റെ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം വില്ലൻ ഇന്ന് റീലിസിനെത്തുകയാണ്. കേരളത്തിൽ 253 തിയറ്ററുകളിലാണ് ചിത്രം റിലീസാവുക. കേരളത്തിന് പുറത്ത് 149 കേന്ദ്രങ്ങളിലും ചിത്രം ഇന്ന് റീലിസ് ചെയ്യും. സാങ്കേതിക വിദ്യയിലും ഏറെ പ്രത്യേകതകളോടെ ചിത്രീകരിച്ച വില്ലനെ വരവേല്ക്കാൻ ആരാധകരും ഒരുങ്ങി ക്കഴിഞ്ഞു.കോട്ടയത്ത് 50 അടി കട്ടൗട്ടുമായാണ് ആരാധകർ ചിത്രത്തെ വരവേൽക്കുന്നത്. കോട്ടയം മോഹൻലാൽ ഫാൻസ് അസോസിയേഷനാണ് കൗട്ടൗട്ട് ഒരുക്കിയിരിക്കുന്നത്. കേരളത്തിലെമ്പാടുമുള്ള ലാൽ ആരാധകർ ചിത്രത്തിന് വമ്പൻ വരവേല്പ് നല്കാനുള്ള ഒരുക്കത്തിലാണ്.

റിലീസിന് മുമ്പ് തന്നെ സാറ്റലൈറ്റ് റൈറ്റിലും ഹിന്ദി ഡബ്ബിങ് റൈറ്റ്സിലും, മ്യൂസിക് റൈറ്റ്സിലുമൊക്കെ റെക്കോഡ് നേട്ടം കൈവരിച്ച ചിത്രം അഡ്വാൻസ് ബുക്കിങ്ങിലും നേട്ടം കൈവരിച്ചിരുന്നു.വില്ലന്റെ ആദ്യ ഷോയുടെ ടിക്കറ്റുകൾ ബുക്കിങ് ആരംഭിച്ചു മണിക്കൂറുക ൾക്കം തന്നെ ചൂടപ്പം പോലെ വിറ്റു തീർന്നിരുന്നു. 140 നു മുകളിൽ എത്തി ഫാൻ ഷോസ് തന്നെ ചിത്രത്തിന് വേണ്ടി ഒരുക്കിയിട്ടുണ്ട്.

വില്ലനെ വരവേല്ക്കാനൊരുങ്ങുന്ന ആരാധകർക്ക് മുമ്പിൽ ചിത്രം നിരാശരാക്കില്ലെന്ന് ഉറപ്പും മോഹൻലാൽ നല്കി കഴിഞ്ഞു. ഫേസ്‌ബുക്ക് ലൈവിലൂടെയാണ് മോഹൻലാൽ ആരാധകർക്കു ഉറപ്പുമായെത്തിയത്.

കൂടാതെ ചിത്രത്തിൽ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച തമിഴ് നടൻ വിശാലും ചിത്രത്തെ കുറിച്ചും ലാലേട്ടനെ കുറിച്ചും ഉള്ള തന്റെ അനുഭവങ്ങൾ ആരാധകർക്കായി പങ്ക് വച്ചു.തന്റെ ഫേസ്‌ബുക്ക് ലൈവിലൂടെയാണ് വിശാലും എത്തിയത്. മലയാള ഭാഷ കടുകട്ടിയാണെന്നും എല്ലാ മലയാളികളോടും ഇക്കാര്യത്തിൽ ബഹുമാനമുണ്ട്. ശക്തിവേൽ പളനിച്ചാമി എന്നാണ് കഥാപാത്രത്തിന്റെ പേരെന്നും വിശാൽ വെളിപ്പെടുത്തുന്നു.

ലാലിനൊപ്പമുള്ള അനുഭവം മറക്കാനാകില്ല. ഒരു സീനിയർ നടനാണെന്ന ഭാവമില്ലാത്ത അദ്ദേഹത്തിന്റെ പെരുമാറ്റം ഞങ്ങളെയും ചെറുതാക്കുന്നതാണ്. അദ്ദേഹത്തിന്റെ കണ്ണിൽ നോക്കി അഭിനയിക്കുക എന്നത്, വരാനിരിക്കുന്ന നിരവധി ചിത്രങ്ങൾക്ക് എനിക്ക് മുതൽക്കൂട്ടാകുന്ന കാര്യമാണെന്നും വിശാൽ പറയുന്നു.സംവിധായകൻ ബി. ഉണ്ണിക്കൃഷ്ണൻ മികച്ച പിന്തുണ നൽകി. മലയാളം സംഭാഷണങ്ങൾ പറയാൻ വളരെ സഹായിച്ചു. അദ്ദേഹത്തിന്റെ ക്ഷമ അപാരമാണെന്നും വിശാൽ പറഞ്ഞുവയ്ക്കുന്നു.

മോഹലാലിനെ കൂടാതെ വിശാൽ, മഞ്ജു വാര്യർ, ഹൻസിക, ശ്രീകാന്ത്, റാഷി ഖന്ന എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത്.8 കെ റെസല്യൂഷനിലാണ് 'വില്ലൻ' ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിൽ ഇതാദ്യമായാണ് ഒരു ചിത്രം പൂർണമായും 8 കെ റെസല്യൂഷനിൽ ഒരുക്കുന്നത്. 'വിണ്ണൈ താണ്ടി വരുവായാ', 'നൻപൻ' തുടങ്ങിയ ചിത്രങ്ങൾക്ക് കാമറ ചലിപ്പിച്ച മനോജ് പരമഹംസയാണ് ചിത്രത്തിന്റെ ഛായാഗ്രഹകൻ.

30 കോടി മുതൽമുടക്കിൽ നിർമ്മിച്ച ചിത്രത്തിന്റെ വി.എഫ്.എക്സും സ്‌പെഷ്യൽ ഇഫക്ടും ഉൾപ്പെടെ സാങ്കേതിക ഭാഗമെല്ലാം വിദേശത്തു നിന്നുള്ള പ്രവർത്തകരാണ് നിർവഹിച്ചിരിക്കുന്നത്. പോളണ്ട് ആസ്ഥാനമായ കമ്പനിയാണ് വി.എഫ്.എക്സ് കൈകാര്യം ചെയ്യുന്നത്.