- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാൾട്ട് ആൻഡ് പെപ്പർ ലുക്കിന് ശേഷം വില്ലനിലെ പുതിയ ലുക്ക് പുറത്ത്! ഷേവ് ചെയ്ത മുഖവുമായുള്ള രണ്ടാം ഗെറ്റപ്പിൽ മോഹൻലാൽ
കൊച്ചി: ചിത്രീകരണം പുരോഗമിക്കുന്ന മോഹൻലാൽ ചിത്രമായ വില്ലന്റെ രണ്ടാം ഗെറ്റപ്പ് പുറത്ത്. സാൾട്ട് ആൻഡ് പെപ്പർ ലുക്കിന് ശേഷമുള്ള ഗെറ്റപ്പിൽ ഷേവ് ചെയ്തു സുമുഖനായാണ് ലാൽ എത്തിയിരിക്കുന്നത്. മിസ്റ്റർ ഫ്രോഡിന് ശേഷം ബി.ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ എത്തുന്ന ചിത്രമാണ് വില്ലൻ. കൊച്ചിയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്. 'ഗുഡ് ഈസ് ബാഡ്' എന്നാണ് വില്ലൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടാഗ്ലൈൻ. മുഴുവനായും 8കെ റെസല്യൂഷനുള്ള ക്യാമറയിൽ ചിത്രീകരിക്കുന്ന സിനിമയാണ് വില്ലൻ. ചിത്രത്തിന്റെ ആദ്യഷെഡ്യൂൾ അവസാനിക്കാൻ ദിവസങ്ങൾമാത്രം ശേഷിക്കെയാണ് മോഹൻലാലിന്റെ പുതിയൊരു ലുക്കും പുറത്തെത്തിയത്. സംവിധായകൻ ബി.ഉണ്ണികൃഷ്ണനാണ് തന്റെ ഫേസ്‌ബുക്ക് പേജിലൂടെ ചിത്രം പുറത്തുവിട്ടത്. ഫസ്റ്റ് ലുക്കായി പുറത്തെത്തിയ ലുക്കിൽ താടി വച്ച് സോൾട്ട് ആൻഡ് പെപ്പറിലായിരുന്നു മോഹൻലാലെങ്കിൽ ഇതിൽ മീശ മാത്രം നിർത്തി ഷേവ് ചെയ്ത രൂപത്തിലാണ്. മുടി മുന്നിൽമാത്രം അൽപം നരച്ചിട്ടുണ്ട്. 'വില്ലൻ' ചിത്രീകരണത്തിനുവേണ്ടി മോഹൻലാൽ ശരീരഭാരം കുറച്ചിര
കൊച്ചി: ചിത്രീകരണം പുരോഗമിക്കുന്ന മോഹൻലാൽ ചിത്രമായ വില്ലന്റെ രണ്ടാം ഗെറ്റപ്പ് പുറത്ത്. സാൾട്ട് ആൻഡ് പെപ്പർ ലുക്കിന് ശേഷമുള്ള ഗെറ്റപ്പിൽ ഷേവ് ചെയ്തു സുമുഖനായാണ് ലാൽ എത്തിയിരിക്കുന്നത്. മിസ്റ്റർ ഫ്രോഡിന് ശേഷം ബി.ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ എത്തുന്ന ചിത്രമാണ് വില്ലൻ. കൊച്ചിയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്.
'ഗുഡ് ഈസ് ബാഡ്' എന്നാണ് വില്ലൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടാഗ്ലൈൻ. മുഴുവനായും 8കെ റെസല്യൂഷനുള്ള ക്യാമറയിൽ ചിത്രീകരിക്കുന്ന സിനിമയാണ് വില്ലൻ. ചിത്രത്തിന്റെ ആദ്യഷെഡ്യൂൾ അവസാനിക്കാൻ ദിവസങ്ങൾമാത്രം ശേഷിക്കെയാണ് മോഹൻലാലിന്റെ പുതിയൊരു ലുക്കും പുറത്തെത്തിയത്. സംവിധായകൻ ബി.ഉണ്ണികൃഷ്ണനാണ് തന്റെ ഫേസ്‌ബുക്ക് പേജിലൂടെ ചിത്രം പുറത്തുവിട്ടത്.
ഫസ്റ്റ് ലുക്കായി പുറത്തെത്തിയ ലുക്കിൽ താടി വച്ച് സോൾട്ട് ആൻഡ് പെപ്പറിലായിരുന്നു മോഹൻലാലെങ്കിൽ ഇതിൽ മീശ മാത്രം നിർത്തി ഷേവ് ചെയ്ത രൂപത്തിലാണ്. മുടി മുന്നിൽമാത്രം അൽപം നരച്ചിട്ടുണ്ട്. 'വില്ലൻ' ചിത്രീകരണത്തിനുവേണ്ടി മോഹൻലാൽ ശരീരഭാരം കുറച്ചിരുന്നു. ഇതിനുവേണ്ടി പാലക്കാട് പെരിങ്ങോട്ടുള്ള ഗുരുകൃപ ഹെറിറ്റേജ് ചികിത്സാകേന്ദ്രത്തിൽ 21 ദിവസത്തെ ആയുർവേദ ചികിത്സ അദ്ദേഹം നടത്തിയിരുന്നു.