- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിഞ്ചുകുഞ്ഞിനെ താലോലിച്ച് നില്ക്കുന്ന വിനായകൻ കഥാപാത്രത്തിന് കൈയടിയുമായി സോഷ്യൽമീഡിയ; ഫ്രാൻസിസ് നൊറോണയുടെ തൊട്ടപ്പനായി നടനെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഏറ്റെടുത്ത് ആരാധകർ
ലീല സന്തോഷിന്റെ കരിന്തണ്ടന് പിന്നാലെ വിനായകൻ വീണ്ടും നായകനാവുന്നു. ഷാനവാസ് കെ ബാവക്കുട്ടിയുടെ തൊട്ടപ്പനിലാണ് വിനായകൻ വീണ്ടും നായക വേഷത്തിലെത്തുന്നത്. മലയാളത്തിലെ പുതുതലമുറ എഴുത്തുകാരിൽ ശ്രദ്ധേയനായ ഫ്രാൻസിസ് നൊറോണയുടെ തൊട്ടപ്പൻ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ഷാനവാസ് പുതിയ ചിത്രമൊരുക്കുന്നത്. വിനായകൻ തന്നെയാണ് തന്റെ ഫേസ്‌ബുക്ക് പേജിലൂടെ പോസ്റ്റർ പുറത്ത് വിട്ടത്. എന്റെ അടുത്ത പടം എന്ന തലക്കെട്ടടോടുകൂടിയാണ് വിനായകൻ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചത്.കുഞ്ഞിനെ താലോലിക്കുന്ന വിനായകന്റെ ലുക്കാണ് പോസ്്റ്ററിലുള്ളത്. കമ്മട്ടിപ്പാടത്തിലൂടെ മലയാളികളുടെ മനസ്സിനെ തൊട്ട 'പുഴു പുലികൾ പക്കി പരുന്തുകൾ' എന്ന ഗാനത്തിന് ശേഷം വിനായകൻ ഒരുക്കുന്ന ഒരു ഗാനവും ചിത്രത്തിലുണ്ടാകും.വിനായകൻ നായകനാകുന്ന ചിത്രത്തിൽ നായിക പുതുമുഖമാണ്. മുഴുനീള നായക വേഷത്തിൽ വിനായകൻ ആദ്യമായെത്തുന്ന ചിത്രം എന്ന പ്രത്യേകതയോടെയാണ് തൊട്ടപ്പൻ എത്തുന്നത്. റോഷൻ മാത്യു, മനോജ് കെ ജയൻ, കൊച്ചു പ്രേമൻ, പോളി വിൽസൺ എന്നിവരും ചിത്രത്തിൽപ്രധാന കഥാപാത്രങ്ങള
ലീല സന്തോഷിന്റെ കരിന്തണ്ടന് പിന്നാലെ വിനായകൻ വീണ്ടും നായകനാവുന്നു. ഷാനവാസ് കെ ബാവക്കുട്ടിയുടെ തൊട്ടപ്പനിലാണ് വിനായകൻ വീണ്ടും നായക വേഷത്തിലെത്തുന്നത്. മലയാളത്തിലെ പുതുതലമുറ എഴുത്തുകാരിൽ ശ്രദ്ധേയനായ ഫ്രാൻസിസ് നൊറോണയുടെ തൊട്ടപ്പൻ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ഷാനവാസ് പുതിയ ചിത്രമൊരുക്കുന്നത്.
വിനായകൻ തന്നെയാണ് തന്റെ ഫേസ്‌ബുക്ക് പേജിലൂടെ പോസ്റ്റർ പുറത്ത് വിട്ടത്. എന്റെ അടുത്ത പടം എന്ന തലക്കെട്ടടോടുകൂടിയാണ് വിനായകൻ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചത്.കുഞ്ഞിനെ താലോലിക്കുന്ന വിനായകന്റെ ലുക്കാണ് പോസ്്റ്ററിലുള്ളത്.
കമ്മട്ടിപ്പാടത്തിലൂടെ മലയാളികളുടെ മനസ്സിനെ തൊട്ട 'പുഴു പുലികൾ പക്കി പരുന്തുകൾ' എന്ന ഗാനത്തിന് ശേഷം വിനായകൻ ഒരുക്കുന്ന ഒരു ഗാനവും ചിത്രത്തിലുണ്ടാകും.വിനായകൻ നായകനാകുന്ന ചിത്രത്തിൽ നായിക പുതുമുഖമാണ്. മുഴുനീള നായക വേഷത്തിൽ വിനായകൻ ആദ്യമായെത്തുന്ന ചിത്രം എന്ന പ്രത്യേകതയോടെയാണ് തൊട്ടപ്പൻ എത്തുന്നത്.
റോഷൻ മാത്യു, മനോജ് കെ ജയൻ, കൊച്ചു പ്രേമൻ, പോളി വിൽസൺ എന്നിവരും ചിത്രത്തിൽപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫ്രാൻസിസ് നെരോണയുടെ കഥയ്ക്ക് പി.എസ്. റഫീക്കാണ് തിരക്കഥ രചിക്കുന്നത്. ദേവദാസ് കോടഞ്ചേരിയും ഷൈലജ മണികണ്ഠനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സുരേഷ് രാജനാണ് ഛായാഗ്രാഹണം . ഗിരീഷ് എം.ലീല കുട്ടനാണ് സംഗീതം ഒരുക്കുന്നത്
ഫ്രാൻസിന് നൊറോണയുടെ പ്രശസ്തമായ കഥയാണ് തൊട്ടപ്പൻ.ഈ കൃതിക്ക് നൊറോണയ്ക്ക് പ്രഥമ ചെമ്പിൽ ജോൺ സാഹിത്യ പുരസ്‌കാരം ലഭിച്ചിരുന്നു. ഇന്ന് ചെമ്പിൽ നടന്ന ചടങ്ങിൽ എഴുത്തുകാരൻ പെരുമ്പടവം ശ്രീധരനാണ് പുരസ്‌കാരം സമ്മാനിച്ചത്.