തൊടുപുഴ സ്വദേശി സജിയുടെ യഥാർത്ഥ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം വിമാനം ക്രിസ്തുമസ് റിലീസിന് ഒരുങ്ങുകയാണ്. ഇതിന് മു്‌ന്നോടിയായിപൃഥ്വിരാജ് നായകനാകുന്ന വിമാനത്തിന്റെ മോഷൻ പോസ്റ്റർ എത്തി.

കോക്കനട്ട് ബഞ്ച് ആണ് ചിത്രത്തിനായി മോഷൻ പോസ്റ്റർ ഒരുക്കിയത്. പ്രദീപ് എം നായർ സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫൻ ആണ്.സിനിമയിൽ കേന്ദ്ര കഥാപാത്രമായ വെങ്കിട്ട് എന്ന ചെറുപ്പക്കാരനെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്.

തന്റെ കഴിവ് കൊണ്ട് സ്വന്തമായി വിമാനം നിർമ്മിക്കുന്ന യുവാവിന്റെ കഥയാണ് വിമാനം. പൃഥ്വിരാജ് യുടെ നായികയായി എത്തുന്നത് പുതുമുഖ നടി ദുർഗ കൃഷ്ണയാണ്. നെടുമുടി വേണു, പി ബാലചന്ദ്രൻ, അലൻസിയർ, സുധീർ കരമന, അനാർക്കലി മരിക്കാർ, ശാന്തി കൃഷ്ണ, ലെന എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.