ലപ്പാവിനും സെല്ലുലോയ്ഡിനും എന്ന് നിന്റെ മൊയ്തീനും ശേഷം പൃഥ്വിരാജ് വീണ്ടും യഥാർത്ഥ ജീവിതകഥയുമായി വെള്ളിത്തിരയിലെത്തുന്ന ചിത്രം വിമാനത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. പഴയ ഒരു മുറിയിൽ വിമാനത്തിന്റെ ചിറകുമായി ഇരിക്കുന്ന പൃഥ്വിരാജിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്.

ചിത്രത്തിലെ കഥാപാത്രത്തിനായി പൃഥ്വിരാജ് വിമാനം പറത്തുന്നത് പഠിക്കുന്നുണ്ട്. പൈലറ്റായി വിരമിച്ച എസ്.കെ.ജെ നായർ ആണ് പൃഥ്വിയെ വിമാനം പറത്താൻ അഭ്യസിപ്പിക്കുക. സമുദ്രനിരപ്പിൽ നിന്ന് 800 മീറ്റർ മുകളിൽ വിമാനം പറത്തുന്ന ഭിന്നശേഷിയുള്ള മെക്കാനിക്കിനെയാണ് പൃഥ്വി അവതരിപ്പിക്കുക. നായിക പുതുമുഖമായിരിക്കും.

സ്വന്തമായി അൾട്രാലൈറ്റ് എയർക്രാഫ്റ്റ് നിർമ്മിച്ച ബധിരനും മൂകനുമായ സജി
തോമസിന്റെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പ്രദീപ് ഈ സിനിമയൊ രുക്കുന്നത്. എന്നാൽ സജിയുടെ ജീവതത്തിന്റെ നേർക്കാഴ്ചയല്ല ഈ സിനിമയെന്നും സംവിധായകൻ പറഞ്ഞു. പൃഥ്വിയുടെ കഥാപാത്രം ബധിരനും മൂകനും അല്ലെന്നു വ്യക്തമാക്കിയ പ്രദീപ് കഥാപാത്രത്തെ കുറിച്ച് മറ്റൊന്നും വെളിപ്പെടുത്താൻ തയ്യാറായില്ല.

പൃഥ്വി വിമാനം പറത്തുന്നത് ഉൾപ്പെടെ നിരവധി ഏരിയൽ ഷോട്ടുകൾ ചിത്രത്തിൽ ഉണ്ട്. സിനിമയ്ക്കായി മൂന്ന് അൾട്രാലൈറ്റ് എയർക്രാഫ്റ്റുകൾ സജിയുടെ സഹായത്തോടെ നിർമ്മിക്കുന്നുണ്ട് .പൃഥ്വി വിമാനം പറത്തുന്നത് ഉൾപ്പെടെ നിരവധി ഏരിയൽ ഷോട്ടുകളും ചിത്രത്തിലുണ്ട്. 40 മണിക്കൂർ വിമാനം പറത്തുന്നവർക്കാണ് അൾട്രാലൈറ്റ് എയർക്രാഫ്റ്റ് ലൈസൻസ് ലഭിക്കുന്നത്.

സിനിമക്ക് പന്ത്രണ്ടുകോടി രൂപയാണ് നിർമ്മാണച്ചെലവ് കണക്കാക്കുന്നത്. നവാഗതനായ പ്രദീപ് എം നായരാണ് സംവിധാനം. വിദേശത്തുനിന്നുള്ള സാങ്കേതികപ്രവർത്തകരാകും ആകാശദൃശ്യങ്ങൾ ക്യാമറയിലാക്കുന്നത്. സ്‌കൈ റൈഡർ എന്നയിനം വിമാനമാണ് സിനിമയിൽ പൃഥ്വിരാജിന്റെ കഥാപാത്രം ഉണ്ടാക്കുന്നത്.