മ്മട്ടിപാടം, ആട് ഒരു ഭീകരജീവിയാണ്, ആട് ടു തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ നടൻ വിനായകൻ വീണ്ടും തമിഴിലേക്കെത്തുകയാണ്.ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ധ്രുവ നച്ചത്തിരം എന്ന ചിത്രത്തിൽ സൂപ്പർ താരം വിക്രമിന്റെ വില്ലനായാണ് വിനായകൻ വീണ്ടും തമിഴിലേക്ക് എത്തുന്നതെന്നാണ് പുതിയ വിശേഷം.

മൂന്ന് ഭാഗങ്ങളുള്ള പരമ്പരയായാണ് ചിത്രം വരുന്നത്.ഒന്നാം ഭാഗം ഈ വർഷം ഓഗസ്റ്റിൽ റിലീസ് ചെയ്യും. മറ്റ് രണ്ട് ഭാഗങ്ങൾ അടുത്ത വർഷങ്ങളിൽ റിലീസ് ചെയ്യും. ധ്രുവ നച്ചത്തിരത്തിലെ വില്ലന്റെ പേര് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നില്ല.

എന്നാൽ സിനിമയുമായി അടുത്ത വൃത്തങ്ങളിൽ നിന്ന് തന്നെയാണ് വിനായകന്റെ പേര് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഹോളിവുഡിലെ ദ ബോൺ സീരിസ് മാതൃകയിൽ ചിത്രമൊരു ക്കാനാണ് ഗൗതം ലക്ഷ്യമിടുന്നത്. ഗൗതം മേനോന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാകും ധ്രുവ നച്ചത്തിരം എന്നാണ് റിപ്പോർട്ടുകൾ. ഐശ്വര്യ രാജേഷ്, റിതു വർമ്മ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ധനുഷ് നായകനായ എന്ന മാരിയാൻ എന്ന ചിത്രത്തിലൂടെ തമിഴിൽ മികച്ച വേഷത്തിലെ ത്തിയിരുന്നു. തീക്കുറിശ്ശി എന്ന വില്ലൻ വേഷം അന്ന് വളരെയധികം ശ്രദ്ധ നേടിയ ഒന്നായിരുന്നു. 2016 ൽ പുറത്തിറങ്ങിയ കമ്മട്ടിപ്പാടത്തിൽ ഗംഗ എന്ന കഥാപാത്രമായി വിനായകൻ വളരെ മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചത്. ആ വർഷത്തെ സംസ്ഥാന അവാർഡും വിനായകൻ പ്രകടനത്തിലൂടെ നേടി. അവസാനമായി പുറത്തിറങ്ങിയ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, ആട് 2 എന്നീ ചിത്രങ്ങളിൽ വളരെ മികച്ച പ്രകടനമാണ് വിനായകൻ കാഴ്ചവച്ചിരുന്നത്. ബിഗ് ബജറ്റ് മോഹൻലാൽ ചിത്രമായ ഒടിയനാണ് പുറത്തിറങ്ങാനിരിക്കുന്ന വിനായകന്റെ പുതുചിത്രം. വാരണം ആയിരം, വിണ്ണൈത്താണ്ടി വരുവായ തുടങ്ങി നിരവധി തമിഴ് സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ തന്റേതായ വ്യക്തിമുദ്രപതിപ്പിച്ച സംവിധായകനാണ് ഗൗതം മേനോൻ.