കൊച്ചി: പൃഥ്വിരാജ് ക്രിസ്തുമസിന് ഞെട്ടിക്കുന്ന സമ്മാനം നൽകുന്നു. കേരളത്തിൽ 'വിമാനം' ഓടുന്ന ഏത് തിയേറ്ററിൽ നിന്നും ക്രിസ്തുസ് ദിനമായ ഡിസംബർ 25ന് സൗജന്യമായി സിനിമ കാണാമെന്നാണ് ചിത്രത്തിലെ നായകനായ പൃഥിരാജ് തന്നെയാണ് ഇക്കാര്യം ഫേസ്‌ബുക്ക് ലൈവിലൂടെ അറിയിച്ചത്.

നവാഗതനായ പ്രദീപ് എം നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വിമാനം സ്വയം വിമാനങ്ങൾ നിർമ്മിച്ച് പറപ്പിച്ച, ഭിന്നശേഷിയുള്ള സജി തോമസ് ആയിട്ടാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്.

നാട്ടുകാർക്കും പ്രിയപ്പെട്ടവർക്കും സിനിമ കാണാനുള്ള അവസരമൊരുക്കാനുള്ള സജിയുടെ ആഗ്രഹമാണ് ഇത്തരമൊരു ആശയത്തിലേക്ക് എത്താൻ കാരണമെന്ന് പ്രിഥിരാജ് പറയുന്നു. ഇന്ത്യയിൽ തന്നെ ഇത്തരമൊരു ഓഫർ ചിലപ്പോൾ ആദ്യമായിട്ടായിരിക്കാമെന്നും പ്രിഥിരാജ് കൂട്ടിച്ചേർത്തു. കൂടാതെ സിനിമയുടെ ഫസ്റ്റ് ഷോ, സെക്കന്റ് ഷോ എന്നിവയിൽ നിന്നും ലഭിക്കുന്ന പണം മുഴുവനായും സജിക്ക് കൈമാറുമെന്നും പ്രിഥിരാജ് അറിയിച്ചു.