കൊച്ചി: സിനിമാ പ്രേമികളുടെ ഫേസ്‌ബുക്ക് കൂട്ടായ്മയായ സിനിമാ പാരഡീസോ ക്ലബിന്റെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഓഡിയൻസ് പോളിന്റെ അടിസ്ഥാനത്തിൽ 12 അംഗ ജൂറിയാണ് പുരസ്‌കാരം നിർണയിച്ചത്. വിനായകനാണ് മികച്ച നടൻ. രജീഷ വിജയനും സായി പല്ലവിയും മികച്ച നടിക്കുള്ള അവാർഡ് പങ്കിട്ടു.

മഹേഷിന്റെ പ്രതികാരം മികച്ച ചിത്രമായപ്പോൾ ദിലീഷ് പോത്തൻ മികച്ച സംവിധായകനായി. സമഗ്ര സംഭാവനയ്ക്കുള്ള സിനിമാ പാരഡീസോയുടെ പ്രത്യേക പുരസ്‌കാരത്തിന് നടൻ ഇന്ദ്രൻസ് അർഹനായി.

പുരസ്‌കാരങ്ങൾ ഇങ്ങനെ
ചിത്രം - മഹേഷിന്റെ പ്രതികാരം
സംവിധായകൻ - ദിലീഷ് പോത്തൻ (മഹേഷിന്റെ പ്രതികാരം)
നടൻ - വിനായകൻ (കമ്മട്ടിപ്പാടം)
നടി - രജിഷ വിജയൻ (അനുരാഗ കരിക്കിൻ വെള്ളം), സായ് പല്ലവി (കലി)
തിരക്കഥ - ശ്യാം പുഷ്‌ക്കരൻ (മഹേഷിന്റെ പ്രതികാരം)
സംഗീത സംവിധാനം - ബിജിബാൽ (മഹേഷിന്റെ പ്രതികാരം)
സഹനടി - രോഹിണി (ആക്ഷൻ ഹീറോ ബിജു, ഗപ്പി)
സഹനടൻ - മണികണ്ഠൻ ആർ ആചാരി (കമ്മാട്ടിപ്പാടം)
ഛായാഗ്രഹണം - ഷൈജു ഖാലിദ് (മഹേഷിന്റെ പ്രതികാരം)
സിനിമാ പാരഡീസോ സ്‌പെഷ്യൽ ഹോണററി അവാർഡ് -ഇന്ദ്രൻസ്