- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടിയെ ആക്രമിച്ച വിഷയത്തിൽ ദിലീപിനെതിരെ ഒളിയമ്പുമായി നടൻ വിനായകൻ; ദിലീപിന്റെ അറസ്റ്റ് പൊലീസിന്റെ മണ്ടത്തരമായി കാണുന്നില്ല; തനിക്ക് ചിലത് തുറന്നു പറയാനുണ്ട്; ആദ്യം കോടതി നടപടികൾ പൂർത്തിയാകട്ടെയെന്നും വിനായകൻ
ആലപ്പുഴ: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് തനിക്ക് പലതും തുറന്നു പറയാനുണ്ടെന്ന് നടൻ വിനായകൻ. 'എനിക്ക് പലതും തുറന്നു പറയാനുണ്ട്. പക്ഷേ ഞാൻ കാത്തിരിക്കുകയാണ്. ഇപ്പോളില്ല, ആദ്യം കോടതി നടപടികൾ പൂർത്തിയാകട്ടെ. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ അറസ്റ്റ് ചെയ്തത് പൊലീസിന്റെ മണ്ടത്തരമായി കാണുന്നില്ലെന്നും വിനായകൻ കൂട്ടിച്ചേർത്തു. 'ഇനി അങ്ങനെയാണെങ്കിൽ അത് സങ്കടകരമായ കാര്യവുമാണ്.' മലയാള സിനിമയിൽ വലിയ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും വിനായകൻ പറയുന്നു. ഇപ്പോൾ നടക്കുന്ന ചില കാര്യങ്ങളിൽ വിഷമമുണ്ട്. പക്ഷേ, അൽപ്പംകൂടി കാത്തിരുന്നാൽ മലയാള സിനിമയിൽ നല്ല സമയം വരുമെന്നും അദ്ദേഹം തന്റെ പ്രതീക്ഷ പങ്കുവച്ചു. 65ാ മത് നെഹ്‌റു ട്രോഫിയുടെ ലോഗോ പ്രകാശം നടത്തിയശേഷം സംസാരിക്കുകയായിരുന്നു വിനായകൻ.
ആലപ്പുഴ: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് തനിക്ക് പലതും തുറന്നു പറയാനുണ്ടെന്ന് നടൻ വിനായകൻ. 'എനിക്ക് പലതും തുറന്നു പറയാനുണ്ട്. പക്ഷേ ഞാൻ കാത്തിരിക്കുകയാണ്. ഇപ്പോളില്ല, ആദ്യം കോടതി നടപടികൾ പൂർത്തിയാകട്ടെ. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ അറസ്റ്റ് ചെയ്തത് പൊലീസിന്റെ മണ്ടത്തരമായി കാണുന്നില്ലെന്നും വിനായകൻ കൂട്ടിച്ചേർത്തു. 'ഇനി അങ്ങനെയാണെങ്കിൽ അത് സങ്കടകരമായ കാര്യവുമാണ്.'
മലയാള സിനിമയിൽ വലിയ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും വിനായകൻ പറയുന്നു. ഇപ്പോൾ നടക്കുന്ന ചില കാര്യങ്ങളിൽ വിഷമമുണ്ട്. പക്ഷേ, അൽപ്പംകൂടി കാത്തിരുന്നാൽ മലയാള സിനിമയിൽ നല്ല സമയം വരുമെന്നും അദ്ദേഹം തന്റെ പ്രതീക്ഷ പങ്കുവച്ചു. 65ാ മത് നെഹ്‌റു ട്രോഫിയുടെ ലോഗോ പ്രകാശം നടത്തിയശേഷം സംസാരിക്കുകയായിരുന്നു വിനായകൻ.
Next Story