നര ലക്ഷത്തിനടുത്ത് ആൾക്കാരാണ് വീഡിയോ കണ്ടത്.

രണ്ടായിരത്തിന് മുകളിൽ പേർ വീഡിയോ ഷെയർ ചെയ്യുകയും ചെയ്തു. ഇതിനു പിന്നാലെ ചിത്രത്തിന്റെ സംവിധായകൻ ബി ഉണ്ണികൃഷ്ണനും ടീസർ പോസ്റ്റ് ചെയ്തും. ഒക്ടോബർ 27 നാണ് ചിത്രം തിയേറ്ററിലെത്തുക.മഞ്ജു വാര്യരാണ് നായികാ വേഷത്തിലെത്തുന്നത്. തമിഴ് താരം വിശാൽ, തെലുങ്ക് താരം ശ്രീകാന്ത്, സിദ്ദീഖ്, രൺജി പണിക്കർ, ചെമ്പൻ വിനോദ് ജോസ്, അജു വർഗ്ഗീസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

മികച്ച സാങ്കേതിക നിലവാരത്തിലും വമ്പൻ സാങ്കേതിക പ്രതിഭകളെ അണിനിരത്തിയുമാണ് ബി ഉണ്ണിക്കൃഷ്ണൻ വീണ്ടും മോഹൻലാലിനൊപ്പം കൈകോർക്കുന്നത്. റോക്ക്‌ലൈൻ മൂവീസ് ആണ് സിനിമയുടെ നിർമ്മാതാക്കൾ.