മോഹൻലാൽ- ഉണ്ണികൃഷ്ണൻ ടീമിന്റെ വില്ലന്റെ കിടിലൻ ടീസറെത്തി. ഉദ്വേഗഭരിതമായ രംഗങ്ങളാൽ തികച്ചും ത്രില്ലർ ടോണിലാകും ചിത്രമെത്തുക എന്ന് ട്രെയിലറിൽ വ്യക്തമാണ്.മോഹൻലാൽ തന്നെയാണ് ഫേസ്‌ബുക്ക് പേജിൽ ട്രെയിലർ ഷെയർ ചെയ്തത്. മോഹൻലാലിന്റെയും കോളിവുഡ് താരം വിശാലിന്റെയും കഥാപാത്രങ്ങളെ പരിചയപ്പെടുത്തിയാണ് ട്രെയിലർ. മോഹൻലാലിനൊപ്പം മഞ്ജു വാര്യർ, ഹൻസിക, സിദ്ദീഖ്, അജു വർഗീസ്, ചെമ്പൻ വിനോദ് ജോസ് എന്നിവരും ട്രെയിലറിലെത്തുന്നു.

മാത്യൂ മാഞ്ഞൂരൻ എന്ന പൊലീസ് ഓഫീസറായാണ് ലാൽ എത്തുന്നത്.  മജ്ഞുവാര്യർ നായികയായി എത്തുന്ന ചിത്രത്തിൽ തെന്നിന്ത്യൻ താരങ്ങളായ വിശാൽ, ഹൻസിക, ശ്രീകാന്ത്, റാഷി ഖന്ന എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ശക്തിവേൽ പളനിസ്വാമി എന്ന കഥാപാത്രമായാണ് വിശാൽ എത്തുന്നത്. ശ്രേയയായി ഹൻസികയും ഹെലിക്‌സ്.ഡി. വിൻസന്റ് എന്ന കഥാപാത്രത്തെ ശ്രീകാന്തും അവതരിപ്പിക്കുന്നു. ഹർഷിതാ ചോപ്രയായി എത്തുന്നത് റാഷി ഖന്നയാണ്. നടൻ സിദ്ദിഖും ചിത്രത്തിൽ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.

8 കെ റെസല്യൂഷനിലാണ് വില്ലൻ ഒരുങ്ങുന്നത്. ഒരു സിനിമ പൂർണമായും 8 കെ റെസല്യൂഷനിൽ ചിത്രീകരിക്കുന്നത് ഇന്ത്യയിൽ ഇതാദ്യമായാണ്.സാങ്കേതികമായി ഒരുപാട് പ്രാധാന്യമുള്ള ചിത്രത്തിന്റെ ബജറ്റ് 25-30 കോടിയാണ്. വിഎഫ്എക്‌സിനും സ്‌പെഷൽ ഇഫക്ടിനും പ്രാധാന്യമുള്ള ചിത്രം പെർഫെക്ട് ത്രില്ലറായാണ് ബി. ഉണ്ണികൃഷ്ണൻ അണിയിച്ചൊരുക്കുക. സിനിമയുടെ സാങ്കേ...തിക പ്രവർത്തകരെല്ലാം പുറത്തുനിന്നാണ്. പോളണ്ട് ആസ്ഥാനമായ കമ്പനിയാകും വിഎഫ്എക്‌സ് കൈകാര്യം ചെയ്യുക.