- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഡ്വാൻസ് ബുക്കിലും റെക്കോഡ് നേട്ടവുമായി വില്ലൻ; പുലിമുരുകനെ പോലും വെട്ടി ഫാൻസ് ഷോകളുടെ എണ്ണം 140 ആയി; വെള്ളിയാഴ്ച്ച എത്തുന്ന മോഹൻലാൽ ചിത്രത്തെ വരവേല്ക്കാനൊരുങ്ങി ആരാധകർ
മോഹൻലാൽ നായകനാകുന്ന ക്രൈം ത്രില്ലർ 'വില്ലൻ' ഇതിനോടകം തരംഗമായി കഴിഞ്ഞിരിക്കുകയാണ്. മുമ്പ് തന്നെ സാറ്റലൈറ്റ് റൈറ്റിലും ഹിന്ദി ഡബ്ബിങ് റൈറ്റ്‌സിലും, മ്യൂസിക് റൈറ്റ്‌സിലുമൊക്കെ റെക്കോഡ് നേട്ടം കൈവരിച്ച ചിത്രം ഇപ്പോഴിതാ അഡ്വാൻസ് ബുക്കിങ്ങിലും നേട്ടം കൈവരിച്ചിരിക്കുകയാണ്.വില്ലന്റെ ആദ്യ ഷോയുടെ ടിക്കറ്റുകൾ ബുക്കിങ് ആരംഭിച്ചു മണിക്കൂറുകൾക്കം തന്നെ ചൂടപ്പം പോലെ വിറ്റു തീരുന്നു. മിക്ക തിയേറ്ററുകളിലും ഫാൻ ഷോയുടെ ടിക്കറ്റ് ഇപ്പോഴേ ലഭിക്കാനില്ലെന്നാണ് വിവരം. നാല് ഫാൻസ് ഷോസ് ഇപ്പോഴേ തീരുമാനിച്ചിട്ടുള്ള തിരുവനന്തപുരം ഏരീസ് പ്ളെക്സിലെ വലിയ സ്‌ക്രീനിലെ രാത്രി പത്തരക്കുള്ള വില്ലൻ ഷോയുടെ ടിക്കറ്റുകൾ ബുക്കിങ് ആരംഭിച്ചു ഏതാനും മണിക്കൂറുകൾക്കകം തന്നെ ഫാസ്റ്റ് ഫില്ലിങ് ആയി മാറി. മാത്രമല്ല ചിത്രം റിലീസ് ചെയ്യാൻ ഇനിയും ആറു ദിവസം ശേഷിക്കെ കേരളത്തിലെ ചിത്രത്തിന്റെ ഫാൻ ഷോസിന്റെ എണ്ണം കൂടി കൂടി വരികയാണ്. ഇപ്പോൾ തന്നെ 140 നു മുകളിൽ എത്തി ഫാൻ ഷോസ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 125 ഫാൻസ് ഷോസ് കളിച്ച പുലി മുരുകന്റെ റെ
മോഹൻലാൽ നായകനാകുന്ന ക്രൈം ത്രില്ലർ 'വില്ലൻ' ഇതിനോടകം തരംഗമായി കഴിഞ്ഞിരിക്കുകയാണ്. മുമ്പ് തന്നെ സാറ്റലൈറ്റ് റൈറ്റിലും ഹിന്ദി ഡബ്ബിങ് റൈറ്റ്‌സിലും, മ്യൂസിക് റൈറ്റ്‌സിലുമൊക്കെ റെക്കോഡ് നേട്ടം കൈവരിച്ച ചിത്രം ഇപ്പോഴിതാ അഡ്വാൻസ് ബുക്കിങ്ങിലും നേട്ടം കൈവരിച്ചിരിക്കുകയാണ്.വില്ലന്റെ ആദ്യ ഷോയുടെ ടിക്കറ്റുകൾ ബുക്കിങ് ആരംഭിച്ചു മണിക്കൂറുകൾക്കം തന്നെ ചൂടപ്പം പോലെ വിറ്റു തീരുന്നു. മിക്ക തിയേറ്ററുകളിലും ഫാൻ ഷോയുടെ ടിക്കറ്റ് ഇപ്പോഴേ ലഭിക്കാനില്ലെന്നാണ് വിവരം.
നാല് ഫാൻസ് ഷോസ് ഇപ്പോഴേ തീരുമാനിച്ചിട്ടുള്ള തിരുവനന്തപുരം ഏരീസ് പ്ളെക്സിലെ വലിയ സ്‌ക്രീനിലെ രാത്രി പത്തരക്കുള്ള വില്ലൻ ഷോയുടെ ടിക്കറ്റുകൾ ബുക്കിങ് ആരംഭിച്ചു ഏതാനും മണിക്കൂറുകൾക്കകം തന്നെ ഫാസ്റ്റ് ഫില്ലിങ് ആയി മാറി. മാത്രമല്ല ചിത്രം റിലീസ് ചെയ്യാൻ ഇനിയും ആറു ദിവസം ശേഷിക്കെ കേരളത്തിലെ ചിത്രത്തിന്റെ ഫാൻ ഷോസിന്റെ എണ്ണം കൂടി കൂടി വരികയാണ്. ഇപ്പോൾ തന്നെ 140 നു മുകളിൽ എത്തി ഫാൻ ഷോസ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 125 ഫാൻസ് ഷോസ് കളിച്ച പുലി മുരുകന്റെ റെക്കോർഡ് ഇപ്പോഴേ ചിത്രം തകർത്തു.
ബി ഉണ്ണിക്കൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന വില്ലന്റെ വരവിനായി ആരാധകരും ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.രണ്ടു ദിവസം മുമ്പ് ചിത്രത്തിന്റെ സംവിധായകൻ ബി ഉണ്ണികൃഷ്ണൻ തന്റെ ഫേസ്‌ബുക് പോസ്റ്റിലൂടെയാണ് അഡ്വാൻസ് ബുക്കിങ് ആരംഭിക്കുന്ന വിവരം പ്രേക്ഷകരെ അറിയിച്ചത്. ഇതോടെ അവിശ്വസനീയമായ രീതിയിലാണ് വില്ലന്റെ അഡ്വാൻസ് ബുക്കിങ് പുരോഗമിച്ചത്.
മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. തമിഴ് താരം വിശാൽ, തെലുങ്ക് താരം ശ്രീകാന്ത്, സിദ്ദീഖ്, രൺജി പണിക്കർ, ചെമ്പൻ വിനോദ് ജോസ്, അജു വർഗ്ഗീസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. മികച്ച സാങ്കേതിക നിലവാരത്തിലും വമ്പൻ ടെക്‌നീഷ്യൻസിനെ അണിനിരത്തിയുമാണ് ബി ഉണ്ണിക്കൃഷ്ണൻ വീണ്ടും മോഹൻലാലിനൊപ്പം കൈകോർക്കുന്നത്. റോക്ക്‌ലൈൻ ആണ് സിനിമയുടെ നിർമ്മാതാക്കൾ.പൂർണമായും 8കെ റെസല്യൂഷനുള്ള ക്യാമറയിൽ ചിത്രീകരിക്കുന്ന ഒരു സിനിമ ഇന്ത്യയിൽ ആദ്യമാവും.