- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മികച്ച നടനാവാനുള്ള മത്സരത്തിൽ മോഹൻലാലിനെ പിൻതള്ളി വിനായകൻ മുമ്പിൽ; സംസ്ഥാന ചലച്ചിത്ര അവാർഡ് നാളെ പ്രഖ്യാപിച്ചേക്കും; അവസാന റൗണ്ടിൽ മികച്ച ചിത്രമാവാൻ കുതിച്ച് കമ്മട്ടിപ്പാടവും മഹേഷിന്റെ പ്രതികാരവും സലീംകുമാറിന്റെ കറുത്ത യഹൂദനും
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് നാളെ പ്രഖ്യാപിക്കുമെന്ന് സൂചന. മികച്ച. നടനായുള്ള മത്സരത്തിൽ മോഹൻലാലിനെ കടത്തിവെട്ടി വിനായകൻ മുന്നിട്ടുനിൽക്കുന്നതായാണ് അവസാന ഘട്ടത്തിലെ വിവരങ്ങൾ. അറുപത് കഥാചിത്രങ്ങളും കുട്ടികളുടെ ചിത്രം വിഭാഗത്തിൽ എട്ട് സിനിമകളും എൻട്രിയായി വന്നപ്പോൾ അവസാന റൗണ്ടിലെത്തിയത് എട്ട് സിനിമകളാണ്. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത പിന്നെയും, വിധു വിൻസെന്റിന്റെ മാൻഹോൾ, കാട് പൂക്കുന്ന നേരം (ഡോ.ബിജു), അയാൾ ശശി(സജിൻ ബാബു), കമ്മട്ടിപ്പാടം(രാജീവ് രവി), ഗപ്പി (ജോൺപോൾ ജോർജ്ജ്), മഹേഷിന്റെ പ്രതികാരം(ദിലീഷ് പോത്തൻ), കിസ്മത് (ഷാനവാസ് ബാവക്കുട്ടി) കറുത്ത യഹൂദൻ (സലിംകുമാർ) എന്നീ സിനിമകൾ വിവിധ വിഭാഗങ്ങളിലായി അവസാന പരിഗണനയിലെത്തിയിട്ടുണ്ട്. ഒപ്പം, പുലിമുരുകൻ എന്നീ സിനിമകളിലെ പ്രകടനത്തിന് മോഹൻലാൽ, കമ്മട്ടിപ്പാടത്തിലെ പ്രകടനത്തിന് വിനായകൻ, അയാൾ ശശിയിലെ പ്രകടനത്തിന് ശ്രീനിവാസൻ, മഹേഷിന്റെ പ്രതികാരത്തിലെ അഭിനയത്തിലൂടെ ഫഹദ് ഫാസിൽ, സലിം കുമാർ (കറുത്ത യഹൂദൻ) എന്നിവരും അഭിനേതാവിനുള്ള പുരസ്കാരത്തിന
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് നാളെ പ്രഖ്യാപിക്കുമെന്ന് സൂചന. മികച്ച. നടനായുള്ള മത്സരത്തിൽ മോഹൻലാലിനെ കടത്തിവെട്ടി വിനായകൻ മുന്നിട്ടുനിൽക്കുന്നതായാണ് അവസാന ഘട്ടത്തിലെ വിവരങ്ങൾ.
അറുപത് കഥാചിത്രങ്ങളും കുട്ടികളുടെ ചിത്രം വിഭാഗത്തിൽ എട്ട് സിനിമകളും എൻട്രിയായി വന്നപ്പോൾ അവസാന റൗണ്ടിലെത്തിയത് എട്ട് സിനിമകളാണ്. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത പിന്നെയും, വിധു വിൻസെന്റിന്റെ മാൻഹോൾ, കാട് പൂക്കുന്ന നേരം (ഡോ.ബിജു), അയാൾ ശശി(സജിൻ ബാബു), കമ്മട്ടിപ്പാടം(രാജീവ് രവി), ഗപ്പി (ജോൺപോൾ ജോർജ്ജ്), മഹേഷിന്റെ പ്രതികാരം(ദിലീഷ് പോത്തൻ), കിസ്മത് (ഷാനവാസ് ബാവക്കുട്ടി) കറുത്ത യഹൂദൻ (സലിംകുമാർ) എന്നീ സിനിമകൾ വിവിധ വിഭാഗങ്ങളിലായി അവസാന പരിഗണനയിലെത്തിയിട്ടുണ്ട്.
