തൃശൂർ : 14 വർഷം പിന്നിട്ട ടെലിവിഷൻ ഷോയുടെ ചരിത്രത്തിൽ 'ഹോട്ട് സീറ്റിൽ' എത്തിയ ആദ്യ ഐഎഎസ് ഉദ്യോഗസ്ഥനാണു ഹരിയാന സ്വദേശിയായ വിനയ് ഗോയൽ. 'ആർ യു കോൺഫിഡന്റ്? ലോക് കർ ദിയാ ജായേ?' കോൻ ബനേഗാ ക്രോർപതി ഷോയിലെ ചോദ്യത്തിന്റെ ഒരറ്റത്ത് അമിതാഭ് ബച്ചൻ. ലോക് എന്ന ഉത്തരം നൽകി മറ്റേ അറ്റത്ത് ഹോട്ട് സീറ്റിൽ നമ്മുടെ തൃശൂർ അസിസ്റ്റന്റ് കലക്ടർ വിനയ് ഗോയൽ.

12.5 ലക്ഷം രൂപയുടെ സമ്മാനവുമായി കെബിസി ഹോട്ട് സീറ്റിൽ തൃശൂർകാരുടെ പ്രിയ ഉദ്യോഗസ്ഥൻ. അങ്ങനെ കിട്ടിയ പണവുമായി മടങ്ങിയത്തി. ചാനലിൽ പരിപാടി കണ്ടവർ തൃശൂരിൽ മടങ്ങിയെത്തിയ അസിസ്റ്റന്റ് കലക്ടറോടു ചോദിച്ചു. 'യേ പൈസെ തും ക്യാ തും ക്യാ കരോഗേ? (ആ പണം എന്തു ചെയ്യും)?' ആ ഉത്തരവും പെട്ടെന്ന്: പിന്നാക്കാവസ്ഥയിലുള്ള വിദ്യാർത്ഥികൾക്കു പഠനത്തിനു സഹായം ചെയ്യും.!

ഒന്നു മുതൽ 12 ചോദ്യങ്ങൾക്കു കിറുകൃത്യം ഉത്തരം നൽകി ഇന്ത്യയിലെ മുഴുവൻ പ്രേക്ഷകരുടെ കയ്യടി നേടിയാണ് വിനയ് ഗോയൽ തൃശൂരിലെത്തിയത്. 2016 ഐഎഎസ് ബാച്ചിലെ കേരള കേഡർ ഉദ്യോഗസ്ഥനാണ് വിനയ്. 2013ൽ എംബിബിഎസ് പൂർത്തിയാക്കി മെഡിക്കൽ ഓഫിസറായി ജോലി നോക്കുമ്പോഴാണു സിവിൽ സർവീസിൽ താൽപര്യം തോന്നുന്നത്.