- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിനീത് ശ്രീനിവാസന് ശേഷം പ്രിഥ്വിരാജും വിമാനം പറപ്പിക്കാൻ തയ്യാറായി; ജെ.സി.ഡാനിയേലിനും മൊയ്തീനും ശേഷം പൃഥ്വിരാജിന്റെ ബയോഗ്രഫിക്കൽ ചിത്രമായ വിമാനത്തിന്റെ ടീസറെത്തി; സംഭവം തകർത്തെന്ന് സോഷ്യൽ മീഡിയ
കൊച്ചി: സ്വയം വിമാനങ്ങൾ നിർമ്മിച്ച് പറപ്പിച്ച, ജന്മനാ മൂകനും ബധിരനുമായ സജി തോമസായിട്ട് പൃഥ്വിരാജ് എത്തുന്ന വിമാനത്തിന്റെ ടീസറിന് മികച്ച പ്രതികരണം. നവാഗതനായ പ്രദീപ് നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വലിയ താരനിരയാണ് അണിനിരക്കുന്നത്. റബ്ബർതോട്ടങ്ങളിൽ കീടനാശിയടിക്കാൻ വന്ന ഹെലികോപ്റ്ററുകൾ കണ്ട പതിനഞ്ചു വയസ്സുകാരന്റെ സ്വപ്‌നങ്ങളിൽ നിറഞ്ഞ വിമാനം സ്വന്തമായി നിർമ്മിക്കാനുള്ള നിരന്തരപരിശ്രമങ്ങളാണ് സിനിമയുടെ ആധാരം. വിമാനനിർമ്മാണം സംബന്ധിച്ച പുസ്തകങ്ങൾ വായിച്ചും പൈലറ്റുമാരുടെ ഉപദേശങ്ങൾ തേടിയും സജി സ്വന്തമായി വിമാനം നിർമ്മാനം നിർമ്മിച്ചു പറപ്പിച്ചതാണ് പ്രിഥ്വിരാജിനെ നായകനാക്കി സിനിമയാക്കിയത്. മുമ്പ് വിനീത് ശ്രീനിവാസൻ നായകനായി എത്തിയ എബിയുടെ കഥയുമായി വിമാനത്തിന്റെ കഥയ്ക്ക് സമാനതയുണ്ടെന്ന് കാണിച്ച് കോടതിയിലെത്തിയിരുന്നു. എന്നാൽ കോടതിയുടെ അനുവാദത്തോടെ എബി റിലീസിനെത്തുകയായിരുന്നു. ദുർഗ കൃഷ്ണ നായികയാകുന്നു ചിത്രത്തിൽ നെടുമുടി വേണു, അലൻസിയർ, പി.ബാലചന്ദ്രൻ, ശാന്തി കൃഷ്ണ, സുധീർ കരമന എന്നിവർ പ്രധാനകഥാപാത്രങ്
കൊച്ചി: സ്വയം വിമാനങ്ങൾ നിർമ്മിച്ച് പറപ്പിച്ച, ജന്മനാ മൂകനും ബധിരനുമായ സജി തോമസായിട്ട് പൃഥ്വിരാജ് എത്തുന്ന വിമാനത്തിന്റെ ടീസറിന് മികച്ച പ്രതികരണം. നവാഗതനായ പ്രദീപ് നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വലിയ താരനിരയാണ് അണിനിരക്കുന്നത്.
റബ്ബർതോട്ടങ്ങളിൽ കീടനാശിയടിക്കാൻ വന്ന ഹെലികോപ്റ്ററുകൾ കണ്ട പതിനഞ്ചു വയസ്സുകാരന്റെ സ്വപ്‌നങ്ങളിൽ നിറഞ്ഞ വിമാനം സ്വന്തമായി നിർമ്മിക്കാനുള്ള നിരന്തരപരിശ്രമങ്ങളാണ് സിനിമയുടെ ആധാരം. വിമാനനിർമ്മാണം സംബന്ധിച്ച പുസ്തകങ്ങൾ വായിച്ചും പൈലറ്റുമാരുടെ ഉപദേശങ്ങൾ തേടിയും സജി സ്വന്തമായി വിമാനം നിർമ്മാനം നിർമ്മിച്ചു പറപ്പിച്ചതാണ് പ്രിഥ്വിരാജിനെ നായകനാക്കി സിനിമയാക്കിയത്.
മുമ്പ് വിനീത് ശ്രീനിവാസൻ നായകനായി എത്തിയ എബിയുടെ കഥയുമായി വിമാനത്തിന്റെ കഥയ്ക്ക് സമാനതയുണ്ടെന്ന് കാണിച്ച് കോടതിയിലെത്തിയിരുന്നു. എന്നാൽ കോടതിയുടെ അനുവാദത്തോടെ എബി റിലീസിനെത്തുകയായിരുന്നു.
ദുർഗ കൃഷ്ണ നായികയാകുന്നു ചിത്രത്തിൽ നെടുമുടി വേണു, അലൻസിയർ, പി.ബാലചന്ദ്രൻ, ശാന്തി കൃഷ്ണ, സുധീർ കരമന എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജെ.സി.ഡാനിയേലിനും മൊയ്തീനും ശേഷംപൃഥ്വിരാജിന്റെ ബയോഗ്രഫിക്കൽ ചിത്രമാണ് വിമാനം.തിരക്കഥയും പ്രദീപ് തന്നെയാണ് ഒരുക്കിയിരിക്കുന്നത്. കഥാപാത്രത്തിന് വേണ്ടി വിമാനത്തിലെ കഥാപാത്രത്തിന് വേണ്ടി ശരീര ഭാരം പത്ത് കിലോയോളം പൃഥ്വരാജ് കുറച്ചിരുന്നു.മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമ്മിക്കുന്നത്.