ഒപ്പം, പുലിമുരുകൻ എന്നീ സിനിമകളിലെ പ്രകടനത്തിന് മോഹൻലാൽ, കമ്മട്ടിപ്പാടത്തിലെ പ്രകടനത്തിന് വിനായകൻ, അയാൾ ശശിയിലെ പ്രകടനത്തിന് ശ്രീനിവാസൻ, മഹേഷിന്റെ പ്രതികാരത്തിലെ അഭിനയത്തിലൂടെ ഫഹദ് ഫാസിൽ, സലിം കുമാർ (കറുത്ത യഹൂദൻ) എന്നിവരും അഭിനേതാവിനുള്ള പുരസ്‌കാരത്തിനായി പരിഗണിക്കപ്പെടുന്നുണ്ട്. റിമാ കല്ലിങ്കൽ (കാട് പൂക്കുന്ന നേരം), കാവ്യാ മാധവൻ (പിന്നെയും), സുരഭി എന്നിവരാണ് അഭിനേത്രിമാർക്കുള്ള പട്ടികയിൽ ഇടം പിടിച്ചത്. ജനപ്രിയ സിനിമാ വിഭാഗത്തിൽ മഹേഷിന്റെ പ്രതികാരം, ഒപ്പം, പുലിമുരുകൻ, ജോമോന്റെ സുവിശേഷങ്ങൾ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ തുടങ്ങിയ സിനിമകൾ ജനപ്രിയതയും കലാമൂല്യവുമുള്ള സിനിമകളുടെ വിഭാഗത്തിൽ പരിഗണിക്കുന്നുണ്ട്.
ഷെയിൻ നിഗം (കിസ്മത്ത്), ഷാനവാസ് ബാവക്കുട്ടി(കിസ്മത്ത്), ദിലീഷ് പോത്തൻ (മഹേഷിന്റെ പ്രതികാരം), ചേതൻ ജയലാൽ(ഗപ്പി), അലൻസിയർ ലേ ലോപ്പസ് (മഹേഷിന്റെ പ്രതികാരം), ജഗദീഷ് (ലീല), എന്നിവരും വിവിധ വിഭാഗങ്ങളിൽ പരിഗണിക്കപ്പെട്ടിട്ടുണ്ട്. എംജെ രാധാകൃഷ്ണൻ, മധു നീലകണ്ഠൻ, ഷൈജു ഖാലിദ്, ഗിരീഷ് ഗംഗാധരൻ എന്നിവരെ ഛായാഗ്രഹണ വിഭാഗത്തിൽ പരിഗണിക്കുന്നുണ്ട്.
എംകെ അർജ്ജുനൻ, ജെറി അമൽദേവ്, ബിജിബാൽ, ജോൺ പി വർക്കി, എം ജയചന്ദ്രൻ, രമേഷ് നാരായണൻ, വിഷ്ണു വിജയ്, തുടങ്ങിയവരെ സംഗീതവിഭാഗത്തിൽ പരിഗണിക്കുന്നുണ്ട്. മികച്ച സംവിധാനത്തിനുള്ള പരിഗണനയിൽ അടൂർ ഗോപാലകൃഷ്ണൻ (പിന്നെയും) ദിലീഷ് പോത്തൻ( മഹേഷിന്റെ പ്രതികാരം), രാജീവ് രവി (കമ്മട്ടിപ്പാടം), വിധു വിൻസെന്റ് (മാൻ ഹോൾ) എന്നിവരുണ്ട്. ഒരു മുത്തശിഗദ, ആൻ മരിയ കലിപ്പിലാണ്, വൈറ്റ്, ഒറ്റയാൾ പാത, ആറടി,ഗോഡ്സേ, കാപ്പിരിതുരുത്ത് എന്നീ സിനിമകളും വിവിധ കാറ്റഗറികളിൽ പരിഗണിക്കപ്പെടുന്നുണ്ട്.
ഛായാഗ്രാഹകനും സംവിധായകനുമായ എ കെ ബീർ ചെയർമാനായ ജൂറിയാണ് പുരസ്‌കാര നിർണയം നടത്തിയത്. സംവിധായകരായ സുന്ദർദാസ്, സുദേവൻ, പ്രിയനന്ദനൻ, തിരക്കഥാകൃത്ത് പി എഫ് മാത്യൂസ്, നിരൂപക മീനാ ടി പിള്ള, നടി ശാന്തികൃഷ്ണ, ഗായകനും സംഗീത സംവിധായകനുമായ വി ടി മുരളി, സൗണ്ട് ഡിസൈനർ അരുൺ നമ്പ്യാർ, ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു എന്നിവരാണ് ജൂറിയിലുള്ളത്.