- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത് പല അവാർഡുകളും നിഷേധിച്ചവർക്ക് ജനങ്ങളുടെ മറുപടി; എല്ലാത്തിനും കടപ്പാട് കപ്പട്ടിപ്പാടത്തിന്റെ സംവിധായകൻ രാജീവ് രവിയോടും നിർമ്മാതാവ് പ്രേം സാറിനോടും പിന്നെ എന്നും ഒപ്പം നിന്ന പ്രേഷകരോടും; അവാർഡ് ലഭിച്ചപ്പോൾതന്നെ ഓടിച്ചെന്ന് അമ്മയെ കണ്ട വിനായകന്റെ പ്രതികരണം ഇങ്ങനെ
കൊച്ചി: അവാർഡ് ലഭിച്ചതിന് ഏറ്റവും നന്ദി കമ്മട്ടിപ്പാടത്തിന്റെ സംവിധായകൻ രാജീവ് രവിയോടും നിർമ്മതാവ് പ്രേം സാറിനോടുമാണ്. ഇത്രയും കാലം ഞാനത് എവിടെയും പറഞ്ഞിരുന്നില്ല. ഈ അവാർഡ് വരാൻ വേണ്ടി കാത്തുനിന്നതാണ്. അവർ കാരണമാണ് എനിക്ക് ഈ സിനിമയിൽ അവസരം ലഭിച്ചത്. മരിക്കും വരെ ഇനിയും അഭിനയിക്കും- സംസ്ഥാന സർക്കാരിന്റെ മികച്ച നടനുള്ള സിനിമാ അവാർഡ് സ്വന്തമാക്കിയ വിനായകന്റെ പ്രതികരണം തികച്ചും വികാരനിർഭരമായിരുന്നു. അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ കൊച്ചിയിലെ വീട്ടിലേക്ക് വിനായകനെത്തുമ്പോൾ വന്മാധ്യമസംഘം അവിടെ കാത്തിരിപ്പുണ്ടായിരുന്നു.എന്നാൽ വീട്ടിലെത്തി അമ്മയെ കാണാനായിരുന്നു വിനായകന് ധൃതി. നാട്ടുകാരും സുഹൃത്തുകളുടേയും ആരവങ്ങൾക്ക് നടുവിൽ വീട്ടിലെത്തിയ വിനായകൻ അമ്മയ്ക്കും മറ്റു ബന്ധുകൾക്കുമൊപ്പാണ് മാധ്യമങ്ങളോട് സംസാരിച്ചത്. കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് എനിക്ക് അവാർഡ് തരാത്തതിന് ഈ വർഷം തുടങ്ങിയത് മുതൽ സോഷ്യൽമീഡിയയിലും മറ്റും വലിയ പ്രതിഷേധമാണുണ്ടായത്. അതിനെല്ലാമുള്ള ജനങ്ങളുടെ മറുപടിയാണ് ഈ അവാർഡ്. അവസാനനിമിഷം
കൊച്ചി: അവാർഡ് ലഭിച്ചതിന് ഏറ്റവും നന്ദി കമ്മട്ടിപ്പാടത്തിന്റെ സംവിധായകൻ രാജീവ് രവിയോടും നിർമ്മതാവ് പ്രേം സാറിനോടുമാണ്. ഇത്രയും കാലം ഞാനത് എവിടെയും പറഞ്ഞിരുന്നില്ല. ഈ അവാർഡ് വരാൻ വേണ്ടി കാത്തുനിന്നതാണ്. അവർ കാരണമാണ് എനിക്ക് ഈ സിനിമയിൽ അവസരം ലഭിച്ചത്. മരിക്കും വരെ ഇനിയും അഭിനയിക്കും- സംസ്ഥാന സർക്കാരിന്റെ മികച്ച നടനുള്ള സിനിമാ അവാർഡ് സ്വന്തമാക്കിയ വിനായകന്റെ പ്രതികരണം തികച്ചും വികാരനിർഭരമായിരുന്നു.
അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ കൊച്ചിയിലെ വീട്ടിലേക്ക് വിനായകനെത്തുമ്പോൾ വന്മാധ്യമസംഘം അവിടെ കാത്തിരിപ്പുണ്ടായിരുന്നു.എന്നാൽ വീട്ടിലെത്തി അമ്മയെ കാണാനായിരുന്നു വിനായകന് ധൃതി. നാട്ടുകാരും സുഹൃത്തുകളുടേയും ആരവങ്ങൾക്ക് നടുവിൽ വീട്ടിലെത്തിയ വിനായകൻ അമ്മയ്ക്കും മറ്റു ബന്ധുകൾക്കുമൊപ്പാണ് മാധ്യമങ്ങളോട് സംസാരിച്ചത്.
കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് എനിക്ക് അവാർഡ് തരാത്തതിന് ഈ വർഷം തുടങ്ങിയത് മുതൽ സോഷ്യൽമീഡിയയിലും മറ്റും വലിയ പ്രതിഷേധമാണുണ്ടായത്. അതിനെല്ലാമുള്ള ജനങ്ങളുടെ മറുപടിയാണ് ഈ അവാർഡ്. അവസാനനിമിഷം വരെ പിന്തുണച്ച് ഒപ്പം നിന്നവർക്ക് നന്ദി- വിനായകൻ പറഞ്ഞു.
നഗരവത്കരണത്തിൽ പിന്തള്ളപ്പെട്ടുപോകുന്ന ദളിതരുടെ കഥപറഞ്ഞ ചിത്രത്തിലെ ഗംഗയെന്ന കഥാപാത്രത്തെ അന്വശരമാക്കിയ വിനായകനെ പ്രമുഖ ചാനലുകളുടേത് അടക്കം പല അവാർഡ് നിശകളിലും പരിഗണിച്ചിരുന്നില്ല. ഇതിൽ സോഷ്യൽ മീഡിയയിലടക്കം വൻ പ്രതിഷേധമാണ് ഉയർന്നത്.